STORYMIRROR

Binu R

Others

4  

Binu R

Others

ഞാൻ

ഞാൻ

1 min
430


എനിക്കൊന്നും പറയാനില്ലാത്ത 

ഈ രാത്രിയിൽ ഞാൻ 

ഒരു ദിനത്തിന്റെ മുകളിൽ 

കയറി കുന്തിച്ചിരിക്കുന്നു.... 


ഹോമകുണ്ഡത്തിൽ നിന്നുയരും 

അഗ്നിയും, ഒപ്പം 

ചുരുണ്ടുയരും പുകയും 

എൻ സ്വപ്നങ്ങളെയും 

എന്നെത്തന്നെയും കെട്ടിവരിഞ്ഞു 

നിർജീവമാക്കിയിട്ടിരിക്കുന്നു,

ഒരുകളത്തിലെ മായികപ്രപഞ്ചത്തിൽ.


നിനക്കായ്‌, ഞാൻ കോർത്ത

സ്നേഹവും പ്രേമവും ഇഷ്ടവും

സന്തോഷവും നിറഞ്ഞ പവിഴമാല

ആരോ വലിച്ചു 

പൊട്ടിച്ചു ചിതറിയിട്ടിരിക്കുന്നു..


ഇനിയെന്തിനാണീ സായാഹ്നം, 

ഇനിയെന്തിനാണീ രാത്രിയും 

ഇനിയെന്തിനാണീ അന്ത്യയാമവും 

വെറും ബ്രഹ്മമുഹൂർത്തമാവാൻ മാത്രമോ !... 


എല്ലാം പടുത്തുയർത്തുന്നതിനു -

മുൻപേ തന്നെ നിന്നെ ഞാൻ 

വരിച്ചു കഴിഞ്ഞിരുന്നുവല്ലോ,

ഞാൻ ഉറങ്ങിക്കഴിഞ്ഞിരിക്കുന്നു....... 


ഒരിക്കലുമുണരാൻ കഴിയുന്നതിനുമപ്പുറം 

എന്റെ മരണത്തിന്റെ ഗന്ധത്തിനുമപ്പുറം 

കുറേ പ്രേതാത്മാക്കൾ അലറി -

ക്കരഞ്ഞു കിടന്നലയുന്നതു ഞാൻ

കാണുന്നുണ്ട്.


അതുകേട്ടാവും എന്റെ ആത്മാവ് 

എന്നരികിൽ വന്നു പേടിച്ചരണ്ട് 

പറ്റിച്ചേർന്നിരിക്കുന്നു, നിഗൂഢതകൾ

എനിക്കുചുറ്റും തത്തിക്കളിക്കുന്നുണ്ട്,

ചിരിക്കുന്നുവോ നീ....... !.

      


Rate this content
Log in