Hibon Chacko

Action Crime Thriller

4  

Hibon Chacko

Action Crime Thriller

brownER | Susp. thriller | 4

brownER | Susp. thriller | 4

4 mins
567



ഒരു ചാക്കുകെട്ട് അല്പം കനത്തിൽ ബോഗിയുടെ ഡോറിലേക്ക് വെച്ചശേഷം വിശാഖ്, ഇരുകൈകളുംപിടിച്ച് കയറി. ശേഷം, അവരണ്ടും പരസ്പരമൊന്ന് കൊട്ടിത്തിരുമ്മി. അവൻ അതുമായി, അനുപമയുടെ അടുത്തെത്തിയപ്പോഴെന്നപോലെ ഒന്നുനിന്നു. മധ്യവയസ്കികളെ ഒന്നുനോക്കിയ കണ്ണുകളെ അനുപമയിലേക്കെത്തിച്ച് അവൻ പഴയപടി അവൾക്കെതിരെ ഇരുന്നശേഷം ഭാരംതോന്നിക്കുന്ന ചാക്കുകെട്ട് അടുത്തായി വെച്ചു. വിജനമായതും ഇരുണ്ടതുമായ പ്ലാറ്റ്ഫോമിന് തുണയെന്നതുപോലെ അവൻ പഴയപടി രണ്ടു മിനിട്ട് ചലനമറ്റിരുന്നശേഷം കാലുകൾ അല്പമകത്തി, അല്പം കുനിഞ്ഞിരുന്നുകൊണ്ട് സ്വന്തം കണ്ണുകൾ മാത്രമുയർത്തി അവനവളെ അല്പനിമിഷം നോക്കിക്കൊണ്ടിരുന്നു. പെട്ടെന്നൊരുനിമിഷം, തന്നിൽനിന്നും അകന്നിരുന്നിരുന്ന ലെഗ്ഗേജ്‌ അവൾ പഴയപടി തന്നോടുചേർത്തശേഷം, പഴയപടി ഇരിപ്പ് തുടർന്നു.

   ട്രെയിൻ നീട്ടി ഹോൺ മുഴക്കി. ശേഷം മെല്ലെ ചലിച്ചുതുടങ്ങി. പിന്നിൽനിന്നും ഓടിവന്ന പഴയ നാൽവർസംഘം മിന്നെപ്പിറകെ ഒരു വാതിലിലൂടെ വേഗത്തിൽ അകത്തേക്കുകയറി. ഒരുവൻ മെല്ലെ നടന്നുവന്ന് അവളുടെ അടുത്തെത്തി, അപ്പോഴവിടെ വിശാഖ് ഇരിക്കുന്നു. വന്നവൻ അനുപമയെ ഒന്നുനോക്കി, ശേഷം വിശാഖിനെയും ഇരുവരും ചലനമില്ലാതെയിരിക്കുകയാണ്. ഈ നോട്ടം ശ്രദ്ധി ച്ച അനുപമ പെട്ടെന്ന്, തലവെട്ടിച്ച് വിൻഡോയിലൂടെ തന്റെ നേത്രങ്ങളെ നയിച്ചു. അടുത്തനിമിഷം അവളുടെ ഫോൺ റിങ്ങ് ചെയ്തു- അനൂപ്! ഫോണിലൊരുനിമിഷം നോക്കി ശൂന്യമാംവിധം അവൾ കോൾ എടുത്തു.

“ആഹ്... അതുതന്നെ. അവിടുന്ന് വിട്ടു ട്രെയിൻ.”

   ലഭിച്ച വാചകങ്ങൾക്ക്, ഒരുവിധം സ്റ്റേഷന്റെ പേര് ഏന്തിനോക്കി അവൾ ഇങ്ങനെ മറുപടി നൽകി. പിന്നീടായി വന്നവയ്ക്ക് ഇങ്ങനെയും;

“നീ വേഗം വന്നുനിൽക്ക് എന്നാൽ...”

   ഇത്രയുംപറഞ്ഞ് കോൾ കട്ടാക്കുവാൻ നേരം അവളുടെ അടുത്തേക്കായി, വന്നവൻ ഇരിക്കുവാൻ തുനിഞ്ഞു. പക്ഷെ പൊടുന്നനെ വിശാഖ് തന്റെ വലതുകാൽ അനുപമയുടെയും ലെഗ്ഗെജിന്റെയും അപ്പുറത്തായി ചേർത്ത് സീറ്റിലേക്ക് കയറ്റിവെച്ചു. അവൻ വിശാഖിനെ രൂക്ഷമായി ഒന്നുനോക്കി, ഭാവഭേധമില്ലാതെ വിശാഖ് തിരികെയും. അവളാകട്ടെ ഫോൺ കൈയ്യിലിരിക്കെ ഇരുവരേയും രംഗത്തെയും മാറി-മാറി നോക്കി. വന്നവൻ അടുത്തനിമിഷം തന്റെ കൂട്ടാളികളെ തിരഞ്ഞെന്നവിധം വന്നവഴി തിരിച്ചു. വിശാഖ് അവളെയൊന്ന് നോക്കി എഴുന്നേറ്റ് അവന്റെ പിറകെ നടന്നു.

   വിശാഖ് നടന്ന് ബോഗിയുടെ അറ്റത്തേക്ക് എത്തിയതും ഡോറിനടുത്ത് നിന്നിരുന്ന മറ്റുമൂവരും, അറിയിപ്പുമായി ചെന്നവനോടൊപ്പം തള്ളിക്കേറിവന്നുനിന്നു. തങ്ങളുടെ കുഞ്ഞുങ്ങളെ വാരിച്ചേർത്ത്, സാക്ഷികളെപ്പോലെ മധ്യവയസ്കകൾ ജാഗ്രതയോടെയിരുന്നു. മുന്നിൽ നിന്നവന്റെയും എതിരെനിന്ന വിശാഖിന്റെയും കണ്ണുകൾ കൂട്ടിയുടക്കി. അടുത്തനിമിഷം വിശാഖ് അവനെപ്പിടിച്ച് തന്റെ സൈഡിലെ ബർത്തിലേക്ക് എറിഞ്ഞശേഷം പിറകെ നിന്നിരുന്ന മൂവരെയും ഒരു ചവിട്ടിന് താഴെവീഴ്ത്തി. ബർത്തിൽ വീണവൻ എഴുന്നേറ്റുവന്ന് വിശാഖിനെ പിറകിൽനിന്നും വട്ടംപിടിച്ചുനിർത്തി. തന്റെ കൈകൾ തിരുമ്മിക്കൊണ്ട് വിശാഖ്, എഴുന്നേൽക്കുവാൻ ശ്രമിച്ച മൂവരിൽ ആദ്യത്തേവനെ വീണ്ടും ആഞ്ഞുചവിട്ടി. അവൻ മറ്റുരണ്ടുപേരിലേക്കും വീണ് വീണ്ടും മൂവരും താഴെ! വിശാഖ് തന്നെ വട്ടംപിടിച്ചവന്റെ കൈകൾ വിടുവിപ്പിച്ച് ഒരുകൈ പിറകോട്ട് കറക്കി താഴെവീഴ്ത്തി ഒടിച്ചു. ശേഷം ഞൊടിയിടയിൽ, പുളയുന്ന അവനെ വലിച്ചുകൊണ്ട് അനുപമയെ പിന്നിട്ട് മറ്റേ അറ്റത്തെ വാതിലിലൂടെ പുറത്തേക്കെറിഞ്ഞു. ട്രെയിൻ വലിയൊരു കായലിനു പുറത്തുകൂടി പായുകയായിരുന്നു അപ്പോൾ.

   അപ്പോഴേക്കും മറ്റുമൂവരും വിശാഖിനടുത്തേക്ക് പാഞ്ഞെത്തി. ആദ്യംവന്നവനെ വിശാഖ് തന്റെ പിന്നിലേക്ക് തള്ളിയിട്ടു. പിന്നെയുള്ള ഇരുവരേയും കഴുത്തിനുപിടിച്ച് അവൻ പിറകോട്ട് തള്ളിയിട്ടു. അവരുടെ വീഴ്ചകണ്ട് ഞെട്ടിത്തെറിച്ച അനുപമ ഈ രംഗം കാണുവാണെന്നവിധം എഴുന്നേറ്റുപോയി. ആദ്യം പിറകിലേക്ക് വീഴ്ത്തപ്പെട്ടവൻ കൈവശമുള്ള കത്തിയെടുത്ത് വീശിയപ്പോഴേക്കും വിശാഖ് ഒഴിഞ്ഞുമാറി അവന്റെ ഇരുകൈകളുംപിടിച്ച് പിറകോട്ടാക്കി നിലത്തിട്ട് നടുവിനുമുകളിൽ ചവിട്ടി. വേദനകൊണ്ട് പുളഞ്ഞ അവൻ അറിയാതെ കത്തി ഫ്ലോറിലിട്ടുപോയി! അപ്പോഴേക്കും വീണ ഇരുവരും വന്ന് വിശാഖിനെ പിടിച്ചു. നിലത്തുവീണവൻ എഴുന്നേൽക്കുവാൻ പാടുപെടുകയായിരുന്നു ഈ സമയം! വിശാഖ് ഇരുവരേയും, ഇരുവശങ്ങളിലെയും ബർത്ത് ഡിവൈഡറുകളിൽ ശക്തിയായി ഇടുപ്പിച്ച് സ്വാതന്ത്രനായി. ശേഷം ആദ്യമെഴുന്നേറ്റുവന്നവന്റെ മുഖത്ത് മുഷ്ടിചുരുട്ടി ഇടിച്ചുവീഴ്ത്തി. പിറകെ വന്നവനെ ചവിട്ടി നിലത്തിട്ടുപീച്ചി! എഴുന്നേൽക്കാനാവാത്തവിധം വലഞ്ഞ ഇരുവരേയും വലിച്ചിഴച്ച്, വിറച്ചുനിന്നിരുന്ന അനുപമയെ കടന്ന്, ആദ്യം വീണുകിടക്കുന്നവനെ മറികടന്ന് ഡോറിലൂടെ പുറത്തേക്കെറിഞ്ഞു. വിശാഖ് തിരിഞ്ഞപ്പോഴേക്കും വീണുകിടന്നിരുന്നവൻ എഴുന്നേൽക്കുവാനാകാതെ നിരങ്ങി-നിരങ്ങി വന്ന്, അവൻ നോക്കിനിൽക്കെ കാട്ടുപ്രദേശങ്ങളിലായിരുന്ന ട്രെയിനിന് വെളിയിലേക്ക് നിരങ്ങിച്ചാടി.

   വിശാഖ് തിരിഞ്ഞുനടക്കുവാൻ തുടങ്ങിയപ്പോഴേക്കും മധ്യവയസ്കികൾ കഴുത്തുനീട്ടി രംഗം വീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. അനുപമയാകട്ടെ അന്ധാളിച്ചവിധം ചലനമില്ലാതെ, കമ്പാർട്ടുമെന്റിനു നടുവിൽ നിൽക്കുകയായിരുന്നു. അവൻ ഫ്ലോറിൽക്കിടന്ന കത്തിയുമെടുത്ത് നടന്നുവന്ന് അവളോടുപറഞ്ഞു;

“ഇരിക്ക്...”

   അവൾ മന്ദം തന്റെ സീറ്റിൽ പോയിയിരുന്നു. കത്തി വിൻഡോയിലൂടെ പുറത്തേക്കെറിഞ്ഞശേഷം അവൻ, അവൾക്കഭിമുഖമായി ഇരുന്നു. ചലനമില്ലാതെ തന്നെ നോക്കിയിരിക്കുന്ന അനുപമയെ മന്ദഹസിച്ചുകാണിച്ചശേഷം അവൻ പറഞ്ഞു;

“അത്യാവശ്യമായി കേറിയതാ, ഇപ്പോൾ.. കുടിക്കാൻ തരാൻ വെള്ളമൊമെന്നുമില്ലല്ലോ!”

അവൾ പെട്ടെന്ന് ഞെട്ടലുപേക്ഷിച്ച് തന്റെ ഒരു ലെഗ്ഗെജ് തപ്പിക്കൊണ്ട് പറഞ്ഞു;

“ഹെന്റെ... കൈയ്യിൽ വെള്ളമുണ്ട്.”

ഉടൻവന്നു മറുപടി, മന്ദഹാസം വിടാതെ അവന്റെ വക;

“എന്നാൽ അത് കുറച്ചെടുത്ത് കുടിക്ക്...”

   അവൾ അല്പം ശ്രമപ്പെട്ട് കുപ്പിയിൽനിന്നും കുറച്ചു വെള്ളം കുടിക്കുമ്പോഴേക്ക്, ലഹരിയിറങ്ങി എണീറ്റെന്നവിധം, മധ്യവയസ്കകളോട് ഭർത്താക്കന്മാർ പിറുപിറുക്കുന്നത് ശ്രദ്ധിച്ചു. വെള്ളം കുടിച്ചിറക്കി കുപ്പി തിരികെ വെച്ചപ്പോൾ അവൾക്കൊരു പ്രത്യേക ആശ്വാസം തോന്നി. അവൾ വിശാഖിനുനേർക്ക് ആശ്വാസത്തോടെ നോക്കി. അവനൊന്നു ചിരിച്ചു.

“വിശാഖ്...”

അവൻ ചിരിയോടുചേർത്ത് പറഞ്ഞു!

“അനുപമ...”

   ചെറുചിരിയോടെ, കേട്ടിരുന്ന അവൾ മറുപടി പറഞ്ഞു. പിന്നീട് കുറച്ചു നിമിഷങ്ങൾ ഇരുവരും മന്ദഹാസം മാത്രം കൈമാറുംവിധം നിശബ്ദരായിരുന്നു. ഇത് വകവെയ്ക്കാത്തവിധം ട്രെയിൻ വളരെ വേഗം ഓടിക്കൊണ്ടിരിക്കുകയായിരുന്നു. ഒരുനിമിഷം തന്റെ വാച്ചിൽ നോക്കിയിട്ട് അവൻ പറഞ്ഞു;

“ഉടനെ ബോർഡറിലെ സ്റ്റേഷൻ എത്തും....”

അവൾ, അവനെ ശ്രദ്ധിച്ചു. അവൻ ഒന്നുനിർത്തി തുടർന്നു;

“ഇനി.. ഈ ട്രെയിനിൽ കേറുമോ?”

രണ്ടുനിമിഷം അവനെനോക്കിയശേഷം അവൾ മന്ദഹാസം പൊഴിച്ച് പറഞ്ഞു;

“പറയാൻപറ്റില്ല... ചിലപ്പോൾ!”

   അപ്പോഴേക്കും, ഏതോ സമയത്ത് സീറ്റിലിട്ടിരുന്ന അവളുടെ ഫോൺ റിങ്ങ് ചെയ്തു -ബിസ്മി. അവനെയൊന്ന് നോക്കിയശേഷം, ഫോണെടുത്ത് അവൾ കോൾ കട്ട്‌ചെയ്തു. ശേഷം, തന്നെ നോക്കിയിരിക്കുന്ന വിശാഖിനെ വീണ്ടും നോക്കി, ബിസ്മിക്ക് ഒരു മെസ്സേജ് അയച്ചു;

“കോൾ യൂ ബാക്ക്...

എവെരിതിങ് സേഫ് ഐ തിങ്ക്!

താങ്ക് യൂ...”

   മെസ്സേജ് സെന്റുചെയ്തശേഷം അവൾ, അവനെനോക്കി ഒന്നുരണ്ടുനിമിഷങ്ങൾക്കകം പറഞ്ഞു;

“ബ്രദർ ഇവിടെ അടുത്താ പഠിക്കുന്നത്..

അടുത്ത സ്റ്റേഷനിൽ കാത്തുനിൽക്കും.”

അവനുടനെ മറുപടി നൽകി;

“ഗുഡ്”

   പിന്നെ തന്റെ ചാക്കുകെട്ട് ഭദ്രമായൊന്നൊതുക്കിവെച്ച് ചിരിച്ചു. അപ്പോഴേക്കും ട്രെയിനിന്റെ വേഗത കുറഞ്ഞുവന്നു. പൊടുന്നനെ അവൾക്ക് റിപ്ലൈ വന്നു-ബിസ്മി;

“സൈക്കോ..”

   ചെറിയൊരു മന്ദഹാസത്തോടെ അനുപമ ഫോണിന്റെ സ്ക്രീൻ ഓഫ് ആക്കിയപ്പോഴേക്കും വിശാഖ് എഴുന്നേറ്റു. ട്രെയിൻ ഒരു പ്രകാശംപരത്തുന്ന പ്ലാറ്റ്ഫോമിലേക്ക് കയറുകയായി. വിപരീതമായി അവിടവിടെ ആളുകൾ നിൽക്കുന്നതവൾ ശ്രദ്ധിച്ചതേയില്ല. അവളുടെ ഫോൺ റിങ്ങ് ചെയ്തു- അനൂപ്. ചാക്കെടുക്കുവാൻ തുനിയുന്ന വിശാഖിനെ നോക്കി അവൾ കോൾ എടുത്തു. വിശാഖ്, ചാക്കുകെട്ടെടുത്തയുടൻ അവളോട് ‘ബൈ’ എന്നാംഗ്യം കാണിച്ചു, അനൂപിന്റെ വാചകങ്ങൾ കേൾക്കത്തന്നെ അവൾ, പുഞ്ചിരിച്ചത് സ്വാഗതം ചെയ്തു. അവൾ സംസാരം തുടർന്നപ്പോഴേക്കും അവൻ നടന്ന് തങ്ങളുടെ അടുത്തെത്തിയത് ശ്രദ്ധിച്ച്, മധ്യവയസ്കികൾ ഉൾപ്പെടുന്നവർ തങ്ങളുടെ സ്വന്തം ആംഗ്യത്തിൽ അവനോട് പുഞ്ചിരിയോടെ സ്നേഹം പ്രകടമാക്കി. തന്റെ സ്വതന്ത്രമായ വലതുകൈയ്യാൽ അവൻ, തിരികെ അവരെ സ്വാഗതം ചെയ്തു- സ്വന്തം പുഞ്ചിരിയോടൊപ്പം. അപ്പോഴേക്കും ട്രെയിൻ മെല്ലെ നിന്നിരുന്നു, വെളിച്ചത്താൽ സമ്പന്നമായ പ്ലാറ്റ്ഫോമിൽ, സ്റ്റേഷനോടടുത്ത്.

02:54:38 AM --- പ്ലാറ്റ്ഫോം

   വിരലിലെണ്ണാവുന്ന ആളുകൾ ട്രെയിനിൽ പല ബോഗികളിലേക്കായി കേറുന്നതും ശ്രദ്ധിച്ച്, തന്റെ ചാക്കുകെട്ട് ഫ്ലോറിൽവെച്ച് ഇറങ്ങുവാൻ തുനിഞ്ഞെന്നവിധം നിൽക്കുകയാണ് വിശാഖ്.

(തുടരും......)



Rate this content
Log in

Similar malayalam story from Action