STORYMIRROR

Binu R

Others

3  

Binu R

Others

ഗണിതപ്പിഴവുകൾ

ഗണിതപ്പിഴവുകൾ

1 min
126

ഒന്നാംതരവും രണ്ടാംതരവും 

തിരിഞ്ഞുനിന്നു ചിരിക്കുന്നൂ, 

തിരഞ്ഞെടുക്കാൻ വിധിക്കപ്പെട്ടവരുടെ

ഗണിതപ്പിഴവുകളോർത്ത്.. 


ഏതാണ് നല്ലതെന്നാർക്കും 

ഗണിക്കപ്പെടാൻ പറ്റാത്തോരവസരത്തിൽ

കാറ്റുംകോളും കണ്ട നിമിത്തങ്ങളിൽ

അതുമിതും വേണ്ടെന്നുവച്ചു


കണ്ടെത്തിയവരെല്ലാമേ 

ഗണിതപ്പിഴവുകൾ ചാലിച്ച തരാതരങ്ങൾ..

പുറമെനിന്നു പല്ലിറുമ്മുന്നൂ, തരാതരങ്ങളിൽ

തിരിച്ചറിയപ്പെടാത്തവർ, 


വനോളം പുകഴ്ത്തുമെന്നു വിശ്വസിച്ചവർ, 

അഭിമുഖങ്ങളിൽ ഗീർവാണമടിക്കാമെന്നു

സ്വപ്നംകണ്ടവർ, സ്വപ്നകുതുകികൾ... 


മുഖചിത്രങ്ങളിൽ പുരികക്കൊടികൾ

വളക്കാമെന്നു കരുതിയവർ, 

അഭിനന്ദനപ്രവാഹങ്ങൾ നെഞ്ചി -

ലേറ്റാമെന്നു, കനവിൽ, നിനപ്പവർ 


മുഖപുസ്തകത്തിൽ സഹസ്ര -

ദളയിഷ്ടങ്ങൾ വരികൾക്കടിയിൽ 

പതിപ്പിക്കാമെന്നു മനക്കോട്ടപണിതവർ, 

വമ്പർകോനും ഉമ്പർകോനും…

   


Rate this content
Log in