Hibon Chacko

Action Crime Thriller

4  

Hibon Chacko

Action Crime Thriller

s e c u r e സെക്യൂർ (ഭാഗം - 5)

s e c u r e സെക്യൂർ (ഭാഗം - 5)

4 mins
212


വിങ്ങിപ്പൊട്ടിക്കൊണ്ടുള്ള ഈ വാചകങ്ങൾ ഇത്രയും കൊണ്ട് പെട്ടെന്ന് നിലച്ചു, ചെറിയൊരു ശബ്ദത്തോടെ; ഉടനെ മറ്റുചില വാചകങ്ങൾ ദൂരെനിന്നെന്ന പോലെ അലക്സിന്റെ ചെവിയിലേക്കെത്തി:

“മിസ്സ്‌ സ്നേഹാ ഹരി, എന്റെ ഫോൺ കട്ടെടുത്ത് ഹരിയോട് ഇതൊക്കെ പറഞ്ഞാൽ... അയാൾക്കതൊക്കെ നാണക്കേടല്ലേ? നാളെ..., നോർമ്മാ ഗ്രൂപ്പിന്റെ എം. ഡി. നിന്റെ അമ്മാവനുൾപ്പെടയുള്ള ഞങ്ങൾക്കും കുറച്ചിലല്ലേ അതൊക്കെ... ഇതൊക്കെയൊന്ന് കണ്ണടച്ചാലെന്താ...? ബിസിനസ് ടൂറെന്നൊക്കെ പറഞ്ഞാൽ ഇതൊക്കെയാ..., ഇത്‌ ചുമ്മാ... നിന്റെ അമ്മാവനെ ഞാനൊന്ന് കാണട്ടെ ഇപ്പോൾ, അയാൾ കാര്യം കഴിഞ്ഞ് വെറുതെ അപ്പുറത്ത് വിശ്രമിച്ചിരിക്കുവാന്നേ...!

കുടുംബത്തിൽ പിറന്നവളെ പിടിച്ചു സെക്രട്ടറി ആക്കിയിട്ട്...”

   

മദ്യലഹരിയുടെ തലപ്പത്തുനിന്നെന്നവണ്ണമുള്ള ഈ വാചകങ്ങൾ ഉടനെ അല്പം ഉച്ചത്തിൽ അലക്സിന്റെ ചെവിയിലേക്കടുത്തു വന്നു:

“...നീ...ഇത്‌ കെട്ടിയോന് തന്നെയാണോ വിളിച്ചത്...? ഹേ, നമ്പർ വല്ലതും മാറിയാൽ. നാളെ, നാളെ ഞാൻ മാമയാണെന്ന്... ഞാൻ മാമയാകും, പറഞ്ഞേ...”

  

വാചകം അവസാനിക്കുന്നതിനു മുൻപേ കോൾ കട്ടായി- വാചകങ്ങളുടെ ഉടമ കട്ടുചെയ്തതാണെന്ന വിധത്തിൽ. ഫോൺ ചെവിയിലിരിക്കെത്തന്നെ എന്തു ചെയ്യണമെന്നറിയാതെ അലക്സ് ഉഴറി. അടുത്ത നിമിഷം അവൻ മൊബൈൽ ടേബിളിൽ വെച്ച് പഴയപടി തന്റെ തലമുടിയിഴകളിൽ പിടിമുറുക്കി ബെഡ്‌ഡിലേക്ക് ഇരുന്നുപോയി. നിമിഷങ്ങൾ കഴിയുന്തോറും അവന്റെ മനസ്സ് നിയന്ത്രണാതീതമായിക്കൊണ്ടിരുന്നു. അടുത്തൊരുനിമിഷം ആ വലിയ വീട്ടിലിരുന്ന് അവൻ ഉച്ചത്തിൽ അലറി. ശേഷം ഉറക്കെ കരഞ്ഞുകൊണ്ട് തന്റെ ബെഡ്‌ഡിലേക്ക് മലർന്നു ചായ്ഞ്ഞു കിടന്നു.

   

നിമിഷങ്ങൾക്കുള്ളിലെന്ന പോലെ, തന്റെ മൊബൈൽ റിങ് ചെയ്യുന്നത് കേട്ട് മയക്കത്തിൽ നിന്നും അവൻ ചാടിയെഴുന്നേറ്റു. അവസാനം തന്റെ ഫോണിലേക്കു വന്ന നമ്പർ വീണ്ടും കണ്ട് അലക്സ് കോൾ എടുത്തു:

“നിങ്ങളാരാണെന്ന് എനിക്കറിയില്ല... ഞാൻ പറഞ്ഞതുമുഴുവൻ മനസ്സിലായെങ്കിൽ,... ഞാൻ ജീവനോടെ ഇനിയില്ല എന്നറിഞ്ഞാൽ എന്റെ ഭർത്താവിനെ ഈ കാര്യങ്ങളൊക്കെ നിങ്ങൾ ധരിപ്പിക്കണം. അദ്ദേഹത്തെ ഞാൻ തേടിയിരുന്നുവെന്ന് ആ പാവം അറിയട്ടെ. ഇന്നലെ എന്ന നശിച്ച ദിവസം തന്നെ രാവിലെ അദ്ദേഹം സിം മാറിയതിനാൽ

നമ്പർ എന്റെ ഓർമയിൽനിന്നും എടുത്ത് വിളിച്ചപ്പോൾ മാറി വന്നതാണ് നിങ്ങൾക്ക്. എന്നെ ഉപയോഗിച്ച് മടുത്തു എല്ലാവരും മയക്കത്തിലാ ഇവിടെ. എന്റെ ഭാഗത്തുനിന്നും ചിന്തിച്ചുനോക്കിയാൽ എനിക്കിങ്ങനെയെ പറയാനൊക്കൂ...

ഇനി എനിക്ക് എന്റെ ഏട്ടനെ വിളിക്കുവാൻ ധൈര്യമില്ല... അവസാനധൈര്യവും എന്നിൽനിന്നും ചോർത്തപെട്ടു...”

   

വിങ്ങലോടെ സ്ത്രീശബ്ദം ഇങ്ങനെ പറഞ്ഞുനിർത്തി. ഉടനെ, കണ്ണുകളടച്ച് ഇവയെല്ലാം കേൾക്കെ തന്റെ മനസ്സിനുകൂടി ചെവികൊടുത്തു കൊണ്ടിരുന്ന അലക്സ് മറുപടി നൽകി:

“നിങ്ങൾ വിളിക്കേണ്ടിടത്തോട്ട് തന്നെയാ വിളിച്ചത്...”

ഒന്നുനിർത്തി അവൻ തുടർന്നു;

“എന്നെ വിശ്വസിച്ചാൽ, നിങ്ങൾക്ക് ഒന്നും സംഭവിക്കാത്തതുപോലെ തിരികെ വീട്ടിലേക്ക് പോകാം- ആരും ഒന്നും അറിയേണ്ട. നിങ്ങളെ നശിപ്പിച്ചവനുൾപ്പെടെ ഇനി ആയുസ്സുണ്ടാവില്ല. ഞാൻ വാക്ക് പാലിച്ചാൽ, നിങ്ങളെപ്പോലുള്ള ഒരാൾക്ക് ഈ നമ്പർ കൈമാറുക. ശേഷം സ്വസ്ഥമായി ജീവിക്കുക...”

ഇത്രയും പറഞ്ഞു കോൾ കട്ട്‌ ചെയ്ത് അലക്സ്, അലറിക്കൊണ്ട് തന്റെ ഫോൺ നിലത്തേക്കെറിഞ്ഞു.


~


പതിവുപോലെ രാവിലെ ‘നോർമ്മാ’ ഗ്രൂപ്പിലെത്തിയ സ്നേഹയ്ക്ക് അമ്മാവൻ ഹരീന്ദ്രവർമ്മയുടെ വിളി വന്നു- ക്യാബിനിലേക്ക് ചെല്ലുവാൻ. അവൾ തന്റെ ക്യാബിനിൽ ചെയറിലിരുന്നുകൊണ്ട്, വർദ്ധിച്ചുവന്ന തന്റെ ഹൃദയമിടിപ്പ് കേട്ടിരിക്കെത്തന്നെ ചിന്തിച്ചു:

‘ആദ്യമേ വിചാരിച്ചതാ ഒഴിഞ്ഞുമാറാനാകുമെന്നു... ഓരോ തവണ... ഓരോ തവണ കഴിയുമ്പോഴും വിചാരിക്കും-

ഇനി ഒഴിഞ്ഞുമാറാം എന്ന്. പക്ഷെ, സ്വന്തം അമ്മാവൻ... അമ്മായിയും പിള്ളേരുമൊക്കെ എങ്ങനെ സഹിക്കുമിത്!?

എങ്ങനെ അന്ന് ഹരിയേട്ടനോട് പറയും... വീണ്ടും ഒരെത്തുംപിടിയും കിട്ടാതെ... ജോലി വേണ്ടെന്നുവെച്ചാലും കാര്യങ്ങൾ സമമാണ്.’

അവൾ പല്ലുകൾ പതുക്കെ ഇറുമ്മിക്കൊണ്ട് തന്റെ ചെയറിൽ ഒരിക്കൽക്കൂടി ഉറച്ചിരുന്നു. അല്പസമയം കഴിഞ്ഞില്ല, അറ്റൻഡർ മുഖേന ഹരീന്ദ്രവർമ്മയുടെ വിളി വന്നു.


ദേഷ്യഭാവത്തോടും വർദ്ധിച്ച ഹൃദയമിടിപ്പോടും കൂടി സ്നേഹ തന്റെ സാരി നേരെയാക്കി എഴുന്നേറ്റ് ക്യാബിനിൽ നിന്നും നടന്നു.

‘സെക്രട്ടറിയെ ഡിസ്കഷന് വിളിക്കുവാന്നാ എല്ലാവരുടെയും ധാരണ! അകത്തെന്താണ് നടക്കുന്നതെന്ന് ആർക്കെങ്കിലും അറിയണോ!?’

ഇത്രയുമവൾ ചിന്തിച്ചപ്പോഴേക്കും വർമയുടെ ക്യാബിനെത്തി. തല ചെറുതായൊന്ന് കുനിച്ചുകൊണ്ട് സ്നേഹ ഡോർ തുറന്ന് അകത്തേക്ക് കടന്നുചെന്നു.

   

കാമപരവേശം കേറുന്നതിന് തൊട്ടുമുൻപുള്ള തരംകണക്കെയുള്ളൊരു നോട്ടം തന്റെ ചെയറിലിരുന്ന് ഹരീന്ദ്രവർമ്മ സ്നേഹയെ നോക്കി- അവൾ ഒന്നും മിണ്ടാതെ നിൽപ്പാണ്. അയാൾ മെല്ലെ എഴുന്നേറ്റ് പതിവുപോലെ അവളുടെ അടുത്തേക്ക് ചെന്നു. ശേഷം, ഒരുനിമിഷം അവളെ ആകെയൊന്ന് നോക്കി. മടിച്ചുനിൽക്കുകയാണെന്ന വിധത്തിൽ നിൽക്കുന്ന സ്നേഹയെ അയാൾ തന്റെ ഇടതുകരംകൊണ്ട് തന്നിലേക്ക് ചേർത്തശേഷം മെല്ലെ അവളുടെ വയറിനു ഇടതുവശത്ത് ഇടുപ്പിൽ തന്റെ വലതുകൈ വെച്ചു. തൊലിയുരിഞ്ഞു പോകുന്ന കണക്കിനെ അവൾ കണ്ണുകൾ ഇറുക്കി മുഖംകോച്ചി നിന്നുപോയി. ആ ക്ഷണം അയാളുടെ വലതുകൈ വയറിൽ നന്നായമർന്നു- അയാൾ തന്റെ മൂക്കിനാൽ അവളുടെ കഴുത്തിന്റെ ഇടതുഭാഗത്തു നിന്നും ഗന്ധം വലിച്ചെടുത്തുകൊണ്ട് അവിടെ അമർത്തി ചുംബിച്ചു. അപ്പോഴേക്കും അവൾ അയാളെ തള്ളിമാറ്റി പിറകോട്ടു നീങ്ങി.


അയാളൊന്ന് കണ്ണുകളടച്ച് ശ്വാസംവിട്ടശേഷം അവളോടായി പറഞ്ഞു;

“നാളെ വൈകിട്ട് ഒരു മീറ്റിംഗ് ഉണ്ട്, ചെന്നൈ. റെഡിയായിക്കോ വേഗം.”

സ്നേഹ പതിവുപോലെ, ഒരക്ഷരം പോലും പറയാതെ തലകുനിച്ചു വേഗത്തിൽ ക്യാബിനിൽനിന്നും പോയി. തന്റെ ക്യാബിനിലെത്തി ഒരു ദീർഘനിശ്വാസത്തോടെ വാഷ്ബേസണിൽനിന്നും ജലം മുഖത്തേക്ക് തെറിപ്പിച്ചുകൊണ്ടിരുന്നു അവൾ, പതിവുപോലെ.

   

രാത്രിയായി ഓഫീസിലെ അവസാന എംപ്ലോയിയും പോയശേഷം സ്നേഹ, ഹരീന്ദ്രന്റെ ചെന്നൈ മീറ്റിങ്ങിനെക്കുറിച്ച് തിരക്കുവാനായി തന്റെ ക്യാബിനിൽനിന്നും അയാളുടെ ക്യാബിനിലേക്ക് ചെന്നു.

“സമയം പത്തുപോലും ആയില്ലല്ലോ...? ഒന്ന് വെയിറ്റ് ചെയ്യ് തൽക്കാലം. ഞങ്ങൾക്ക് കുറച്ചു കാര്യങ്ങളിവിടെ ഉണ്ട്.”

അവളെ കണ്ടപാടെ, തന്റെ ടേബിളിനു വശത്തും മുന്നിലുമായിരുന്നിരുന്ന മറ്റു നാലുപേരേയുംചൂണ്ടി ഹരീന്ദ്രവർമ്മ ഇങ്ങനെ പറഞ്ഞു.

അവൾ, അവരുടെ ഊറിയ ചിരികൾ വകവെയ്ക്കാതെ തന്റെ ക്യാബിൻ ലക്ഷ്യംവെച്ചു.

   

ഏകദേശം ഒരുമണിക്കൂർ കഴിഞ്ഞപ്പോഴേക്കും പിറകെ-പിറകെ ഹരീന്ദ്രന്റെ അതിഥികൾ നാലുപേരും തിടുക്കം ഭാവിച്ചു സ്നേഹയുടെ ക്യാബിനിലേക്കെത്തി. അവൾ എഴുന്നേറ്റപ്പോഴേക്കും അവർ ബലമായി അവളെ പിടിച്ചു കൊണ്ടു ക്യാമ്പിന് വെളിയിലേക്ക് നടന്നു. കുതറുവാനും നിലവിളിക്കുവാനും തുടങ്ങിയ അവളുടെ വായ ഒരുവൻ മുറുകെ പൊത്തിയടച്ചു പിടിച്ചു.

   

ക്യാബിനിലിരുന്നിരുന്ന ഹരീന്ദ്രവർമയുടെ മുന്നിലൂടെ അവളെ അവർ ബാത്റൂമിലേക്ക് കൊണ്ടുപോയി. അവിടെ നിന്നും ഷവർ തുറന്ന് അവർ അവളെയാകെ പിടിച്ചുനിർത്തി നനച്ചശേഷം പിടുത്തം വിടാതെ വലിച്ചിഴച്ച് ക്യാബിനിനരികിലെ ബെഡ്റൂമിലേക്ക് കൊണ്ടുവന്ന് ബെഡ്‌ഡിലേക്കിട്ടു. അവർ പിന്തിരിഞ്ഞുപോകുവാൻ തുനിയവെ അവൾ ചാടിയെഴുന്നേറ്റ് ഓടുവാൻ ശ്രമിച്ചു. പക്ഷെ, അതിദയനീയമായി ആ നാൽവർസംഘത്തിന് മുൻപിൽ അവൾ പരാജയപ്പെട്ടു. അവർ വീണ്ടും അവളെ പിടിച്ചു ബെഡ്‌ഡിൽ കിടത്തി. അപ്പോഴേക്കും ഹരീന്ദ്രവർമ്മ റൂമിലേക്കെത്തി.

   

ബെഡ്‌ഡിൽക്കിടന്നു കുതറുന്ന സ്‌നേഹയെ നോക്കി അയാൾ പുഞ്ചിരിച്ചു. അപ്പോഴേക്കും മറ്റു നാലുപേരും അവളുടെ കൈകാലുകൾ ഓരോവശത്തേക്കും വലിച്ചുപിടിച്ചു. വർമ്മ റൂമിലെ ഹോം തീയേറ്റർ ഓൺ ചെയ്തുവെച്ചു, അവളുടെ നിലവിളിയൊരു ശല്യമാണെന്നു തോന്നിയതോടെ. അതിൽനിന്നും ഉയർന്നുകൊണ്ടിരുന്ന ഗാനത്തിന്റെ അകമ്പടിയിൽ അയാൾ പഴയപടി അവളെനോക്കി ഒരിക്കൽക്കൂടി പുഞ്ചിരിച്ചു.

   

അടുത്തനിമിഷം ഒരു ഭ്രാന്തനെപ്പോലെ അയാൾ അവളിലേക്ക് ഇഴഞ്ഞുകയറി. നാൽവർസംഘം അവളെ പിടിച്ചുവച്ചിരിക്കെ അയാൾ തന്റെ കണ്ണിൽ കണ്ടതും കൈയ്യിൽ കിട്ടിയതുമെല്ലാം അവളുടെ ദേഹത്തുനിന്നും വലിച്ചുപറിച്ചെടുത്തുതുടങ്ങി. അവളുടെ കണ്ണുകളിൽനിന്നും കണ്ണുനീരൊഴുകിത്തുടങ്ങി. അത് ശ്രദ്ധിച്ചെന്നവണ്ണം വർമ്മ പറഞ്ഞു:

“നിന്റെയീ അമ്മാവനെ, അമ്മായി വല്ലാതെ മടുപ്പിച്ചു തുടങ്ങിയപ്പോഴാ നീയൊരു മോഹമായി എന്റെ മനസ്സിൽ കയറിയത്! ഇത്രയുംകാലം ഈ അവസരം എനിക്ക് തരപ്പെടുത്തുവാൻ എന്തേ കഴിഞ്ഞില്ല, എന്തേ തോന്നിയില്ല എന്നാണ്

ഇപ്പോൾ എനിക്ക് തോന്നുന്നത്...! ഹാഹ്...അമ്മായിയെ കുറ്റംപറയുവാൻ പറ്റില്ല. ഒരുപ്രായം കഴിഞ്ഞാൽ ഇങ്ങനെയൊക്കെയാ...”

   

മദ്യലഹരിയിലെന്നവണ്ണം അയാളിങ്ങനെ പറഞ്ഞുനിർത്തിയപ്പോഴേക്കും മറ്റു നാലുപേരും ലഹരിയടങ്ങി ചിരിച്ചു. താൻ നശിക്കുവാൻ പോകുന്ന ഈ നേരത്ത് എന്താണ് പറയേണ്ടത് എന്നറിയാതെ സ്നേഹ കുഴങ്ങിയനിമിഷം അയാൾ തുടർന്നു:

“പിന്നൊരു... എന്താ പറയുക, ഇങ്ങനൊരവസരത്തിൽ ഈ നാലെണ്ണം പെട്ടുപോയി. ആ സ്ഥിതിക്ക് ഇവർക്കുകൂടി ഷെയർ കൊടുക്കാതെ എങ്ങനെയാ ഞാൻ ബിസിനസ്സ് നടത്തുക!? നീ പേടിക്കുവൊന്നും വേണ്ട, ബിസിനസ്സിൽ ബന്ധങ്ങളോ

സെന്റിമെന്റ്‌സോ അങ്ങനെയുള്ള വകുപ്പുകളൊന്നുമില്ല- ലാഭം തന്നെ ലക്ഷ്യം. മനസ്സിലായോ... വിതയ്ക്കുക, എന്തിനാ?!

ഇരട്ടി കൊയ്തെടുക്കുവാൻ തന്നെ. ചെന്നൈ മീറ്റിംഗ് കോപ്പ് എന്നൊക്കെ ഞാൻ പറഞ്ഞത് വെറും നുണയാ, നിന്നെ ഇവിടെവെച്ച് ഒന്ന് ബിസിനസ്സ് ചെയ്യുവാൻ! ഞാൻ നോക്കട്ടെ...”

   

ഇത്രയും പറഞ്ഞാനന്ദിച്ചുകൊണ്ട്, കരഞ്ഞുനിലവിളിച്ചുതുടങ്ങിയ സ്നേഹയിലെ എന്തോ കണ്ടെന്നപോലെ കണ്ണുകൾ മിഴിപ്പിച്ച് വർമ്മ അവളുടെ ശരീരത്തിലേക്ക് ആഴ്ന്നു. ഇതേസമയം പശ്ചാത്തലമെന്നപോലെ മറ്റു നാലുപേരും തങ്ങൾ പിടിച്ചുവച്ചിരിക്കുന്നവ വിടാതെ, പൊട്ടിച്ചിരിച്ചു.


~


എസ്. പി. അമർജിത്ത് വിജയ് യുടെ ക്യാബിനിലേക്ക് കോൺസ്റ്റബിൾ സലസിത രാജീവ്‌ അനുവാദത്തോടെ എത്തി. തന്നെ ആകെ പിടിച്ചുകുലുക്കിക്കൊണ്ടിരിക്കുന്ന തുടർച്ചയായ കൊലപാതകങ്ങളുടെ പിറകെ, മനസ്സിനെ പായിച്ച് ഇരിക്കുകയായിരുന്നു അവൻ.

“എന്താ പ്രത്യേകിച്ച് പറയാനുണ്ടെന്ന് പറഞ്ഞത്...? ഇരിക്കൂ...”

അവൻ അനുവാദം നൽകിയതോടെ, അവനഭിമുഖമായി ചെയറിലിരുന്ന് സലസിത സംസാരിച്ചു തുടങ്ങി:

“സാർ, പ്രധാനപ്പെട്ടൊരു ന്യൂസ്‌ താരനുണ്ട് സാറിന്. ഇത്‌ ചിലപ്പോൾ നമ്മുടെയെല്ലാം നിറത്തിന്റെ മാനം ഒരുപോലെ കാക്കും.”

അമർജിത്ത് അവരുടെ മുഖത്തേക്ക് തുറിച്ചുനോക്കിയിരുന്നു, തനിക്കർഹതപ്പെട്ടതെന്തോ കിട്ടാനുണ്ടെന്ന ഭാവത്തോടെ.


തുടരും...


Rate this content
Log in

Similar malayalam story from Action