കവിത :- മലയാള കവിത. രചന :- ബിനു.ആർ.
കവിത :- മലയാള കവിത. രചന :- ബിനു.ആർ.
1 min
303
കവിത :- മലയാള കവിത.
രചന :- ബിനു. ആർ.
മലയാളകവിതേ മലയാണ്മകവിതേ
മാമലനാടിന്റെ മനസ്സുനിറച്ചു നീ
മധുരമാനോജ്ഞമായ് പാടൂ നിന്റെ
ചെറു മന്ദസ്മിതം നിറഞ്ഞു പാടൂ!
ചെറുശ്ശരിയുടെ വറുത്തുപ്പേരിപോൽ
തുഞ്ചന്റെ കിളിനാദത്തിൽ
കുഞ്ചന്റെ നർമ്മരസത്തിൽ
പാടൂ പാടിയാടി മദിക്കൂ
മലയാളത്തിന്റെ ചെറുവല്ലികൾ!
ഉണ്മകൾ നിറയുംയവനികതൻ
തിരശീലയ്ക്കിടയിൽ ഉത്രാടസന്ധ്യാവേളയിൽ
തിരുവോണത്തപ്പനെ വരവേല്ക്കാൻ
തിരിമുറിയാതെയാർപ്പുവിളിക്കൂ!
അക്ഷരപ്പൂഞ്ചോലകളിൽ
മുങ്ങിയാർന്നു രമിക്കൂ!
ബിനു. ആർ
