Neeraj K

Action Inspirational

3.1  

Neeraj K

Action Inspirational

ചോര പുരണ്ട മണ്ണ്

ചോര പുരണ്ട മണ്ണ്

1 min
196


ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിൽ ബ്രിട്ടീഷ് ഗവൺമെന്റ് തൊഴിലാളികൾക്ക് തുച്ഛമായ തുകയാണ് വേതനമായി കൊടുത്തിരുന്നത്. കേരളത്തിൽ അനേകം തൊഴിലാളികളെ ബ്രിട്ടീഷ്കാർ ചൂഷണം ചെയ്തിരുന്നു. വേതനം നൽകിയിരുന്നതു തന്നെ പല തരത്തിലായിരുന്നു. സ്ത്രീകളോട് വിവേചനം കാണിച്ചിരുന്നു. അവർക്ക് അവരുടെ ഉയർച്ച മാത്രമേ ഉണ്ടായിരുന്നുള്ളൂ. തൊഴിലാളികൾ അവർക്ക് അടിമകളായിരുന്നു.


1937 ജൂലൈയിലാണ് കേരളത്തിൽ ആദ്യമായി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം രൂപം കൊണ്ടത്. അവർ ഒരു സംഘം ആയിരുന്നു. അവർ തൊഴിലാളികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി അതിന് പരിഹാരം കണ്ടെത്താൻ ശ്രമിച്ചു. അവർ ബ്രിട്ടീഷുകാരുമായി നേരിട്ട് സംസാരിച്ചെങ്കിലും അതിന് പരിഹാരം കണ്ടെത്താൻ കഴിഞ്ഞില്ല. വീണ്ടും സംസാരിക്കാൻ തയ്യാറായെങ്കിലും ബ്രിട്ടീഷുകാർ അവരെ അവഹേളിച്ചു തിരിച്ചയച്ചു.


കമ്മ്യൂണിസ്റ്റുകാർ ഓരോരുത്തരേയും പറഞ്ഞു മനസ്സിലാക്കി ബ്രിട്ടീഷ്കാർക്കെതിരെ സമരം ചെയ്യാൻ പ്രേരിപ്പിച്ചു. പക്ഷേ മിക്കവർക്കും ഭയമായിരുന്നു. തയ്യാറായവരെ വച്ച് അവർ സമരത്തിനൊരുങ്ങി. ഒരു നിശ്ചിത തുക തൊഴിലാളികൾക്ക് കൂലി ആയി നൽകണമെന്നായിരുന്നു അവർ ആവശ്യപ്പെട്ടത്. ഓരോ ദിവസം കഴിയുന്തോറും സമരത്തിന് കൂടുതൽ ആളുകൾ പിന്തുണച്ചു. ഒടുവിൽ ബ്രിട്ടീഷുകാർക്ക് അവരുടെ ആവശ്യം സമ്മതിക്കേണ്ടി വന്നു.


Rate this content
Log in

Similar malayalam story from Action