Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

#Non-Stop November : FanFiction Edition

SEE WINNERS

Share with friends

നമുക്കെല്ലാവർക്കും നമ്മൾ ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്യുന്ന പ്രിയപ്പെട്ട ഒരു പുസ്തകമോ ഒരു കഥാപാത്രമോ ഒരു കായിക വ്യക്തിയോ ഒക്കെയുണ്ട്. ഹാരി പോട്ടർ അല്ലെങ്കിൽ അവഞ്ചേഴ്സ്, സൂപ്പർമാൻ അല്ലെങ്കിൽ ക്രിഷ്, ജാക്ക് അല്ലെങ്കിൽ റോസ് അങ്ങനെ പലരും. ഹാരി പോട്ടർ ഹെർമിയോണിയെ വിവാഹം കഴിച്ചിരുന്നെങ്കിലോ, പീറ്റർ പാർക്കറിനെ ഒരിക്കലും ചിലന്തി കടിച്ചില്ലെങ്കിലോ? അപ്പോൾ അവരുടെ ജീവിതം എങ്ങനെയായിരിന്നിരിക്കും?

ഫാൻ ഫിക്ഷന്റെ ലോകത്ത് എഴുത്തുകാർ പ്രശസ്ത കഥാപാത്രങ്ങളെ ഉൾപ്പെടുത്തി പുതിയ കഥകൾ മെനയുന്നു. ഫാൻ ഫിക്ഷനുകൾ സൃഷ്ടിക്കുന്നതിൽ നിങ്ങളുടെ സർഗ്ഗാത്മകതയെ ഉപയോഗപ്പെടുത്താൻ നിങ്ങൾ തയ്യാറാണോ? പുതിയ ട്വിസ്റ്റുകൾ, നിങ്ങൾ സ്വപ്നം കണ്ട കഥാവസാനങ്ങൾ, നിങ്ങളുടെ പ്രിയപ്പെട്ട നായകന്മാർക്ക് പുതിയ ശക്തികൾ, രണ്ടോ അതിലധികമോ കഥാപാത്രങ്ങളെ കൂട്ടിക്കലർത്തുക, അവർ ഉൾപ്പെടുന്ന ഒരു പുതിയ കഥ എഴുതുക, അങ്ങനെ പലതും നിങ്ങൾക്ക് ചെയ്യാം. 

സ്റ്റോറി മിറർ എല്ലാ ആരാധകരെയും "നോൺ സ്റ്റോപ്പ് നവംബർ: ഫാൻ ഫിക്ഷൻ പതിപ്പ്" മത്സരത്തിന്റെ ഭാഗമാകാൻ ക്ഷണിക്കുന്നു. നിങ്ങളുടെ ഭാവനയെ ഉണർത്തു, നിങ്ങളുടെ പ്രിയപ്പെട്ട കഥാപാത്രത്തിന്റെ ഫാൻ ഫിക്ഷൻ സൃഷ്ടിക്കു. 

എന്താണതിന്റെ വിശദാംശങ്ങൾ?

ഒരു ഫാൻ‌ഫിക്ഷൻ മത്സരത്തിൽ, അടിസ്ഥാനപരമായി നിലവിലുള്ള ഒന്നോ അതിലധികമോ കഥ, സാങ്കല്പ്പിക ലോകം, കൂടാതെ/അല്ലെങ്കിൽ ഒരു സിനിമയിലെയോ , ടിവി ഷോയിലെയോ, പുസ്‌തകത്തിലെയോ കഥാപാത്രങ്ങൾ എന്നിവയെ നിങ്ങളുടെ കഥയുടെ ഒരു ആരംഭ പോയിന്റായി തിരഞ്ഞെടുക്കുക. എന്നിട്ടു അവയെ വികസിപ്പിക്കുകയോ പരിവർത്തനം ചെയ്യുകയോ വഴി കഥാഗതിയെ നിങ്ങളുടെ ഇഷ്ടാനുസരണം നെയ്തെടുക്കുക. 


നിയമങ്ങൾ:


  1. എല്ലാ വിഷയങ്ങളും മുകളിലുള്ള ചിത്രത്തിൽ പരാമർശിച്ചിരിക്കുന്നു. തീയതി അനുസരിച്ചു അതാതു വിഷയങ്ങളിൽ എഴുതുക.
  2. നിങ്ങളുടെ ഓരോ കഥയും നൂതനമാണെന്നും, യഥാർത്ഥ കഥാഗതിക്ക് സമാനമല്ലെന്നും ഉറപ്പു വരുത്തുക.
  3. രചനകളുടെ തരത്തിനു(Genre) നിയന്ത്രണങ്ങളൊന്നുമില്ല.
  4. നിങ്ങളുടെ രചനകൾ മത്സര ലിങ്ക് വഴി മാത്രം സമർപ്പിക്കുക.
  5. ഇമെയിൽ വഴിയോ ഹാർഡ് കോപ്പി വഴിയോ മത്സര ലിങ്ക് ഉപയോഗിക്കാതെയോ സമർപ്പിക്കുന്ന രചനകൾ മത്സരത്തിൽ പങ്കെടുക്കാൻ അയോഗ്യമായിരിക്കും.
  6. മത്സരാർത്ഥികൾ അവരുടെ സ്വന്തം സൃഷ്ടികൾ മാത്രം സമർപ്പിക്കണം.
  7. നിങ്ങൾക്ക് സമർപ്പിക്കാവുന്ന രചനകളുടെ എണ്ണത്തിന് പരിധിയില്ല.
  8. ലേഖനങ്ങൾ / ഉപന്യാസങ്ങൾ എന്നിവ സമർപ്പിക്കാൻ അനുവാദമില്ല.
  9. മത്സരത്തിൽ പങ്കെടുക്കുക്കുവാൻ ഫീസ് ഇല്ല.
  10. മത്സരത്തിൽ പ്രസിദ്ധീകരിക്കുന്ന എല്ലാ രചനകളുടെയും എഡിറ്റോറിയൽ സ്‌കോറുകളുടെയും വായനക്കാരുടെ ഇടപെടലുകളുടെയും (ലൈക്സ്, വ്യൂസ്, അഭിപ്രായങ്ങൾ, റേറ്റിംഗുകൾ മുതലായവയുടെ) അടിസ്ഥാനത്തിൽ വിജയിയെ തീരുമാനിക്കും. കൂടാതെ, വിജയി മുകളിൽ കൊടുത്തിരിക്കുന്ന എല്ലാ വിഷയങ്ങളെ കുറിച്ചും എഴുതിയിരിക്കണം.
  11. ഒരു വിജയിയായി പരിഗണിക്കുന്നതിന് മത്സരാർത്ഥികൾ ഓരോ വിഷയത്തിലും കുറഞ്ഞത് ഒരു കഥയെങ്കിലും സമർപ്പിക്കേണ്ടതുണ്ട്.
  12. സ്റ്റോറി മിററിന്റെ തീരുമാനം അന്തിമവും, പങ്കെടുക്കുന്ന എല്ലാ മത്സരാർത്ഥികളും അത് മാനിക്കാൻ ബാധ്യസ്ഥരുമാണ്.

വിഭാഗങ്ങൾ:

കഥ


ഭാഷകൾ:

ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, ഗുജറാത്തി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഒഡിയ, ബംഗ്ലാ എന്നീ ഏതു ഭാഷയിലും നിങ്ങൾക്ക് രചനകൾ സമർപ്പിക്കാം.


സമ്മാനങ്ങൾ:

  1. ഓരോ ഭാഷയിലെയും മികച്ച വിജയികൾക്ക് ഒരു ട്രോഫിയും അവരുടെ ഫിസിക്കൽ പുസ്തകം പ്രസിദ്ധീകരിക്കുന്നതിനായി സ്റ്റോറി മിററുമായി ഒരു പ്രസിദ്ധീകരണ കരാറും ലഭിക്കും.
  2. എല്ലാ 30 വിഷയങ്ങളിലും ദിവസേന എഴുതുന്ന എല്ലാ മത്സരാർത്ഥികളുടെയും രചനകൾ ഇബുക്ക് ആയി പ്രസിദ്ധീകരിക്കുകയും, പുസ്തകങ്ങൾ വാങ്ങുന്നതിന് 200 രൂപ വിലയുള്ള സ്റ്റോറി മിറർ വൗച്ചർ നൽകുകയും ചെയ്യും.
  3. 15-29 വരെയുള്ള വിഷയങ്ങളിൽ എഴുതുന്ന എല്ലാ മത്സരാർത്ഥികൾക്കും പുസ്തകങ്ങൾ വാങ്ങുന്നതിന് 100 രൂപ വിലയുള്ള സ്റ്റോറി മിറർ വൗച്ചർ ലഭിക്കും.
  4. ഓരോ ഭാഷയിലെയും മികച്ച കുറച്ച് കഥകൾക്ക് സൗജന്യമായി ഫിസിക്കൽ പുസ്തകങ്ങൾ നൽകും.
  5. എല്ലാ മത്സരാർത്ഥികൾക്കും പങ്കാളിത്ത ഇ-സർട്ടിഫിക്കറ്റ് ലഭിക്കും.
  6. തുടർച്ചയായി 15 ദിവസം പൂർത്തിയാക്കുന്നവർക്ക് "ലിറ്റററി ഹാഫ് മാരത്തൺ" സർട്ടിഫിക്കറ്റ് ലഭിക്കും
  7. തുടർച്ചയായി 30 ദിവസം പൂർത്തിയാക്കുന്നവർക്ക് "ലിറ്റററി മാരത്തൺ" സർട്ടിഫിക്കറ്റ് ലഭിക്കും

യോഗ്യത:

രചനകൾ സമർപ്പിക്കാനുള്ള കാലയളവ്: 2020 നവംബർ 01 മുതൽ 2020 ഡിസംബർ 02 വരെ


ഫലം: ഡിസംബർ 2020


ബന്ധപ്പെടുക:

ഇമെയിൽ: neha@storymirror.com

ഫോൺ നമ്പർ: +91 9372458287



Trending content
28 318