Hibon Chacko

Action Crime Thriller

4  

Hibon Chacko

Action Crime Thriller

s e c u r e സെക്യൂർ (ഭാഗം - 8)

s e c u r e സെക്യൂർ (ഭാഗം - 8)

4 mins
238


അമർജിത്തിന്റെ ബെഡ്‌റൂം തുറന്നപ്പോഴേക്കും കറങ്ങിക്കൊണ്ടിരിക്കുന്ന ഫാനിനു കീഴിൽ മോള് സുഖമായി ഉറങ്ങിക്കിടക്കുന്നത് റോണി കണ്ടു. അവൻ ഡോർ ഭദ്രമായി തിരികെ അടച്ചപ്പോഴേക്കും തൊട്ടടുത്തു നിന്നും വെള്ളം ബാത്റൂമിലെ ഫ്ലോറിൽ വീഴുന്നതിന്റെയും മറ്റും ശബ്ദം ശ്രദ്ധിച്ചു. തന്റെ ചുണ്ടുകൾ പരസ്പരം പിറകിലേക്കമർത്തി അവൻ ബാത്റൂമിന് മുന്നിലെത്തി. മെല്ലെ തന്റെ ചൂണ്ടുവിരൽ മടക്കി ഡോറിൽ തട്ടി, രണ്ടുതവണ.


“ഏട്ടാ, ഞാൻ കഴിയാറായി...റൂമിലേക്ക് ചെന്നോളൂ... ഞാൻ ഇറങ്ങുവാ...”

പതിവുപോലെ, അമർജിത്തായിരിക്കുമെന്ന് കരുതി ഇന്ദ്രജ അകത്തുനിന്നും അല്പം ഉച്ചത്തിൽ പറഞ്ഞു.

ഒരുനിമിഷം അവനൊന്നു നിശ്ചലനായശേഷം വീണ്ടും പഴയപടി ഡോറിൽ തട്ടി.

“ഈ ഏട്ടന്റെയൊരു കാര്യം... കുടിച്ചുകഴിഞ്ഞാൽപ്പിന്നെ അങ്ങോട്ടേക്കൊന്നുമില്ല...”

ഇങ്ങനെ അല്പം ഉച്ചത്തിൽ പറഞ്ഞു ഇന്ദ്രജ ബാത്റൂമിന്റെ ഡോർ തുറന്നു.

   

അരക്കുചുറ്റുമൊരു ടർക്കി മാത്രം ചുറ്റി വലതുകൈകൊണ്ട് മാറിടങ്ങൾ മറച്ചുനിന്ന തന്നെയാകെ റോണി നോക്കി നിൽക്കുന്നതുകണ്ട അവൾ ഞെട്ടി. ഉടനെ അവനവളെ തള്ളി അകത്തേക്കുകയറി ബാത്റൂമിന്റെ ഡോർ കുറ്റിയിട്ടു.

“നിങ്ങള്...ഇറങ്ങിപ്പോ വേഗം... എവിടെ, അമർ എവിടെ...? അവന്റെ ഫ്രണ്ട് എന്ന സ്വാതന്ത്ര്യം തരുമ്പോഴത്...”

ഇങ്ങനെ പറഞ്ഞുകൊണ്ട് അവൾ പഴയപടി തന്നെ ബാത്റൂമിന്റെ ഡോർ തുറക്കുവാൻ ശ്രമിച്ചപ്പോഴേക്കും റോണി അവളെ തടഞ്ഞു പിറകിലേക്ക് നീക്കി.

   

ഇന്ദ്രജയുടനെ ഉച്ചത്തിൽ അമർജിത്തിനെ വിളിച്ചു. പക്ഷെ, എന്തോ ശബ്ദം കേട്ടെന്ന പോലെ താഴെ ഹാളിലിരുന്ന് അവൻ ഞെട്ടിയതല്ലാതെ ഫലമുണ്ടായില്ല. അപ്പോഴേക്കും, ദേഹമാകെ നനഞ്ഞു നിന്നിരുന്ന ഇന്ദ്രജയെ റോണി തന്നോടു ചേർത്തു. അവൾ കുതറുവാൻ ശ്രമിച്ചെങ്കിലും അവനൊരു ഉരുക്കിന്റെ കാഠിന്യത്തിൽ നിൽക്കപ്പെട്ടു. അവൾ ഒരിക്കൽക്കൂടി അമർജിത്തിനെ ഉറക്കെവിളിച്ചതും, റോണി അവളുടെ മുഖം തന്റെ നെഞ്ചിലേക്ക് നന്നായമർത്തി. ഇതിനിടയിൽ ടർക്കി ബാത്റൂമിലെ ഫ്ലോറിൽ വീണുപോയത് ഇരുവരുമറിഞ്ഞില്ല.


“ഞാൻ ചെറിയൊരു ഗുളിക അവന് കലർത്തിക്കൊടുത്തിട്ടുണ്ട്. ഇനിയവന്റെ ബോധം നാളെ രാവിലയേ വരൂ...”

 ഇങ്ങനെ പറഞ്ഞുകൊണ്ട് റോണി അവളുടെ നനഞ്ഞ മുടിയിഴകളെ വകഞ്ഞു- ഇരുകൈകളാൽ- അവളുടെ മുഖം പിടിച്ചുനിർത്തി, മുഖമാകെ അലക്ഷ്യമായി ചുംബിച്ചു. ചുംബനം വീഴുന്നതിന്റെ ശബ്ദം ബാത്റൂമിലാകെ പ്രതിഫലിച്ചു. ഉടനടി തന്നെ ഇന്ദ്രജ അവനെ അതിശക്തിയോടെ പിറകോട്ടു തള്ളിമാറ്റി വിജയിച്ചതും അവനവളെ വലിച്ചുപിടിച്ചെടുത്ത് ഫ്ലോറിലേക്ക് കിടത്തി. ശേഷം അവളുടെ ഇരുകാൽതുടകളുടെയും ഉൾവശത്തിന്മേൽ തന്റെ ഇരുമുട്ടുകളും മടക്കിയിരുന്നുകൊണ്ട്, അവൻ അവളുടെ വലതുകൈ സ്വന്തം ഇടതുകൈയ്യാൽ പിടിച്ചുമാറ്റി നീട്ടിപ്പിടിച്ചു. അടുത്തുകണ്ട ടാപ്പ് ഓൺ ചെയ്തശേഷം അവൻ അവളുടെ ഇടതുകൈയ്യും മടക്കി മാറ്റിപ്പിടിച്ചിട്ടു, തന്റെ വലതുകൈയ്യാൽ. ഇന്ദ്രജ, അവന്റെ കാൽമുട്ടുകൾ നൽകുന്ന വേദനമൂലം പുളഞ്ഞു. ഇതിനിടയിൽ നിലവിളിക്കുവാൻ പോലും അവൾക്കായില്ല.


“ഹോഹ്... അവന്റെ അടുത്തിരുന്നു നിന്റെ ഭംഗി ആസ്വദിക്കുവാൻ എന്നാ ഒരു ഫീലാണെന്നറിയാമോ...!?”

അവളെ ആസ്വദിക്കുന്ന കണക്കെ റോണി, മെല്ലെ അവളുടെ മുഖത്തേക്കു നോക്കി ഇങ്ങനെ പറഞ്ഞു.

“ഛീ...”

മറുപടിയോടെ ഇന്ദ്രജ പല്ലുകൾ കൂട്ടിയിറുമ്മി മുഖംതിരിച്ചു.

“ഇന്ദ്രാ,... ആ ഒരു ഫീൽ നിനക്കറിയില്ലാത്തോണ്ടാ... അറിഞ്ഞാൽപ്പിന്നെ നീയെന്നെ വിടില്ല ഒരിക്കലും...ഹ... ഹ...

അവനെന്നെയിങ്ങനെ വീട്ടിലെന്നും വിളിച്ചുവരുത്തി നിന്നെക്കാണിച്ചു കൊതിപ്പിച്ചാൽ പിന്നെന്താ ചെയ്യുക... നീ പറ...

ഞാൻ മനുഷ്യനല്ലേ...”

   

ഇതുകേട്ടയുടൻ അവൾ, അവന്റെ മുഖത്തേക്ക് ആഞ്ഞുതുപ്പി. തുപ്പേറ്റ് മുഖംതിരിച്ച അവൻ, അടുത്തനിമിഷം അവളെനോക്കി മന്ദഹസിച്ചശേഷം പൊടുന്നനെ അവളെ വീണ്ടും പഴയപടി ചുംബിച്ചു തുടങ്ങി. മുഖം, തിരിച്ചും മറിച്ചും കോട്ടിപ്പിടിച്ചും അവൾ കിടന്നു. ഒരുവേള ചുംബനമവസാനിപ്പിച്ചു അവൻ പറഞ്ഞു;

“അവനിതൊരിക്കലും അറിയുവാൻ പോകുന്നില്ല. നിന്റെ സമ്മതം മാത്രമുണ്ടേൽ നമ്മളേറ്റവും ഭാഗ്യംചെയ്തവരാകും

ഈ കാര്യത്തിൽ... യൂ ആർ... ഹൗ ക്യാൻ ഐ ഡിസ്ക്രൈബ് ഇന്ദ്ര... നൗ...!? സമയം കളയുവാൻ ഞാനില്ല...”

അടുത്തനിമിഷം മുതൽ, അവന്റെ മനസ്സിൽ തടിച്ചുകൂടിക്കിടന്നിരുന്ന ആശകൾ പരസ്പരം മത്സരിച്ചു പൂർണമല്ലാത്ത പ്രവർത്തികളായി അവനിലൂടെ ഇന്ദ്രജയുടെ നഗ്നമേനിയിലാകെ തുടങ്ങി.


“അമറിനോടിതെനിക്ക് പറയുവാൻ ഭയമാണ് ഏട്ടാ... എല്ലാത്തരത്തിലും... അമറിത് അറിഞ്ഞാൽ സഹിക്കില്ല, അവൻ റോണിയെ കൊല്ലും. എനിക്കുറപ്പാ... എന്റെ ഭർത്താവിനെക്കൂടി നഷ്ടപ്പെടുന്നത് എനിക്കാലോചിക്കുവാൻ കൂടി വയ്യ...

പക്ഷെ... പക്ഷെ അവൻ... റോണി ഇത്‌ മുതലെടുത്ത് ഇനിയും ഇതുപോലെ മെല്ലെ കൊന്നു തിന്നും, എന്നെ.

ഏട്ടാ...

ഏട്ടാ, എനിക്കെന്റെ ഭർത്താവിനൊപ്പം ജീവിക്കണം, അന്തഃസ്സായി. അതിന്... ഈ ചെറ്റയൊരു തടസ്സമാ എല്ലാത്തരത്തിലും .... ഏട്ടാ...”


ഇങ്ങനെ ഫോണിൽ അലക്സിനോട് പറഞ്ഞു കണ്ണുനീർ പൊഴിച്ചുകൊണ്ട് ഇന്ദ്രജ അമർജിത്തിനു നേരെ നോക്കി. അവൻ എഴുന്നേറ്റുചെന്ന് അവളെ കെട്ടിപ്പിടിച്ചു, അവളുടെ നെറ്റിയിൽ ചുംബിച്ചപ്പോഴേക്കും ‘സെക്യൂർ’ എന്നുപറഞ്ഞു അലക്സ് കോൾ കട്ട്‌ ചെയ്തിരുന്നു. അപ്പോൾ ഇന്ദ്രജയുടെ കൈയിൽനിന്നും മൊബൈൽ വാങ്ങിച്ചുമാറ്റിയശേഷം പഴയപടി നിൽക്കത്തന്നെ അമർജിത്ത് പറഞ്ഞു;

“മതി... സെക്യൂർ.”

അപ്പോഴേക്കും മന്ദഹാസത്തോടെ, ചെറുതായി കൈയ്യടിച്ച് റോണിയും ഇന്ദ്രജയെ അഭിനന്ദിച്ചു.


~


അർദ്ധരാത്രിയുടെ യാമങ്ങളിൽ തന്റെ, ഒരേക്കർ തോട്ടത്തിന് നാടുവിലായിവരുന്ന ബംഗ്ലാവിലെ വലിയ ഹാളിൽ ചെയറിൽ ഇരിക്കുകയാണ്- പ്രതീക്ഷ കൈവിടാതെയെന്ന പോലെ റോണി തോമസ് എന്ന ഐ. പി. എസ്. കാരൻ. അവന്റെ മുന്നിൽ ചെറിയ ടേബിളിലിരുന്നിരുന്ന പൊട്ടിയ്ക്കാത്ത വലിയ മദ്യക്കുപ്പിയും ശൂന്യമായ രണ്ട് ഗ്ലാസുകളും അവനെത്തന്നെ നോക്കി ഉറച്ചിരിക്കുന്നെന്ന പോലെയാണ്.


 പിൻ-ഡ്രോപ്പ് സൈലന്റ് എന്ന കണക്കെ സമയം മുന്നോട്ടു പൊയ്ക്കൊണ്ടിരുന്ന ഒരു നിമിഷം ബംഗ്ലാവിന്റെ മെയിൻഡോറിൽ നിന്നും കോളിംഗ്ബെൽ മുഴങ്ങി. റോണി ചെയറിൽ നിന്നും മെല്ലെ എഴുന്നേറ്റ് തന്റെ അരയിൽ ഗൺ ഭദ്രമാണെന്നുറപ്പുവരുത്തി. ശേഷം മെയിൻഡോറിനടുത്തേക്കെത്തി. ഡോർ തുറന്നതും ശക്തിയായൊരു ചവിട്ടേറ്റ് അവൻ ഹാളിലേക്ക് തെറിച്ച് വീണു. ആദ്യ കാഴ്ചയിൽ കറുത്തൊരു രൂപമെന്ന് തോന്നിക്കുന്ന കണക്കെ- അലക്സ് ഡോർ ലോക്ക്ചെയ്ത് ശരവേഗത്തിൽ ഹാളിലേക്ക് പ്രത്യക്ഷനായതും ശബ്ദമില്ലാതെ പാഞ്ഞുവന്നൊരു ബുള്ളറ്റ് അവന്റെ വലതുകാൽ മുട്ടിനു മുകളിലായി തറച്ചുകയറി. അലക്സ് അതിന്റെ ആഘാതത്തിൽ മുട്ടിലേക്ക് നോക്കിപ്പോയപ്പോഴേക്കും അവന്റെ ഇടതുകൈമുട്ടിന് മുകളിലേക്കും പഴയപടി മറ്റൊരു ബുള്ളറ്റ് പാഞ്ഞു വന്നു കയറി. ഇത്തവണ, മടിഞ്ഞുപോകുവാൻ തുടങ്ങുന്ന കാലുകളാൽ അലക്സ് മുന്നോട്ട് നോക്കി- രണ്ടാംനിലയിലെ ഓപ്പൺ-ഹാളിന് മുന്നിലായി നീട്ടിപ്പിടിച്ച ഗണ്ണുമായി അമർജിത്ത് നിൽക്കുന്നു!


 വേദന കടിച്ചമർത്തി അലക്സ് ഫ്ലോറിൽ മുട്ടുകുത്തിയിരുന്നുപോയി. തെറിച്ചുവീണുകിടന്നിരുന്ന റോണി ചാടിയെഴുന്നേറ്റ് തന്റെ അരയിലെ ഗണ്ണെടുത്ത് അത് പ്രവർത്തിപ്പിക്കുവാൻ തയ്യാറായി നിന്നു. അപ്പോഴേക്കും മുകളിൽ നിന്നും സ്റ്റെയർകേസ് വഴി അമർജിത്ത് ഗൺ താഴ്ത്തിപ്പിടിച്ചു മെല്ലെ ഇറങ്ങിവന്നു.

“ഹ... ഹ... സബാഷ്!... ഗ്രേറ്റ്‌ വർക് മിസ്റ്റർ എസ്. പി. അമർജിത്ത് ഐ. പി. എസ്.”

   

കൈയ്യിലൊതുക്കിയ തന്റെ ഗണ്ണുമായി കൈകൾ പരസ്പരം ക്ലാപ്പ് ചെയ്തുകൊണ്ട് അമർജിത്ത് ഇങ്ങനെ പറഞ്ഞുകൊണ്ട് അലക്സിനു മുൻപിലായി റോണിയോട് ചേർന്നു നിന്നു. നിശ്ചലനായിരിക്കുന്ന അലക്സിനെ അല്പനിമിഷം അമർജിത്ത് നോക്കി നിന്നു. ശേഷം റോണിയുടെ തോക്ക് താഴ്ത്തിപ്പിടിച്ചുകൊണ്ട് പറഞ്ഞു,

“ഞങ്ങളിന്ന് നിന്നെയിവിടെ കാത്തിരിക്കുകയായിരുന്നു... നീ അദ്യകൊല നടത്തി, എന്റെ തലയിലേക്ക് ഈ കേസ് വന്നപ്പോൾ മുതൽ ഞാനും....”

അവനൊന്നു നിർത്തി, പിന്നെ ചിരിയോടെ തുടർന്നു,

“...മുളകുപൊടി വിതറി രക്ഷപെടാമെന്നും ക്യാമറയിൽ മുഖം കാണിച്ച് പ്രത്യക്ഷപ്പെടാമെന്നും വെച്ച സൈക്കോ കില്ലർ... മണ്ടൻ.”

   

ഒന്നുകൂടി അമർജിത്ത് ഇങ്ങനെ നിർത്തിയപ്പോഴേക്കും അലക്സ് പഴയപടി തലകുനിച്ചിരുന്നതേയുള്ളൂ. അമർജിത്ത് തുടർന്നു,

“....ഉള്ള തെളിവുകളൊന്നും നിന്നിലേക്കുള്ള പാലമാകാതെവന്നപ്പോൾ ഞാൻ തീരുമാനമെടുത്തതാ നിന്നെ ഒറ്റയ്ക്ക് പിടിച്ചുകെട്ടണമെന്ന്, നീ എനിക്കുള്ളതു മാത്രമാണെന്ന്. കുറച്ചുദിവസം നീയെന്നെ പഠിപ്പിച്ച ക്ഷമയുടെ ഫലം

അധികം താമസിയാതെ നീയിന്നു അറിയും. രണ്ടുവാക്ക് സംസാരിക്കാതെ നിന്നെ കൊന്നുകളഞ്ഞാൽ എനിക്കെന്താ പിന്നെയൊരു മെച്ചം!?”


ഇത്രയും പറഞ്ഞു, തന്റെ മുഖത്തെ പുഞ്ചിരി റോണിക്ക് സമ്മാനിച്ച്, അവൻ തുടർന്നു:

“....കണ്ടില്ലേടാ കൊലയാളി, എന്റെ ക്ഷമ! നിന്നെയിപ്പോൾ തുണ്ടം തുണ്ടമാക്കി ഇടിച്ചുനുറുക്കേണ്ട സമയം കഴിഞ്ഞു.

ഇതുപോലെ എത്രപേർ നിന്നെ പറ്റിച്ചു കൊലകൾ നടത്തിച്ചു കാണുമെടാ... അവനൊരു ശിക്ഷകൻ, നിയമം കൈയ്യിലെടുത്ത് എത്രകാലം വിലസാമെന്നുവെച്ചെടാ...

ഹ... ഹ... 

അതിലും രസം... ഹ..., ഹ..., നിന്നെയൊരു സ്ത്രീതന്നെ ഇങ്ങനെ വീഴ്ത്തിയെന്നതാ... എന്റെ ഭാര്യക്ക് നല്ലൊരു കൺഗ്രാറ്റ്സ് കൊടുക്കണം ചെന്നിട്ട്.”

   

ഇങ്ങനെ പറഞ്ഞുവന്ന് അല്പം മുന്നോട്ടു നടന്നവിടെ മുട്ടുമടക്കിയിരുന്ന് അമർജിത്ത് മൂക്കത്തു കൈവെച്ചു ചിരി തുടർന്നു.

അലക്സ് മെല്ലെ മുഖമുയർത്തി ഇരുവരെയും നോക്കി. ഉടൻതന്നെ റോണി അവനുനേരെ ഗൺ ഉയർത്തി, ലാഘവത്തോടെ നിന്നു.

“ഞാനുമിനി നിന്നെപ്പോലെ ഇത്തരം സൈക്കോകളെ, ഇതുപോലെ തേടിപ്പിടിച്ചു വരുത്തി കൊല്ലുന്ന ഏർപ്പാട്

തുടങ്ങിയാലോ എന്നാലോചിക്കുവാ...”

   

പഴയപടി, ചിരി നിർത്തുവാനാകാതെ അമർജിത്ത് അലക്സിനോട് പറഞ്ഞു. ശേഷം പൊടുന്നനെ ചാടിയെഴുന്നേറ്റ് അലക്സിന്റെ മുഖത്തേക്ക് അമർജിത്ത് ആഞ്ഞുചവിട്ടി.

“പ്ഫ... നീ കൊല്ലാൻ വന്നതല്ലേടാ... കൊല്ലെടാ, നീ ധൈര്യമുള്ളവനാണേൽ നിയമം കൈയ്യിലെടുത്താലെന്തു സംഭവിക്കുമെന്ന് കാണിച്ചു തരാം നിനക്ക് ഞാൻ.”

   

അടക്കിവെച്ചിരുന്ന ദേഷ്യമെന്നപോലെ രൗദ്രഭാവമുൾക്കൊണ്ട് അമർജിത്ത് ഇങ്ങനെ അലറി, അലക്സിനോട്- മുഖത്തേറ്റ ചവിട്ടിനാൽ അവൻ മറിഞ്ഞുവീണു, വലതുകാലിലാകെ രക്തവുമായി. “ഏട്ടാ....”

ശരവേഗത്തിൽ ഇങ്ങനൊരു നിലവിളി അലക്സിന്റെ കാതിലൂടെ പാഞ്ഞുപോയി. അലറിക്കൊണ്ട് അവൻ ചാടിയെഴുന്നേറ്റു നിന്നു, ശക്തി ചോർന്ന വലതുകാലുമായി! അമർജിത്ത് അവനെനോക്കി മുഖം ചുവപ്പിച്ചു നിന്നു. അലക്സ് തന്റെ പല്ലുകൾ പരസ്പരം ഞെരിച്ചു.


തുടരും...


Rate this content
Log in

Similar malayalam story from Action