Hibon Chacko

Action Crime Thriller

3  

Hibon Chacko

Action Crime Thriller

s e c u r e സെക്യൂർ (ഭാഗം - 3)

s e c u r e സെക്യൂർ (ഭാഗം - 3)

3 mins
210


“ഹൂഹ്...”

ഡോക്ടർ ജിതിൻ വർമയുടെ ഫ്ലാറ്റാകെ ഒരിക്കൽക്കൂടിനോക്കി മനസ്സുമടുത്തെന്നകണക്കെ എസ്. പി. അമർജിത്ത് വിജയ്, ജിതിന്റെ ബോഡിക്കരികെ മുട്ടുകൾ മടക്കിയിരുന്നു- ഇങ്ങനൊരു ശബ്ദം നിശ്വാസത്തോട് ചേർത്തുകൊണ്ട്.

“സാർ...”

പിന്നിൽനിന്നുമൊരു വിളികേട്ട് അമർജിത്ത് തലതിരിച്ചു.


 “വാർത്ത പതിവുപോലെ കാട്ടുതീയായിക്കഴിഞ്ഞു. ഇതിപ്പോ... വിരലിൽ എണ്ണാവുന്നതിനും അപ്പുറത്തേക്ക് എത്താറായി.

ഐ. ജി. സാർ ഇപ്പോൾ കത്തി ജ്വലിച്ചിരിക്കുകയായിരിക്കും! ഇന്നും നമ്മൾ വെറുതേ ചെന്നാൽ...”

സർക്കിൾ ശിവറാം ആയിരുന്നു- അയാൾ ഇങ്ങനെ പതിയെ പറഞ്ഞു.

“എനിക്ക് കിട്ടാനുള്ളതൊക്കെ ഇവിടേക്ക് പോരും മുൻപേ കിട്ടി. ക്രൈംബ്രാഞ്ച് സ്വാധീനമില്ലാതെയായി, മുടന്തമായി എന്നൊക്കെപ്പറഞ്ഞു... പുള്ളിക്ക് തലപ്പത്തിരിക്കുന്നവരോടും മാധ്യമങ്ങളോടും സമാധാനം പറയണം... അതിനുള്ളൊരു മോട്ടീവേഷനായി കണക്കാക്കി എത്രയും വേഗം ഈ സൈക്കോയെ പിടിച്ചുകെട്ടി കൂട്ടിലടക്കണം!”

വാചകങ്ങളിൽനിന്നും വാചകങ്ങളിലേക്ക് കയറി ഇങ്ങനെ മറുപടി നൽകി അമർജിത്ത് എഴുന്നേറ്റു.


“ഫോറൻസിക്കിന്റെ ജോലി തീരാറായി, കൂടെ മറ്റു ഫോർമാലിറ്റീസും. പ്രത്യേകിച്ച് ആർക്കുമൊന്നും പറയാനില്ല, പതിവുപോലെ; തെളിവായും അല്ലാതെയും! ഫ്ലാറ്റിനു താഴെ മാധ്യമപ്പടയും ആളുകളും തടിച്ചുതുടങ്ങി. നമുക്കൊന്നുമറിയാത്ത കാര്യത്തിൽ മാധ്യമങ്ങൾക്കും ആളുകൾക്കും എല്ലാമറിയണം എന്ന പതിവ് നിർബന്ധം...!”

ലക്ഷ്യമില്ലാതെവന്ന, ശിവറാമിന്റെ ഈ വാചകങ്ങൾക്ക് മറുപടിയെന്നവണ്ണം ലക്ഷ്യമില്ലാതെ മെല്ലെ അലഞ്ഞു നടന്നു കൊണ്ട് അമർജിത്ത് പറഞ്ഞു;

“ഇവനൊക്കെ എന്തേലും കുത്തിത്തിരുപ്പ് കാണിച്ചിട്ടുണ്ടാകും! ഹല്ലാതെ... ഇതിലൊന്നും കാണില്ല ശിവറാം. മുകളിലുമല്ല, എന്നാൽ താഴെയുമല്ലാത്തൊരുതരം കേസായതിനാൽ ഈ ഐ.പി.എസ്. കാരൻ പെട്ടെന്നുമാത്രം പറയാം. ....രാവിലെ ഭാര്യയോടും കൊച്ചിനോടുമൊപ്പം അമ്പലത്തിൽ പോകാനിരുന്നതാ- അവളുടെ പിറന്നാളാ. പോലീസല്ലേ...? അവളുടെ മുഖം എപ്പോഴും വീർത്താ ഇരിക്കുന്നത്.”

ഉടനെയൊരു പുഞ്ചിരിയോടെ ശിവറാം പറഞ്ഞു;

“അതിപ്പോ... എല്ലാ പോലീസുകാരുടെയും വീട്ടിൽ ഇതാ സ്ഥിതി. ചിലർ... അതൊക്കെയങ്ങു ശീലമാക്കിക്കഴിഞ്ഞാൽ പ്രശ്നമില്ല.”


ഒരുനിമിഷം നിശ്ചലനായശേഷം അമർജിത്ത് പറഞ്ഞു;

“ഒരാളെപ്പോലും ഇവിടേക്ക് ഇപ്പോൾ അടുപ്പിക്കേണ്ട! ഞാൻ താഴെയെത്തി... ഹാ... പറയാനുള്ളതൊക്കെ പറഞ്ഞിട്ട്

മതി എല്ലാത്തിനും ഇവിടേക്കുള്ള പെർമിഷൻ.”

 ഇങ്ങനെയൊരു ഓർഡറിന്റെ അനാവശ്യകത വ്യക്തമാക്കുന്നതുപോലെ ശിവറാം മറുപടി നൽകി;

“സാർ!”

അമർജിത്ത് മെല്ലെ ബോഡിയിലേക്ക് തിരിഞ്ഞുനോക്കി നിന്നു അൽപനേരം. പിന്നെ തുടർന്നു;

“പ്രത്യേകിച്ചിപ്പോൾ എന്ത് പറയാനാ...? അടിച്ചുകൂട്ടി കുത്തി കൊന്നിട്ടിരിക്കുന്നു! ഇതിപ്പോൾ, ഒരഭ്യാസി സ്വയം പയറ്റു നടത്തുന്നതുപോലെ ഇതിനിടയ്ക്ക് ഞാനും... ഇതുവരെയുള്ള ചില്ലറ തെളിവുകൾ കൊണ്ടൊന്നും കാര്യമില്ല, കയ്യോടെ പിടിക്കണം ഇതു ചെയ്തവനെ- അല്ലാതെ അന്വേഷണം കൊണ്ടൊന്നും ഒരു കാര്യവുമില്ല.”

ശിവറാം മറുപടി നൽകി;

“അന്വേഷണം എന്നുതന്നെ താഴെച്ചെന്ന് പറഞ്ഞിടാം സാർ. എന്നിട്ട് മറ്റുവഴികൾ നോക്കാം നമുക്ക്.”

ചെറുചിരിയോടെ അമർജിത്ത് അയാളെനോക്കി പറഞ്ഞു;

“ഞാനിത്ര താല്പര്യമില്ലാതെ... പ്രതീക്ഷയറ്റവനെപ്പോലെ സംസാരിക്കുന്നതായി തോന്നിയോ റാമിന്!? ഇവനെ ഞാൻ പിടിക്കും, എന്റെ കൈയ്യിലേക്ക്തന്നെ വരും കാര്യങ്ങൾ. ഈ കേസും നൂലാമാലകളും എനിക്ക് കിട്ടിയയൊരു ഗിഫ്റ്റായിട്ടേ

താൽക്കാലമെനിക്ക് കാണുവാനൊക്കൂ... കാരണം, കേസന്വേഷിക്കുക എന്നതിലുപരി കൊലയാളിയെ പിടിക്കുക എന്നതാണിനി കാര്യം! അതിനുള്ള പണിനോക്കണം എനിക്ക്... കറ പുരണ്ടിരിക്കുന്നു.”

   

ക്രൈംസീനിൽനിന്നും താഴെക്കുചെന്ന ക്രൈംബ്രാഞ്ച് സംഘത്തെ കാത്തിരുന്നത് പതിവുപോലെ മാധ്യമപ്പടകളും ജനങ്ങളുമടങ്ങിയ ഒരു സാഗരമായിരുന്നു. കൂളിംഗ്ഗ്ലാസ്‌ വെച്ച് പതിവു പോലെയെന്നമട്ടിൽ തങ്ങളുടെ മുന്നിലേക്കെത്തിയ എസ് .പി. അമർജിത്ത് വിജയ് ഐ. പി. എസ് നെ മൈക്കുകളും മൈക്രോഫോണുകളും ഫ്ലാഷുകളും കൃത്രിമകണ്ണുകളും മുന്നിൽ നിന്നു സ്വീകരിച്ചു.

“കൃത്യമായൊരു വിവരണം നിങ്ങൾക്ക് നല്കാനാവാത്ത അവസ്ഥയിലാണ് ഞാനും എന്റെ ടീമും. ചില പ്രധാന തെളിവുകൾ കിട്ടിയിട്ടുണ്ട്, അതിന്റെ ഫലം പുറത്തു വരുന്നതു വരെ കാത്തിരിക്കേണ്ടി വരും ഞങ്ങളോടൊപ്പം ഏവരും. നോ മോർ... നത്തിങ് മോർ...”

 വേഗത്തിൽ ഇത്രയുംപറഞ്ഞു ടീമംഗങ്ങളുടെ സഹായത്തോടെ ഏവരെയും വകഞ്ഞുമാറ്റി അമർജിത്ത് പോകുവാൻ തുനിഞ്ഞതും ഒരുപാട് ചോദ്യങ്ങളോടൊപ്പം ഒരു സ്ത്രീശബ്ദം ഉയർന്നുകേട്ടു;

“സാർ, കാത്തിരിക്കുക എന്നതിന് ഇതുവരെ ഒന്നും ആയിട്ടില്ല എന്നുകൂടി അർത്ഥമില്ല!? മറുപടി പറയണം സാർ...”

ചോദ്യകർത്താവിന് മുഖംകൊടുക്കണമെന്ന് ഒരുനിമിഷം അവൻ ചിന്തിച്ചെങ്കിലും ആ നിമിഷം കഴിയും മുന്പേ അവനാ ചിന്തയെ ഉപേക്ഷിച്ചു മുന്നോട്ടു കുതിച്ചു.

“അവശേഷിക്കപ്പെടേണ്ട ഒരു തെളിവിൽ എത്തുമ്പോൾ ഇവനെ ഞാൻ കുടുക്കും. എന്തായാലും ഞാനിവനെ വിട്ടു കൊടുക്കുവാൻ പോകുന്നില്ല ഒന്നിനും!”

ദൃഢതയോടെ, തങ്ങളുടെ വാഹനത്തിൽ സഞ്ചരിക്കവേ അമർജിത്ത് പറഞ്ഞു- ആരോടെന്നില്ലാതെ.

   

അല്പസമയത്തിനകം ഐ. ജി. യെക്കൂടി ഫേസ് ചെയ്യണമല്ലോയെന്ന് മനസ്സിലേക്ക് വന്നതോടെ, അവന്റെ മനസ്സ് സ്വയം ദൃഢത പ്രാപിച്ചു.

“നീ എന്തിനിത് ചെയ്താലും... ആരെ ചെയ്താലും, എങ്ങനെ ചെയ്താലും... അത് നീ എനിക്കുവേണ്ടിയുള്ളതായിട്ടാ... നിന്നെ ഞാൻ പിടിച്ചിരിക്കും! ഇതുവരെയുള്ള എന്റെ റാങ്കുകളുടെയും ഞാൻ കരസ്ഥമാക്കിയവയുടെയും അഭിമാനം കാക്കുവാനല്ല, ഇപ്പോൾ സംപൂജ്യമായിരിക്കുന്ന അമർജിത്തിനുവേണ്ടി... വേണ്ടി മാത്രം!”

ഇങ്ങനെ പിറുപിറുത്ത് അവൻ തന്റെ മൊബൈലിൽ- ശ്രദ്ദിക്കാതെ കിടന്നിരുന്ന, ആത്മമിത്രം റോണി തോമസ് ഐ. പി. എസ്. ന്റെ മിസ്സ്കോളിലൊന്നിൽ ചെന്ന് ഗ്രീൻ അമർത്തി.


~


ജിതിൻവർമ്മ ഡോർ തുറന്നതും തന്റെ വലതുകൈയ്യാൽ അലക്സ് അവനെ ആഞ്ഞു അകത്തേക്ക് തള്ളി. ക്ഷണനേരം കൊണ്ട് റൂം ലോക്ക് ചെയ്ത് തന്റെ മുന്നിൽ ദേഹമാസകലം കറുപ്പുകളാൽ മറച്ചു നിൽക്കുന്നയാളെക്കണ്ടു ഡോക്ടർ ഞെട്ടി കണ്ണുകൾ മിഴിച്ചുപോയി.

“അനങ്ങുവാൻ നോക്കേണ്ട നീ... താഴെ സെക്യൂരിറ്റി പോലുമില്ല! നട്ടുച്ചസമയമല്ലേ, എല്ലാവരും ഉണ്ടെങ്കിലും ഒരു ശൂന്യമായ

സമയമാ ഇത്‌ ഡോക്ടർ ജിതിൻ വർമ്മ.”

എന്തിനെങ്കിലുമെന്നപോലെ തുനിയുവാൻ തുടങ്ങിയ ജിതിനോട് ഇങ്ങനെ പറഞ്ഞശേഷം ഒന്നു നിർത്തി അലക്സ് തുടർന്നു;

“മുഖം മറയ്ക്കാതെ ഞാനിവിടെ എത്തണമെങ്കിൽ ആലോചിച്ചുകൂടെ- മുഖം കാണിച്ചു തിരികെ പോകാം എന്ന ഉറപ്പ് എനിക്കുണ്ടെന്ന്...”


തുടരും...


Rate this content
Log in

Similar malayalam story from Action