STORYMIRROR

Hibon Chacko

Action Crime Thriller

3  

Hibon Chacko

Action Crime Thriller

s e c u r e സെക്യൂർ (ഭാഗം - 2)

s e c u r e സെക്യൂർ (ഭാഗം - 2)

3 mins
197

“ഏട്ടാ... ഞാനൊരു ഭർതൃമതിയാണ്. ഓർണിമാൻ ഗ്രൂപ്പിന്റെ ഫ്ലാറ്റിൽ ഫാമിലിയായി താമസിക്കുന്നു. ഹസ്ബന്റും രണ്ട് കുട്ടികളുമുണ്ട്... ഹസ്ബൻഡ് വീക്കെൻഡിൽ മാത്രമേ വരൂ, വർക്ക്‌ ചെയ്യുന്ന സ്ഥലം അകലെയാണ്. എന്നെ, ഹസ്ബൻഡ് ഇല്ലാത്ത സമയം തൊട്ടടുത്ത ഫ്ളാറ്റിലെ ഒരു യുവാവ് ശല്യം ചെയ്തിരുന്നു... പുറത്തുപറയുവാൻ നാണവും ഭയവും പേറി, അവന്റെ ശല്യം ഞാൻ സഹിച്ചുപോന്നിരുന്ന ഒരു ദിവസം...”

ഇത്രയുമായപ്പോഴേക്കും അലക്സ് ഫോൺ ചെവിയിലിരിക്കെ തന്റെ വലതുകാൽ ഇടതിന്മേൽ കയറ്റിവെച്ചു.


2


പതിവുപോലെ ‘ഓർണിമാൻ’ ശാന്തമായ സമയം. കുട്ടികളെ സ്കൂളിൽ വിട്ടശേഷം ഏകാന്തമായ ഫ്ളാറ്റിലെ റൂമിൽ, രാവിലെ കിച്ചനിലും പരിസരങ്ങളിലുമായുള്ള പതിവ് മല്പിടുത്തങ്ങൾക്കൊടുവിൽ തന്റെ ബെഡ്‌ഡിൽ തളർന്നിരിക്കുകയായിരുന്നു ബിനീഫ. രണ്ടുദിവസമായതേയുള്ളൂ ഭർത്താവ് ലീവ് കഴിഞ്ഞു പോയിട്ട് - ആഴ്ചയിലൊരു ദിവസം കിട്ടുന്ന ലീവിനിനി ദിവസങ്ങൾ കാത്തിരിക്കണം- അവൾ തന്റെ മൊബൈലിൽ ഭർത്താവ് ആരിഫിന്റെ പിക്ചർ എടുത്ത് ചിരിയോടെ നെഞ്ചോടമർത്തി.


അപ്പോഴേക്കും കോളിംഗ്ബെൽ മുഴങ്ങി. ലോൺഡ്രിക്കാർ ആയിരിക്കുമെന്നു കരുതി ബിനീഫ മൊബൈൽ റൂമിൽ വെച്ച് മെല്ലെ എഴുന്നേറ്റു ചെന്ന് ഡോർ തുറന്നു. അവൾ പകച്ചുപോയി- ഡോക്ടർ ജിതിൻ വർമ്മ! അവൾ പകച്ചുനിന്നൊരു നിമിഷത്തിനുള്ളിൽ അവൻ അവളുടെ പിൻകഴുത്തിൽ ഒരു കയ്യാൽ അമർത്തിപ്പിടിച്ച് മറുകൈകൊണ്ടു, അവളുടെ വായ പൊത്തിയമർത്തി- അവളുടെ കണ്ണുകൾ മിഴിഞ്ഞുനിന്നു. ഡോർ തന്റെ ഒരു കാലുപയോഗിച്ചു അവൻ ലോക്ക് ചെയ്ത് അവളെ പഴയപടി- പിടിവിടാതെ പിറകിലേക്ക് തള്ളിത്തുടങ്ങി. തന്റെ കൈകൾകൊണ്ട് അവൾ തലങ്ങും വിലങ്ങും പ്രഹരിക്കുവാൻ ശ്രമിക്കുന്നുണ്ടായിരുന്നെങ്കിലും, തന്റെ പിൻകഴുത്തിലും ചുണ്ടുകളിലും അമർന്നിരിക്കുന്ന ബലിഷ്ടമെന്ന് തോന്നിക്കുന്ന അവന്റെ കൈകൾ അവളുടെ കൈകളുടെ ബലത്തിന് പരിധി നിർണയിച്ചു.

   

ആദ്യംകണ്ട റൂമായ അവളുടെ ബെഡ്റൂമിലേക്ക് ഡോക്ടർ അവളെ തള്ളിവിട്ട് അകത്തുകയറി റൂം ലോക്ക് ചെയ്തു. ബിനീഫ അലർച്ചയോടെ കണ്ണില്പെട്ട തന്റെ മൊബൈലെടുത്ത് അവനെ ലക്ഷ്യംവെച്ച് ആഞ്ഞെറിഞ്ഞു. അവന്റെ നെറ്റിയിലത് ആഞ്ഞു പതിച്ചശേഷം ഫ്ലോറിലേക്ക് വീണു. വേദനമൂലം പുളഞ്ഞുപോയ അവൻ ഏറേറ്റ ഭാഗം കൈകൾകൊണ്ട് ആദ്യം പൊത്തിപ്പിടിച്ചു. അടുത്തനിമിഷം അവൻ, അവളുടെ അടുത്തേക്ക് ‌ചെന്ന് തന്റെ വലത്തേ കരമുപയോഗിച്ച്, അവളുടെ മുഖത്ത് ആഞ്ഞടിച്ചു. ചെറിയൊരു മൂളലോടെ അവൾ നിലത്തുവീണുപോയി. ശക്തിയേറിയ പ്രഹരമേറ്റഭാഗത്ത് കൈകൾ വെക്കണമോ എന്നവൾ ശങ്കിച്ചുപോയി.


തന്നിലേക്ക് തുനിഞ്ഞുനിൽക്കുന്ന ജിതിനെ നോക്കി അവൾ നിരങ്ങി തന്റെ ബെഡ്‌ഡിൽ ഇരുകൈകളും പിടിച്ചു ഇരുന്നു. അവൻ വേഗമെത്തി അവളുടെ മാറുകരണത്തുകൂടി പ്രഹരിച്ചു. ചെവിയിലൊരു മൂളലോടെ അവളുടെ ഇരുകണ്ണുകളും അടഞ്ഞുതുറന്നു- തലയാകെ മരവിച്ചു. എന്തുചെയ്യണം...? എങ്ങനെ ചെയ്യണം...? എന്നൊന്നും ചിന്തിക്കുവാനും കൂടെ പ്രവർത്തിക്കുവാനും സാധിക്കാത്ത അവസ്ഥയിലായി ബിനീഫ. ഉടനെ അവനവളെ കഴുത്തിനുപിടിച്ചുയർത്തി ബെഡ്‌ഡിലേക്കിട്ടു. വെണ്മയാർന്ന് സുതാര്യമായ ഗ്ലാസ്സുകളുള്ള വലിയ വിൻഡോയിലൂടെ സൂര്യപ്രകാശം റൂമിലേക്ക് പതിച്ചുകൊണ്ടിരുന്നു.


അവൻ അവളുടെ വയറിനു കുറുകെയായി മുട്ടുമടക്കി ഇരുന്നു. ശേഷം അവളുടെ തലയിൽനിന്നും സ്ക്രാഫ് അടർത്തി ഊരിയിട്ടു. ഉള്ള ശക്തിയെല്ലാമെടുത്ത് അവൾ അവനെ തട്ടിമാറ്റുവാനും ആക്രമിക്കുവാനും- ഒരുപോലെ ആ നിമിഷം ശ്രമം നടത്തി. പക്ഷെ അവയ്ക്കൊന്നും അവനെ നിയന്ത്രണത്തിലാക്കുവാൻ സാധിച്ചില്ലെന്ന് മാത്രമല്ല, അവൻ തന്റെ വലതുകൈവിരലുകൾകൊണ്ട് അവളുടെ ചുണ്ടുകളെ പിടിച്ചുവലിച്ചു. വേദനമൂലം അവളുടെ കണ്ണുകളിലൂടെ കണ്ണുനീർ ഒഴുകിയെത്തി.

   

മുറിയപെട്ടു നടക്കുന്ന ശാസോശ്ചാസത്തിനൊപ്പം ബിനീഫ അവനോട് പറഞ്ഞു;

“എ... ഹെ... ന്നെ... വി... ട്... ട്...”

മറുപടിയെന്നവണ്ണം പുഞ്ചിരിയോടെ, എന്നാൽ കാമം തിളയ്ക്കുന്ന കണ്ണുകളോടെ അവൻ തന്റെ നാവിനോട് ചേർത്ത് ചുണ്ടുകൾകൊണ്ട് അവളുടെ താടിമുതൽ ചുണ്ടുകൾ കുറുകെ കടന്ന് മൂക്കുവരെ തോർത്തി; ശേഷം പറഞ്ഞു,

“ചേച്ചി, ഒരുപാടുനാളായി ഞാൻ കൊതിച്ചു നടക്കുന്നു. എന്തു ചെയ്‌തിട്ടും എനിക്കെന്റെ കൊതിയെ പിടിച്ചുനിർത്തുവാൻ

പറ്റുന്നില്ല. ഞാനൊരു... ഞാനൊരു യുവഡോക്ടറല്ലേ...? എന്റെ കരിയറിനും ഭാവിക്കും ഈ കൊതിയിങ്ങനെ വിലങ്ങുതടിയായാൽ... അത് മൊത്തത്തിൽ പ്രശ്നമാ... കാത്തിരുന്നു എടുത്ത അവസരമാ ഇത്‌ ചേച്ചീ... എനിക്ക് വേണം ഇന്ന് ചേച്ചിയെ, ഇക്കയാണേൽ ഇവിടില്ല, പിള്ളേര് വരുവാൻ വൈകുന്നേരം വരെ സമയം! രാവിലെ കഴിയുന്നതല്ലേയുള്ളൂ- ഇപ്പോൾ ഒരോപ്പറേഷൻ സ്റ്റാർട്ട്‌ ചെയ്‌താൽ അത് സമയത്തിനകം കഴിയും... അല്ലേ ചേച്ചീ...?!”


കൂസലന്യേയുള്ള അവന്റെയീ വാചകങ്ങളോടൊപ്പം അവളുടെ കണ്ണുനീരുകൾപോലും നിസ്സഹായതയോടെ വീണ്ടും തുടർന്നൊഴുകിത്തുടങ്ങി. ബിനീഫ കൈകൂപ്പി പറഞ്ഞു,

“ദയവുചെയ്ത്... പ്ലീസ്... എന്നെ വെറുതെ... എന്നെ കൊല്ലരുത്... നശിപ്പിക്കരുത്... പ്ലീസ്...”

ഇടവിട്ട് ചിണുങ്ങിക്കരഞ്ഞു അവൾ വാചകങ്ങൾ പൂർത്തിയാക്കുവാനാകാതെ ബുദ്ധിമുട്ടി, നിസ്സഹായതയോടെ.

“അയ്യോ എന്റെ ചേച്ചീ... നശിപ്പിക്കുക, പിന്നെ കൊല്ലുക... ഇതൊക്കെ ജീവിക്കുവാനറിയാത്ത ഏട്ടത്തിമാർക്ക് പറ്റിപ്പോകുന്നതല്ലേ! ഇക്ക ഒരുദിവസം ചേച്ചിയോടൊപ്പം ബെഡ്‌ഡിൽ കിടന്ന് അതുമിതുമൊക്കെ കാട്ടിക്കൂട്ടിയാൽ ചേച്ചി നശിക്കുമോ, അതോ മരിച്ചുപോകുമോ...? ഇക്കയെപ്പോലെ അങ്ങ് കണ്ടാലൊരു പ്രശ്നവുമില്ല.”

   

അവനിങ്ങനെ പറഞ്ഞുകൊണ്ടിരുന്നപ്പോഴേക്കും അവളുടെ രോധനം റൂമിലാകെ അലയിട്ട് വർദ്ധിച്ചുവന്നു. അവൾ കണ്ണുകൾ ഇറുക്കിയടച്ചുപോയി- ഇരുട്ടിനെ ദർശ്ശിച്ചെന്നപോലെ. ഉടനെ അവൻ തുടർന്നു;

“ദേ... വർത്തമാനമൊക്കെ ഇക്കയോട് മതി. അപ്പുറത്തെ ഫ്ലാറ്റിലിരുന്ന് കൊതിച്ച് കൊതിച്ച് ഞാനൊരു പരുവമായി! ഒരു പ്രശ്നവും വരുത്താതെ ഒന്നും ഉണ്ടാകാതെ ഞാൻ തിരികെയും പൊയ്ക്കൊള്ളാം. അതിനുള്ളതെല്ലാം നോക്കീം കണ്ടുമാ ഞാനിങ്ങു വന്നത്. ദേ... ആ മൊബൈൽ എറിഞ്ഞു പൊട്ടിച്ചതിന് എന്തേലുമൊരു കള്ളം കണ്ടുപിടിച്ചാൽ മാത്രം മതി ചേച്ചിക്ക്!”

   

ഇത്രയും പറഞ്ഞ് ജിതിൻ സ്വയം ബലിഷ്ഠനായി, ഒരു ഡോക്ടറിന് മനുഷ്യശരീരമെന്നപോലെ- അതിൽ കാമത്തിന്റെ രൗദ്രഭാവമുൾക്കൊണ്ട് ബിനീഫയെ കൃത്യമായി ഉപയോഗിക്കുവാൻ തുടങ്ങി. ഇരുവരുടെയും പലതരം ശബ്ദങ്ങൾ മത്സരിച്ച് റൂമിലാകെ അടിച്ചമർത്തപ്പെട്ടവയെപ്പോലെ പാറിനടന്നു, സമയം പോകുന്നതിനോടൊപ്പം. അവളുടെ ശരീരമാകെ ദുർബലപ്പെട്ടുവന്നു- അവന്റെ ശരീരത്തിന്റെയാകെ ബലിഷ്ഠതയുടെ മുന്നിൽ.


“...ഏട്ടാ... എനിക്കിനി ജീവിക്കുവാൻ ഏതെങ്കിലുമൊരു വിശ്വാസം വേണമെങ്കിൽ, എന്റെ ഇക്കയുടെയും പിള്ളേരുടെയും

മുന്നിൽ അന്തസ്സായി നിന്നുകൊടുക്കണമെങ്കിൽ... അവൻ, അവൻ ഇല്ലാതാകണം...ഏട്ടാ...”

ബിനീഫ ഇതുപറഞ്ഞു പൊട്ടിക്കരയുന്നത് അലക്സിന്റെ ചെവിയിലേക്ക് തുളഞ്ഞുകയറി.


“....മോളേ, നിനക്ക് ഏട്ടനുണ്ട്... എല്ലാവരുമുണ്ട്... നിനക്കൊന്നും സംഭവിച്ചിട്ടുമില്ല. നീ നിവർന്നുതന്നെ നിൽക്കും! അവന്റെ ആയുസ്സ് അവസാനിക്കുവാൻ ഞാനിനി അവനെ കാണുന്ന നിമിഷംവരെ കാത്തിരുന്നാൽ മതി. ധൈര്യമായി പോയി ഉറങ്ങുക.” മറുപടിയ്ക്ക് കാക്കാതെ ഇത്രയും ദൃഢമായി പറഞ്ഞു ഫോൺ ഓഫ്‌ ആക്കി അവൻ ചാടി എഴുന്നേറ്റു.


3


“ഹൂഹ്...”

ഡോക്ടർ ജിതിൻ വർമയുടെ ഫ്ലാറ്റാകെ ഒരിക്കൽക്കൂടിനോക്കി മനസ്സുമടുത്തെന്നകണക്കെ എസ്. പി. അമർജിത്ത് വിജയ്, ജിതിന്റെ ബോഡിക്കരികെ മുട്ടുകൾ മടക്കിയിരുന്നു- ഇങ്ങനൊരു ശബ്ദം നിശ്വാസത്തോട് ചേർത്തുകൊണ്ട്.

“സാർ”

പിന്നിൽനിന്നുമൊരു വിളികേട്ട് അമർജിത്ത് തലതിരിച്ചു.


തുടരും...


Rate this content
Log in