Exclusive FREE session on RIG VEDA for you, Register now!
Exclusive FREE session on RIG VEDA for you, Register now!

Sreedevi P

Children Stories Others


4.7  

Sreedevi P

Children Stories Others


മുല്ല പുവ്വ്

മുല്ല പുവ്വ്

1 min 147 1 min 147

മുറ്റത്തു നില്ക്കുന്നൊരു പുവ്വേ, മുല്ല പുവ്വേ,

മണ ഗുണമുള്ളൊരു പുവ്വേ, മുല്ല പുവ്വേ,

മാലയാക്കീടട്ടെ നിന്നെ ഞാനും      

നട്ടു നനച്ചോമനിച്ചു വളർത്താം ഞാൻ. 


പുവ്വേ, പുവ്വേ വെളു വെളുത്തൊരു മുല്ല പുവ്വേ,

ചെറിയ പൂവെന്നാലും അകലെയലയടിക്കും നിൻ മണം

കറുത്ത തലയിൽ മിന്നിയിരിക്കും വെള്ള പുവ്വേ, മുല്ല പുവ്വേ 

കണ്ണിനും, മനസ്സിനും കുളുർമ്മ നല്കും വെള്ള പുവ്വേ, മുല്ല പുവ്വേ,


എല്ലാ മംഗള കാരൃത്തിനും നീ മുന്നിലല്ലേ മുല്ല പുവ്വേ,

ഭഗവാൻ തൻ രൂപത്തിൽ നീയും കൂട്ടരും, 

ചേർന്നിരുന്നാൽ എന്തൊരഴക്, എത്ര മനോഹരം!


Rate this content
Log in