Jyothi Kamalam

Action Crime

4.0  

Jyothi Kamalam

Action Crime

"ശിബിരവും പരിഷത്തും പിന്നെ പ്ലീനവും"

"ശിബിരവും പരിഷത്തും പിന്നെ പ്ലീനവും"

1 min
294


“തുഷാര അശോക്” കോളേജ് ഇലക്ഷനിൽ ചെയർമാനായി പാർട്ടി പാനലിൽ മത്സരിക്കുന്നു. മക്കളുടെ മാനസികവും ശാരീരികവുമായ വളർച്ച തൊട്ടരികെ അനുഭവേദ്യമാകുന്നത് നിഷേധിക്കപ്പെടുന്നത് ഒരു പ്രവാസി അച്ഛന്റെ നഷ്ടങ്ങളുടെ നിരയിൽ ഏറ്റവും പ്രാമുഖ്യം അർഹിക്കുന്നത് ആണല്ലോ. 

കോളേജ് ക്യാമ്പസ്സിലെ താൻ നട്ട മഹാഗണി മരത്തണലിൽ ചാരി നിന്ന് നെഞ്ചിനു കുറുകെയുള്ള DNA കോണിപോലെയുള്ള കൂട്ടിക്കിഴിക്കലുകളിൽ വിരലുകൾ ഓടിക്കുമ്പോൾ അശോകിന്ടെ സിരയിൽ കുളിർമക്കു പകരം നോവിന്റെ ലഹരി പടർന്നു കയറി.

സയൻസ് ലാബിൻടെ വരാന്തയിലൂടെ നടക്കുമ്പോൾ തുരുമ്പെടുത്ത അരിവാൾ ചുറ്റികയും മങ്ങിത്തുടങ്ങിയ കാവി നിറങ്ങളും അടക്കം പറഞ്ഞു. 

പിന്നിൽ നിന്നുള്ള പരിചയസ്വരം കേട്ടാണ് അയാൾ തിരിഞ്ഞു നോക്കിയത്. പറഞ്ഞറിയിക്കാൻ കഴിയാത്ത വികാരം അയാളിൽ ഊർന്നിറങ്ങി - അതെ തന്ടെ പ്രിയസഖി ആയിരുന്ന ശ്രീ. ക്യാമ്പസ്സിന്ടെ ശ്രീകല. ശ്രീയെക്കുറിച്ചു മോൾ പറയാറുണ്ടെങ്കിലും ഇങ്ങനെ ഒരു ആമുഖം നേരിടാൻ നിൽക്കേണ്ടി വരുമെന്ന് ഒരിക്കലും കരുതിയില്ല.

മോളുടെ പഠനകാര്യവും രാഷ്ട്രീയത്തിൽ അവൾക്കുള്ള താല്പര്യവും ഒക്കെതന്നെ വിശദമായി അവൾ വിവരിച്ചു കൊടുത്തു. പാർട്ടി പ്രവർത്തനങ്ങളുടെ പൂർണ്ണ പിന്തുണ എവിടെ നിന്നാണെന്നു അയാൾ തിരിച്ചറിഞ്ഞു.

വീട്ടിലേക്കുള്ള ക്ഷണം സ്നേഹപൂർവ്വം നിരാകരിച്ചെങ്കിലും മോളുടെ നിർബന്ധം ക്യാമ്പസ്സിൽ തന്നെയുള്ള അക്കോമഡേഷനിലേക്കു അവരെ ആനയിച്ചു. നടവഴിയിൽ കാലം തെറ്റി പൂത്തുലഞ്ഞു നിൽക്കുന്ന കൊന്നപ്പൂക്കൾ ഒരിക്കലും നഷ്‌ടപ്രണയത്തിന്റെ ശോണിമ അവളിൽ സൃഷ്ടിച്ചില്ല.

അകത്തെ മുറിയിൽ ജീവച്ഛവമായി കിടക്കുന്ന പഴയ സഹപാഠിയെ കണ്ടു സപ്തനാഡീയുടെയും പ്രവർത്തനം സ്തംഭിച്ചു പുറത്തുവന്ന അശോകിനോട് ഒരു ചെറു പുഞ്ചിരിയോടുകൂടെ അവൾ പറഞ്ഞു - ഇയാൾ ചെയ്ത പാപത്തിനു ഞാൻ ഇങ്ങനെ എങ്കിലും ഒരു പ്രായശ്ചിത്തം ചെയ്യണ്ടേ. എനിക്ക് വിട്ടുപോരാൻ തോന്നിയില്ലെടോ അജിത്തിനെ.

സ്വാതന്ത്ര്യം ഘോഷിച്ചു നടന്ന കാലം … ചുവപ്പിന്ടെ ശക്തിയും ത്രിവർണ്ണ നിറഭേദങ്ങളും കാവിയുടെ ഉദയവും ഒക്കെ ചേർന്ന കലപിലകാലം. ആഴത്തിൽ കത്തി കുത്തിയിറക്കുമ്പോൾ സഹപാഠിയുടെ കൈത്തണ്ടക്കു ഇത്രയേ ബലമുള്ളൂ എന്ന തിരിച്ചറിവ് വീണ്ടും വീണ്ടും ആഞ്ഞു കുത്താൻ പ്രേരിപ്പിച്ചു അവന്ടെ സിരകളിൽ മത്തുപിടിപ്പിച്ചുകൊണ്ടു പാർട്ടി ക്ലാസ്സുകളിൽ ഊർന്നിറങ്ങിയ മുദ്രാവാക്യങ്ങൾ തീജ്വലിപ്പിച്ചു.

അന്ന് അലറിവിളിച്ചോടിയ പ്രിയസഖിയുടെ തീക്ഷ്ണ നോട്ടം ഇന്നും വർഷങ്ങൾക്കിപ്പുറം അവനെ കാർന്നു തിന്നുകൊണ്ടേയിരുന്നു...ഒരിക്കലും ഉണങ്ങാത്ത മറ്റൊരു മുറിവുമായി അവൻ പടിയിറങ്ങി.


Rate this content
Log in

Similar malayalam story from Action