മഴ
മഴ

1 min

11.5K
ചിരിച്ചുടയുന്ന മുത്തുചിപ്പികളോ ഈ മഴ...
നനഞ്ഞൊലിക്കുന്ന കണ്ണീർ മൊട്ടുകളോ ഈ മഴ...
കാർമേഘ കൂടാരത്തിൽ നിന്നും ഒളിച്ചിറങ്ങുന്ന മഴ തുള്ളികളേ ചൊല്ല്...
ചിരിക്കുന്നുവോ അതോ കരയുന്നുവോ നിങ്ങൾ...
പ്രതിബിംബമേകും വാൽക്കണ്ണാടി ഞാൻ...
ചിരിച്ചു കൊണ്ടെന്നെ നോക്കുന്നുവോ നീ,
ആ ചിരി മൊട്ടുകൾ എന്നിലും പ്രതിഭലിക്കുന്നു...
കണ്ണീർ വറ്റിയ കൺതടത്തിലൂടെ ദർശിക്കുന്നുവോ നീ, ഇരുണ്ട കാർമേഘത്തിൽ നിന്നും ഒലിച്ചിറങ്ങുന്ന കണ്ണീർ മണികളാകുന്നു ഞാൻ...
നിൻ പുഞ്ചിരിയിൽ വിരിയും നുണ കുഴികളിലൂടെ നോക്കിടെന്നെ എന്നും...
കിലുങ്ങുന്ന കൊലുസു പോൽ പ്രതിധ്വനിക്കുന്ന പുഞ്ചിരി...
ഏതു മുൾപാതയും പൂമെത്തയാക്കും ആ പുഞ്ചിരിക്കിതെന്തു ശക്തി...
ഈ മഴക്കിതെന്തു ഭംഗി...