സ്വാമി
സ്വാമി
സ്വാമി തിന്തകത്തോം അയ്യപ്പത്തിന്തകത്തോം..
കരുണാമയനാം പന്തളകുമാരനാം സ്വാമിയേ
ഞങ്ങൾ കരുണനിറഞ്ഞു വിളിച്ചീടുന്നു
പടിപതിനെട്ടും കയറിവരുമ്പോൾ..
കറുത്തമുണ്ടുടുത്തുംകൊണ്ട് വൃച്ഛികപ്പുലരിയിൽ മാലയിട്ടുംകൊണ്ട്
മഞ്ഞുമൂടും പുഴ തന്നാഴത്തിൽ
മുങ്ങിയും കൊണ്ട്,
ശരണം വിളിച്ചു തൊഴുതുവരുന്നൂ
ഞങ്ങൾ കന്നിഅയ്യപ്പന്മാർ..
നാൽപത്തൊന്നുവൃതവും പിരിയാതെ
അകമഴിഞ്ഞു ശാസ്താവിനെ
തൊഴുതും കൊണ്ടേ
നിത്യവും നിറകർപ്പൂരദീപമുഴിഞ്ഞും കൊണ്ടേ
ഞങ്ങൾ ആർപ്പോടെ ഉല്ലാസമായി പാടിടുന്നു
സ്വാമി തിന്തകതോം അയ്യപ്പത്തിന്തകതോം...