Hibon Chacko

Action Crime Thriller

2.0  

Hibon Chacko

Action Crime Thriller

s e c u r e സെക്യൂർ (ഭാഗം - 4)

s e c u r e സെക്യൂർ (ഭാഗം - 4)

3 mins
181


ജിതിൻവർമ്മ ഡോർ തുറന്നതും തന്റെ വലതുകൈയ്യാൽ അലക്സ് അവനെ ആഞ്ഞു അകത്തേക്ക് തള്ളി. ക്ഷണനേരം കൊണ്ട് റൂം ലോക്ക് ചെയ്ത് തന്റെ മുന്നിൽ ദേഹമാസകലം കറുപ്പുകളാൽ മറച്ചുനിൽക്കുന്നയാളെക്കണ്ടു ഡോക്ടർ ഞെട്ടി കണ്ണുകൾ മിഴിച്ചുപോയി.

“അനങ്ങുവാൻ നോക്കേണ്ട നീ... താഴെ സെക്യൂരിറ്റി പോലുമില്ല! നട്ടുച്ചസമയമല്ലേ, എല്ലാവരും ഉണ്ടെങ്കിലും ഒരു ശൂന്യമായ

സമയമാ ഇത്‌ ഡോക്ടർ ജിതിൻ വർമ്മ.”

എന്തിനെങ്കിലുമെന്നപോലെ തുനിയുവാൻ തുടങ്ങിയ ജിതിനോട് ഇങ്ങനെ പറഞ്ഞശേഷം ഒന്നുനിർത്തി അലക്സ് തുടർന്നു;

“മുഖം മറയ്ക്കാതെ ഞാനിവിടെ എത്തണമെങ്കിൽ ആലോചിച്ചുകൂടെ- മുഖം കാണിച്ചു തിരികെ പോകാം എന്ന ഉറപ്പ് എനിക്കുണ്ടെന്ന്...”


ക്ഷണനേരത്തിനുള്ളിൽ അവൻ ജിതിനടുത്തെത്തി- അവനെ കഴുത്തിൽ പിടിച്ചു പൊക്കിയെടുത്തു. തന്റെ കരങ്ങൾ ചലിക്കുന്നതിനു മുൻപുതന്നെ മൂർച്ചയേറിയ എന്തോ ഒന്ന്, തന്റെ വയറിലേക്ക് കയറിയത് ഒന്ന് നോക്കിയ ജിതിൻ ഒരു കഠാരയുടെ പിടികണ്ട് ഞെട്ടി.

വായിൽ വായു പിടിച്ചുനിർത്തി കവിളുകൾ വീർപ്പിച്ചെന്നകണക്കെ വല്ലാതായിപ്പോയ മുഖവുമായി ഡോക്ടർ, അലക്സിനെ നോക്കി- അവൻ അല്പം പിന്നോട്ട് മാറിക്കൊണ്ട് പറഞ്ഞു;

“ദിസ്‌ ഈസ്‌ ആൻ ഇൻജെക്ഷൻ... ആൻ അനസ്തേഷ്യ. ഐ തിങ്ക്... ഹൗ ലോങ്ങ്‌ യു ക്യാൻ സർവൈവ്... ഓക്കെ, ലെറ്റ്‌ മി സ്റ്റാർട്ട്‌ മൈ... ഓപ്പറേഷൻ... പ്ലീസ്.”


ഉടനടി അലക്സ് പാഞ്ഞുവന്ന് ജിതിന്റെ മുഖത്ത് ആഞ്ഞിടിച്ചു. കുത്തേറ്റു വീഴാറായിരുന്ന അവൻ ക്ഷണനേരംകൊണ്ട് നിലംപതിച്ചു. ഒന്നുരണ്ട് നിമിഷങ്ങൾ കഴിഞ്ഞതോടെ നിലത്തുകിടന്ന് ഒരു നായയെപ്പോലെ ഡോക്ടർ തന്റെ നാവ് വെളിയിലേക്കിട്ട് കിതച്ചുതുടങ്ങി. ഇത്‌ ശ്രദ്ധിച്ചു അലക്സ് മെല്ലെ പറഞ്ഞു;

“എന്റെ സമനില ഇനിയും തെറ്റുന്നതിനുമുന്പ് ഞാനൊരു കാര്യം പറയാം. നിന്നെപ്പോലുള്ളവരെ ഞാനൊരുപാട് കണ്ടിട്ടുണ്ട്- പ്രഫഷണൽ കോഴ്‌സിന്റെ സിംഹാസനത്തിൽ കയറിയിരിക്കുന്ന ചെറിയ രാജകുമാരന്മാരായും കുമാരികളായും. അഞ്ചുവർഷത്തോളം സ്വാതന്ത്ര്യം എന്ന വാക്കുപോലും മറന്ന് നീയൊക്കെ ചികിത്സ പഠിക്കുമ്പോൾ,

സ്വയം സ്വതന്ത്രനാകുവാനും സ്വതന്ത്രയാകുവാനും കാണിക്കുന്നതൊക്കെ എനിക്ക് നന്നായറിയാം. അവിടം മുതൽ തുടങ്ങുന്നു നിന്റെയൊക്കെ വളർച്ച... ഇതിലും വളർച്ചയെത്തിയവർ ധാരാളമുണ്ട് ശുശ്രൂഷ ചെയ്യാൻ, ചികിൽസ നടത്തുവാൻ...”

ഒന്ന് നിർത്തി അലക്സ് തുടർന്നു;

“...നിനക്കൊക്കെ എന്നതാടാ ഡോക്ടറെ തന്നെ കെട്ടണം എന്നിത്ര നിർബന്ധം... ആലോചിച്ചിട്ടുണ്ടോ നീയിതൊക്കെ...!?”

   

തനിക്കേറ്റ വലിയ പരിക്കിൽ ഏതുതരം അസ്വാസ്ഥ്യം പുറപ്പെടുവിക്കണമെന്ന് സംശയിച്ചെന്നപോലെ ജിതിൻ, പുഞ്ചിരിതൂകി നിൽക്കുന്ന അലക്സിനെ നോക്കിക്കിടന്നു- തിരിച്ചറിയുവാനാകാത്ത ചില അസ്വസ്ഥതകൾ സ്വയമറിയാതെ പുറപ്പെടുവിച്ചുകൊണ്ട്.

“ഹാ... നിന്നെപ്പോലുള്ള... നിന്റെ വർഗ്ഗത്തിനോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല. നിന്റെയൊക്കെ പിള്ളേരും ഭാര്യമാരും ചികിത്സ തുടങ്ങുമ്പോഴാ നിന്റെ വർഗ്ഗം മര്യാദ പഠിക്കുന്നത്! ബാഡ് ലക്ക്... നിനക്കതുവരെ പോകുവാനാകില്ല. മെഡിസിന് പഠിക്കുന്നവരെയും ഡോക്ടർമാരെയും എനിക്ക് ബഹുമാനമാ... പക്ഷെ അത് അവർ ചികിത്സിക്കുമ്പോൾ മാത്രം!”

   

അലക്സ് ഇങ്ങനെകൂടി കൂട്ടിച്ചേർത്തശേഷം അവനെ വീണ്ടും കഴുത്തിനുപിടിച്ചു പൊക്കിയെടുത്തു തന്റെ മുന്നിൽ നിർത്തി. ഡോക്ടർ തളർന്നു നിന്നു കൊടുത്തു.

“നിന്നെക്കുറിച്ചു ഞാൻ കേൾക്കേണ്ട പോലെ കേൾക്കുംവരെ നീ എന്റെ പ്രശ്നമേ അല്ലായിരുന്നു. പക്ഷെ, ഇപ്പോൾ നീ എന്റെമാത്രം പ്രശ്നമാണ്. മനസ്സിലായോ ഞാൻ പറഞ്ഞത് നിനക്ക്...?”

ഇങ്ങനെ ജിതിന്റെ മുഖത്തുനോക്കി പറഞ്ഞശേഷം അലക്സ് തന്റെ കരങ്ങൾ പൊടുന്നനെ അയച്ചു. ഡോക്ടർ നിലത്തേക്ക് ഒഴുകി വീണു കിടന്നു. ജിതിന്റെ കൈകാലുകൾ പുളയണമോ വിറയ്ക്കണമോ എന്ന് സംശയിച്ചു പ്രവർത്തനനിരത പ്രകടമാക്കി. അലക്സ് തുടർന്നു;

“നീ, ഒന്നും മനസ്സിലാകാതെ മരിക്കണമെന്നാ എന്റെ ആഗ്രഹം... അതാ അതിന്റെ ശരി. ഇല്ലെങ്കിൽ നീയറിഞ്ഞ സുഖങ്ങളൊക്കെ നിന്നെ ജയിപ്പിക്കും.”

ഒന്ന് നിർത്തി അല്പനിമിഷത്തിനകം അവൻ തുടർന്നു;

“...നിനക്കൊരു ബുദ്ധിമുട്ടും ഭാവിയിലേക്ക് ഉണ്ടാവാതെ ഞാനീ ഓപ്പറേഷൻ ഉടനെതന്നെ പൂർത്തിയാക്കാം ഡോക്ടർ.

ഇനി ഒരുകാര്യത്തിനുപോലും നീ, വായപോലും തുറക്കില്ല.”

   

അടുത്തനിമിഷം അലക്സ് രൗദ്രഭാവത്തിൽ വീണ്ടും ജിതിനെ പഴയപടി ഉയർത്തി. തലങ്ങും വിലങ്ങും വിരലുകളിലെണ്ണാവുന്നത്രയും തന്നെ തവണ, ജിതിന്റെ വയറിൽ തറച്ചിരുന്ന കഠാര ഊരപ്പെട്ട്- അവന്റെ നെഞ്ചിലും പരിസരങ്ങളിലുമാകെ കയറിയിറങ്ങി. നിമിഷങ്ങൾകൊണ്ട് ചലനത പൂർണ്ണമായും നഷ്ടമായി, രക്തമൊലിച്ചുതുടങ്ങിയിരുന്ന ആദ്യത്തെ മുറിവിൽ നിന്നും തുടങ്ങി, മറ്റു മുറിവുകളിലൂടെ രക്തം വാർന്നൊഴുകി ഡോക്ടർ ജിതിൻ വർമ്മ ഹാളിലെ ഫ്ലോറിൽ വീണുകിടന്നു.

സ്വയം നിയന്ത്രിച്ചു നിന്നു പോയപോലെ കൈയ്യിൽ മൂർച്ചയേറിയ കഠാരയുമായി അലക്സ് ഡോക്ടറിന്റെ ബോഡിയെ നോക്കി നിന്നു. തന്റെ കണ്ണുകൾ ഒരുനിമിഷം ഇറുക്കിയടച്ച അലക്സ്, അങ്ങനെ നിൽക്കെത്തന്നെ കഠാര ഭദ്രമായി തന്റെ അരയിൽ ഒളിപ്പിച്ചശേഷം പോക്കറ്റിൽനിന്നും ഒരുപിടി ചില്ലി പൗഡർ എടുത്ത് ബോഡിക്കുമേലെ ഉൾപ്പെടെ ആഞ്ഞുവിതറി.

   

അലക്സ് മെല്ലെ ഫ്ലാറ്റിന്റെ മെയിൻഡോർ തുറന്നു. വരാന്തയുള്ളത് വളരെ വിജനമായിരുന്നു അപ്പോഴും. അവൻ, താൻ വന്നവഴി തിരികെ നടന്നുതുടങ്ങി, ഡോർ അടച്ചശേഷം. നടന്നുനീങ്ങിക്കൊണ്ടിരിക്കവേ ഒരുനിമിഷത്തേക്ക് അവന്റെ കണ്ണുകൾ തുറന്നില്ല- കാതുകളിൽ ഒരു സ്വരം അവനറിയാതെ മുഴങ്ങി;

“ഏട്ടാ....”

അവൻ തന്റെ കണ്ണുകൾ സ്വയം തുറന്നു. വിജനതയിലൂടെ വേഗത്തിൽ മുന്നോട്ടു ചലിക്കുവാൻ പൂർവ്വാധികമെന്നപോലെ അവന്റെ മനസ്സ് പ്രാപ്തമായി, ആ നിമിഷം. താൻ ചെയ്ത പ്രവർത്തിയെ പൂർണ്ണതയിലേക്കെത്തിക്കുവാൻ മറ്റൊരു പ്രവർത്തിയെ തേടിയെന്നപോലെ അലക്സ് കുതിച്ചു.


“ഏട്ടാ... പോവാണോ...?”

എയർപോർട്ടിലേക്ക് ടാക്സിയിൽ കയറുവാൻ തുടങ്ങിയ അലക്സിനോട്, അനുപമ വാടിയ മുഖത്തോടെ ചോദിച്ചു. മറുപടിയായി സമാധാനം വിതറുന്ന പുഞ്ചിരിതൂകിയെന്നപോലെ അവൻ അനുപമയുടെ ഇരുഷോൾഡറുകളിലും പിടിച്ചു പറഞ്ഞു:

“അയ്യേ... പ്രായപൂർത്തിയാകുവാൻ പോകുന്ന പെണ്ണിങ്ങനെ തളർന്നാലെങ്ങനെയാ... ഊം!? ഇത്രയും നേരം വരെ മുഖത്ത് ഒന്നുമില്ലായിരുന്നല്ലോ!”

ഒന്ന് നിർത്തി, അവളുടെ കണ്ണുകളിൽനോക്കി അലക്സ് തുടർന്നു:

“മോളേ, നമുക്ക് നമ്മളല്ലേ ഉള്ളൂ? നമ്മളെ സംബന്ധിച്ചിപ്പോൾ യു. എസ്. ലേക്ക് ഏട്ടന് പോകുവാൻ പറ്റുക എന്നത് വലിയ കാര്യമല്ലേ! ഏട്ടന്റെ കൈയ്യിൽ കുറച്ചു പൈസ വന്നാൽ നിനക്കല്ലേടീ അതിന്റെ ഗമ... ഹേ!?”

ഇതും പറഞ്ഞു അവൻ തന്റെ കൈവിരലുകളിൽ ബലം കൊടുത്ത് പുഞ്ചിരിയുടെ തോത് വർധിപ്പിച്ചു. ശേഷം, സെന്റ്:മേരീസ് ഓർഫനേജിലെ മദർ സുപ്പീരിയറിനോടും മറ്റു അഭയാർത്ഥികളോടും ഒരിക്കൽക്കൂടി യാത്രകാണിച്ചു ടാക്സിയിലേക്ക് കയറി ഡോർ അടച്ചു.

   

ഉടനെ, ഓൺചെയ്ത് ശൂന്യമായ ടേബിളിൽ വെച്ചിരുന്ന അലക്സിന്റെ മൊബൈൽ ശബ്ദിച്ചു. അടുത്ത നിമിഷം തന്നെ അടച്ചുവെച്ചിരുന്ന തന്റെ കണ്ണുകൾ തുറന്നു അവൻ കോൾ എടുത്തു.

തന്റെ തലമുടിയിഴകളിൽ ഇരുകൈവിരലുകളും ഇറുക്കിപ്പിടിച്ചു കമിഴ്ന്നുകിടക്കുകയായിരുന്നു അലക്സ്. പെട്ടെന്നാണ് റൂമിലിരുന്ന അവന്റെ മൊബൈൽ ശബ്ദിച്ചത്! തലയുയർത്തി അവിടേക്ക് നോക്കിയ അവൻ, സ്വയം അവഗണിച്ച് പഴയ പടി ബെഡിലേക്കമർന്നു. ദൈർഖ്യം തീരുന്നതുവരെ തുടർന്ന് റിങ് നിലച്ചു. ഉടനടി തന്നെ ഒരിക്കൽക്കൂടി റിങ് അവന്റെ ചെവികളെ തേടിയെത്തി. അലക്സ് പല്ല് ഞെരിച്ചുകൊണ്ട് ചാടിയെഴുന്നേറ്റ് മൊബൈലെടുത്ത് നോക്കി-പരിചിതമല്ലാത്തൊരു നമ്പർ- പാതിരാതുടങ്ങിയ സമയം.

അവൻ കോൾ ഓൺ ചെയ്തു.


“ഹ്... ഹ്... ഹേട്ടാ... ത്... ഇ... ഇത്‌ ഞാനാ, ഞാനാ... പറഞ്ഞുറപ്പിച്ച സമയത്ത് എന്റെ കോൾ കാണാത്തതിൽ ഏട്ടനും പിള്ളേരും വിഷമിച്ചായിരിക്കും, അല്ലേ... ഭാര്യ... എന്ന പേര് എനിക്കിനി ചുമക്കുവാൻ ത്രാണിയില്ല ഏട്ടാ... ഞാൻ നശിച്ചു, എന്നെയിവർ നശിപ്പിച്ചു. ഇനിയൊരു പകൽ എനിക്ക് കാണുവാൻ സാധിക്കുമോ എന്നറിയില്ല... ഏട്ടൻ ധൈര്യമായിരിക്കണം, പിള്ളേർ... അവരൊന്നും... എനിക്ക് ഹേട്ടനെ... നമ്മുടെ മക്കളെ ചതിക്കുവാനാകില്ല...

ഹെന്തിനാ... ഞാൻ വിളിച്ചത്... ഇപ്പോൾ... എനിക്കറിയില്ല ഏട്ടാ... ഏട്ടന്റെ പുതിയ നമ്പർ.. അത് ഓർത്തെടുക്കുവാൻ പാടുപെട്ടു. എന്റെ ഫോൺ ഇവർ...”

വിങ്ങിപ്പൊട്ടിക്കൊണ്ടുള്ള ഈ വാചകങ്ങൾ ഇത്രയുംകൊണ്ട് പെട്ടെന്ന് നിലച്ചു, ചെറിയൊരു ശബ്ദത്തോടെ- ഉടനെ മറ്റുചില വാചകങ്ങൾ ദൂരെനിന്നെന്നപോലെ അലക്സിന്റെ ചെവിയിലേക്കെത്തി.


തുടരും...


Rate this content
Log in

Similar malayalam story from Action