Hibon Chacko

Action Crime Thriller

3  

Hibon Chacko

Action Crime Thriller

s e c u r e സെക്യൂർ (ഭാഗം - 1)

s e c u r e സെക്യൂർ (ഭാഗം - 1)

2 mins
202


1


“ഏട്ടാ...

എന്നോട്... എന്നോട് ക്ഷമിക്ക് ഏട്ടാ...”

അനുപമയുടെ സ്വരം നിസ്സഹായതയിലലിഞ്ഞു കരച്ചിലിൽ കലർന്ന് അലക്സിന്റെ ചെവിയിലേക്കെത്തി.

“...മോളേ, അനൂ...

എന്താ, എവിടെയാ നീ...”

എന്തു ഭാവമാണ് താൻ ധരിച്ചിരിക്കുന്നതെന്നറിയാതെ അലക്സ് ഫോണിലൂടെ തിരികെ ചോദിച്ചു.

“...ഏട്ടനെന്നോട് ക്ഷമിക്ക് ഏട്ടാ...

എന്നെ..., എന്നെ ശപിക്കരുത്...

ഞാൻ...”


അവളുടെ മറുപടിക്ക് മുൻപേ അവൻ ഇടയ്ക്കുകയറി;

“എന്താ മോളേ ഇത്‌...?

ഒന്നുമില്ലേലും നീയെന്റെ രക്തമല്ലേടീ...

പിന്നെ, നമുക്ക് ചെറുപ്പത്തിലേ ഡാഡിയും മമ്മിയും നഷ്ടമായി, ഏട്ടൻ പെട്ടെന്ന് മോളോട്... ഒരപ്പന്റെയും... അമ്മയുടെയും... സ്നേഹം അല്ലെങ്കിൽ അവകാശമോ അഹങ്കാരമോ... കാണിച്ചെന്ന് കരുതിയാൽ മതി അപ്പോൾ.

ഏട്ടനല്ലേടീ...? എവിടെയാ എന്റെ മോള്...?”

വിങ്ങിപ്പൊട്ടിക്കരഞ്ഞുകൊണ്ട് അവൾ മറുപടി നൽകി;

“...ഹേട്ടനെ... ധിക്കരിച്ച് എനിക്കിഷ്ടമായൊരാളുടെ കൂടെ ഞാനിറങ്ങിപ്പോന്നു... അവനെന്നെ വഞ്ചിച്ചു ഏട്ടാ, എനിക്കിപ്പോൾ... ഞാൻ മരിക്കുന്നതിന് മുൻപ് ഏട്ടനോട് മാപ്പ് പറയുവാൻ വിളിച്ചതാ... ഏട്ടനിനി ഈ അനിയത്തിയെ തിരയേണ്ട, വിഷമിക്കുകയും വേണ്ട എന്നെയോർത്ത്... ഏട്ടന്റെ വാക്ക് കേൾക്കാത്തതിന്...”

അവൾ മുഴുമിപ്പിക്കുംമുൻപേ അവൻ അലറി;

“മോളേ, അനൂ.... എന്താ മോളേ നീയീ പറയുന്നത്...

എവിടെയാ നീ, ഏട്ടനിപ്പോൾത്തന്നെ വരാം...”

അപ്പോഴേക്കും അവൾ മുഴുമിപ്പിച്ചു കഴിഞ്ഞിരുന്നു;

“...കേൾക്കാത്തതിന് എനിക്ക് കിട്ടിയ ശിക്ഷയായി കരുതിക്കോളാം ഞാൻ.”


ശേഷം അവൾ വേഗം സമാധാനം ഭാവിച്ച് തുടർന്നു;

“ഏട്ടൻ ഇത്‌ കേൾക്ക്... എത്രത്തോളമെനിക്ക് പറയാനാകുമെന്ന് അറിയില്ല... എന്റെ ഭർത്താവ് എന്നെ വഞ്ചിച്ചു, ഒരു വേശ്യസ്ത്രീയെക്കാളും തരംതാഴ്ത്തി എന്നെ പലർക്കും കടം നൽകി... മറ്റൊരുവന്റെ വിയർപ്പും പേറി അടുത്തയാൾ വരുന്നതുവരെ കാത്തുകിടക്കുവാ ഞാൻ... മരിക്കാറായി ഏട്ടാ ഞാൻ... ഏട്ടനെ വിളിക്കാൻ ഒരു ഫോൺ ഒപ്പിച്ചെടുക്കാൻ ഞാൻ ഒരുപാട് കഷ്ടപ്പെട്ടു... ഏട്ടന്റെ മനസ്സീന്ന് പോന്നത് മരണത്തിലേക്കായിരുന്നല്ലോ ഏട്ടാ ഞാൻ..”

 ഇത്രയുംപറഞ്ഞു അവൾ പൊട്ടിക്കരയുന്നത് വിളറിനിന്നിരുന്ന അലക്സിന്റെ ചെവിയിലേക്ക് തുളച്ചുകയറി. അവൻ ലക്ഷ്യമില്ലാതെ മറുപടിനൽകിപ്പോയി;

“മ്... മ്ളെ... ഒന്നു... ഒന്നുമില്ലെടാ...

ഏട്ടനുണ്ട്.... ഏട്ടനുണ്ട് നിനക്ക്.

എവിടെയാ, എവിടെയാണെന്ന് മാത്രം പറ ഏട്ടനോട്...”

  അവനിത്രയും പറഞ്ഞതും രണ്ടോ-മൂന്നോ പേർ അനുപമയോട് കയർക്കുന്നതും കോൾ കട്ട്‌ ആകുന്നതും ഒപ്പമായിരുന്നു.

“മോളേ...”

ആ അർദ്ധരാത്രിയിൽ അവൻ സർവ്വശക്തിയുമെടുത്തു അലറി.

“ഏട്ടാ...”


ഒരു സ്ത്രീശബ്ദം ഇങ്ങനെ അലറി വിളിക്കുന്നതുകേട്ട് അലക്സ് കണ്ണുകൾ തുറന്നു. തന്റെ ഹൃദയം വല്ലാതെ ഇടിക്കുന്നത് ശ്രദ്ദിച്ച്, വർദ്ധിച്ച ശാസോശ്ചാസത്തോടെ അവൻ, താൻ കിടന്നിരുന്ന ഹാളിലെ ക്ലോക്കിലേക്ക് നോക്കി- ഉടനെ അർധരാത്രിയുടെ ഭാവം പേറിത്തന്നെ, പെന്റുലത്തിന്റെ ശബ്ദം മറികടന്ന് പന്ത്രണ്ട് തവണ അലാറം മുഴങ്ങി.

   

ഒട്ടും ചിന്തിക്കാതെതന്നെ അവൻ താൻ കിടന്നിരുന്ന സോഫയിൽനിന്നും ചാടിയെഴുന്നേറ്റ് തന്റെയാ വലിയ വീടിന്റെ രണ്ടാമത്തെ നിലയിലേക്ക് സ്റ്റെയർകേസിലൂടെ സ്വന്തം റൂമിലേക്കെത്തി. നിമിഷങ്ങൾക്കുള്ളിൽത്തന്നെ, ശൂന്യമായ ടേബിളിലിരിക്കുന്ന തന്റെ ഫോണിലേക്ക് അവന്റെ കണ്ണുകൾ പോയി. ആ മൊബൈലെടുത്ത് ഓൺ ചെയ്ത് സ്ക്രീനിലേക്ക് അല്പനിമിഷം നോക്കിയശേഷം അവനത് ടേബിളിൽ വെച്ചു.

   

ഒരു സാധാരണ മനുഷ്യനെക്കാളും മൂന്നിരട്ടി വേഗതയിലുള്ള ഹൃദയതാളവും ശാസോശ്ചാസവും, ഇളകിമറിയുന്ന മനസ്സുമായി അലക്സ് ടേബിളിനു മുന്നിലെ ചെയറിൽ ഇരുന്നു.

   

രാത്രിയുടെ നിശ്ശബ്ദതകളെയെല്ലാം നാണിപ്പിക്കും വിധം അവൻ തന്റെ ശബ്ദമലിനമായ മനസ്സുമായി ചലനമറ്റിരിക്കുന്ന സമയം പെട്ടെന്നൊരു നിമിഷം അവന്റെ ഫോൺ റിങ് ചെയ്തു, ടേബിളിലെ ശൂന്യതയുടെ സഹായത്തോടെ.

“ഏട്ടാ...”


ഇതോടൊപ്പം ഉമിനീർ ഇറങ്ങിപ്പോയതുപോലെ, ഒരു സ്ത്രീശബ്ദം ഫോണിൽനിന്നും അവന്റെ കാതിലേക്ക് തുളച്ചുകയറി.

മറുപടിയായി ഇരുകണ്ണുകളും ഇറുക്കിയടച്ചു ചെയറിലേക്കിരുന്ന് അവൻ തുടങ്ങി;

“മോളെപ്പോലുള്ള ആളുകൾക്ക് ഈ നമ്പർ നൽകുക.

മോളെങ്ങനെ എന്നെയിപ്പോൾ തേടിയെത്തിയോ, അങ്ങനെതന്നെ

മോളെപ്പോലുള്ളവർ ഇവിടേക്കെത്തട്ടെ!”

സ്ത്രീശബ്ദം വിറകൊണ്ടുകൊണ്ട് പറഞ്ഞു;

“തീർച്ചയായും ഏട്ടാ...”

അവൻ ശാന്തനായി ചോദിച്ചു;

“ഏട്ടൻ എന്താ മോൾക്കായി ചെയ്തുതരേണ്ടത്?!”


ചോദ്യം കാത്തിരുന്നു എന്നപോലെ ഉമിനീര് വിഴുങ്ങി വിറവലോടെ സ്ത്രീശബ്ദം തുടങ്ങി; 

“ഏട്ടാ... ഞാനൊരു ഭർതൃമതിയാണ്. ഓർണിമാൻ ഗ്രൂപ്പിന്റെ ഫ്ലാറ്റിൽ ഫാമിലിയായി താമസിക്കുന്നു. ഹസ്ബന്റും രണ്ട് കുട്ടികളുമുണ്ട്... ഹസ്ബൻഡ് വീക്കെൻഡിൽ മാത്രമേ വരൂ, വർക്ക്‌ ചെയ്യുന്ന സ്ഥലം അകലെയാണ്. എന്നെ, ഹസ്ബൻഡ് ഇല്ലാത്ത സമയം തൊട്ടടുത്ത ഫ്ളാറ്റിലെ ഒരു യുവാവ് ശല്യം ചെയ്തിരുന്നു... പുറത്തുപറയുവാൻ നാണവും ഭയവുംപേറി, അവന്റെ ശല്യം ഞാൻ സഹിച്ചുപോന്നിരുന്ന ഒരു ദിവസം...”

ഇത്രയുമായപ്പോഴേക്കും അലക്സ് ഫോൺ ചെവിയിലിരിക്കെ തന്റെ വലതുകാൽ ഇടതിന്മേൽ കയറ്റിവെച്ചു.


തുടരും...


Rate this content
Log in

Similar malayalam story from Action