Participate in the 3rd Season of STORYMIRROR SCHOOLS WRITING COMPETITION - the BIGGEST Writing Competition in India for School Students & Teachers and win a 2N/3D holiday trip from Club Mahindra
Participate in the 3rd Season of STORYMIRROR SCHOOLS WRITING COMPETITION - the BIGGEST Writing Competition in India for School Students & Teachers and win a 2N/3D holiday trip from Club Mahindra

N N

Children Stories Drama Inspirational


3  

N N

Children Stories Drama Inspirational


വൈഗയുടെ 30 ദിവസങ്ങൾ - വയലിൻ

വൈഗയുടെ 30 ദിവസങ്ങൾ - വയലിൻ

2 mins 192 2 mins 192

ദിനം 14: 24 സെപ്റ്റംബർ 2020


 "അമ്മ...ഗൗരിക്കെന്താ ഇപ്പൊ മുഴുവൻ സമയവും ക്ലാസ്സാണോ, പുറത്തേക്കൊന്നും കാണുന്നില്ലല്ലോ?"

"ക്ലാസൊന്നും അല്ലായിരിക്കും."

"ഏയ്, നോട്ട് എഴുതുന്നുണ്ടല്ലോ?"

"ആർക്കറിയാം."


വൈഗ ഗൗരിയുടെ മുറിയിലേക്ക് ചെന്നു. ഇപ്പോഴും കാര്യമായി എന്തോ എഴുതിക്കൊണ്ടിരിക്കുകയാണ്, ഫോണിലേക്കവൾ നോക്കി. യൂട്യൂബ്.


"ആഹാ നീ എവിടെ യൂട്യൂബിൽ നിന്ന് എന്താ ഗൗരി എഴുതിക്കൊണ്ടിരിക്കുന്നത്?"

"യൂട്യൂബിൽ നിന്നല്ല, വീഡിയോസിൽ നിന്നാണ്."

"ഓ, കോമഡി അടിച്ചതാണോ മഹതി?"

"ഒന്ന് ശല്യപ്പെടുത്താതെ പോ ചേച്ചി."

"എടി, എന്താ ചെയ്യുന്നതെന്ന് പറഞ്ഞൂടെ?"

"ദാ കണ്ടില്ലേ, ഞാൻ ഗിറ്റാർ ബേസിക് കാര്യങ്ങളുടെ വീഡിയോസ് കാണുവാണ്."


 വൈഗ പൊട്ടിച്ചിരിച്ചു.

"ഇതിലെന്താ ഇത്ര ചിരിക്കാൻ?"

"അല്ല, ഒരു മാസം മുമ്പ് നീ വേറെ രണ്ട് മ്യൂസിക് ഇൻസ്‌ട്രുമെന്റ് പഠിച്ചല്ലോ. മൗത്ത് ഓർഗൻ, വയലിൻ അതെന്താ വേണ്ടെന്നു വച്ചോ?"

 ഗൗരി ഒന്നും മിണ്ടിയില്ല.

"ഇനി എന്നാ കീബോർഡ്ലേക്ക് ചാടുന്നത്?"

"ഞാനിനി ചാടുന്നില്ല, അതൊക്കെ പഠിക്കാൻ വലിയ പാടാ."

"എടി... എല്ലാം പഠിക്കുന്നത് നല്ലത് തന്നെയാ, പക്ഷെ നീ ഏതിലെങ്കിലും ഒന്നിലുറച്ചു നിൽക്ക്. ഇങ്ങനെ കുരങ്ങനെ പോലെ ചാടി കളിച്ചു കൊണ്ടിരുന്നാൽ അവസാനം ഒന്നും പഠിക്കത്തില്ല. "

"ഞാൻ എളുപ്പം നോക്കട്ടെ, എന്നിട്ട് ഉറപ്പിക്കാം."


 ഒരാഴ്ച കഴിഞ്ഞപ്പോൾ ഗൗരി കീബോർഡ്ലേക്ക് ചാടി.

"എന്റെ പൊന്നുമോളെ, നിനക്ക് വട്ടുണ്ടോ? നിന്റെയിലൊരു ഇൻസ്ട്രുമെന്റ് പോലും ഇല്ല. "

"അതിനു നോക്കണ്ടേ, എളുപ്പം ഏതാണെന്ന്."

"ഗൗരി, ഈ ലോകത്ത് എളുപ്പം നോക്കി നീയൊരു കാര്യവും ചെയ്യരുത്. എന്നാൽ എത്ര പാടാണെങ്കിലും നമ്മൾ വിചാരിച്ചാൽ നടക്കാത്ത കാര്യമില്ല. അല്ലെങ്കിൽ ആ വ്യക്തിക്ക് അതിനുള്ള കഴിവ് ഇല്ലാതിരിക്കണം. ആദ്യം നീ പാട് നോക്കാതെ ഒരെണ്ണം ഉറപ്പിക്കുക എന്നിട്ട് എന്നോട് പറ ആ ഇൻസ്‌ട്രുമെന്റ് ഞാൻ വാങ്ങിച്ചു തരാം. അതിന്റെ മാത്രം വീഡിയോസ് നോക്കി പഠിക്ക്, തിയറിയോടൊപ്പം പ്രാക്ടിക്കൽ കൂടി ഉണ്ടെങ്കിലേ ഒരു മ്യൂസിക് ഇൻസ്‌ട്രുമെന്റ് പഠിക്കാൻ പറ്റുള്ളൂ. അങ്ങനെ ശീലിക്കാതെ ഇനി ഒരിക്കലും പഠിക്കില്ല."


ഗൗരി വിഷമത്തിലായി.

"എനിക്കറിയില്ല ഏത് എടുക്കണമെന്ന്."

"നിന്നെ പോലെ ആയിരുന്നു ഹൈസ്കൂളിൽ വച്ച് ഞാനും. ഒരു വയലിനിസ്റ്റ് ആകണമെന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷെ മ്യൂസിക് ടീച്ചർ പറഞ്ഞത് എനിക്ക് കഴിയില്ലെന്നാണ്. അതിന്റെ ഒരേയൊരു കാരണം എന്റെ മടിയായിരുന്നു. ആഗ്രഹം മാത്രം ഫുൾ കോൺഫിഡന്റിൽ നിന്നു. അതിനായി കഷ്ടപ്പെടുന്നതിൽ ഫുൾ സീറോയും. അതിനു ശേഷം മൗത്ത് ഓർഗൻ ട്രൈ ചെയ്തു, അതും എട്ടുനിലയിൽ പൊട്ടി. ഹോൾസ്, സ്വരം ഇതൊക്കെ പഠിക്കുന്നത് ആനക്കാര്യം ആയി മാറി. സ്കൂൾ സ്റ്റഡീസ്, ഹോം വർക്ക്‌... അങ്ങനെ ഒരു സമയം ഒന്നേ എനിക്ക് പറ്റത്തുള്ളൂവെന്ന് മനസ്സിലാക്കി. ഒരേയൊരു കാരണം "മടി".

അതേ പ്രശ്നമാണ് നിനക്കും. മടി മൂലം നീ തിരഞ്ഞു പോകുവാണ് എളുപ്പവഴി. എളുപ്പമുള്ള ഏതെങ്കിലും ഒരു മ്യൂസിക് ഇൻസ്ട്രുമെന്റ് എന്നതിൽ നിന്നും മാറി ഈ ഒരു ഇൻസ്‌ട്രുമെന്റിൽ ഉറക്കണം. അതിനായി മാത്രം പ്രയത്നിക്കണം. എല്ലാം ശരിയാകും, ഒറ്റയടിക്ക് ആരും മഹാന്മാർ ആയിട്ടില്ല. പതിയെ പതിയെ നീയും പ്രൊഫഷണൽ ലെവലിലേക്ക് പോകും. But it depends. Depends upon your practice. നീ അവിടെ തോറ്റാൽ നീയും മറ്റൊരു വൈഗ ആയി മാറും. നീ ഈ കാലയളവിൽ ഉറച്ചു നിൽക്കാതെ എത്ര സമയം പാഴാക്കി. ഒരൊറ്റ കാര്യത്തിൽ വിശ്വസിച്ച്, പ്രയത്നിച്ചു സമയം പാഴാക്കിയാലേ വിജയിക്കുകയുള്ളൂ."


"ചേച്ചി...എന്നാൽ എനിക്ക് ശരിക്കും ഇഷ്ടം വയലിൻ ആണ്. പഠിക്കാൻ പാടായതു കൊണ്ട്..."

വൈഗ ഇടക്ക് കയറി ഗൗരിയെ തടഞ്ഞു.

"ഏയ്... പാടായിക്കോട്ടെ. ആ വാക്ക് വീണ്ടും ആവർത്തിച്ച് അബോധ മനസ്സിനെ പഠിപ്പിക്കാൻ നിൽക്കണ്ട, പിന്നെ എക്കാലവും നിനക്ക് പാടായിരിക്കും. "You can" അങ്ങനെ ഒരു പത്ത് പ്രാവശ്യം പറ. "


പിറ്റേന്ന് വൈഗ ഒരു 4/4 സൈസ് വയലിനായിട്ടാണ് വന്നത്. ഗൗരിക്ക് വളരെ സർപ്രൈസ് ആയി. ഇത്ര പെട്ടെന്ന് ചേച്ചി മേടിച്ചു തരും എന്ന് കരുതിയില്ല. ഒരിക്കൽ താൻ ആഗ്രഹിച്ച് നടക്കാതെ പോയ കാര്യം തന്റെ അനിയത്തിയിലൂടെ  നിറവേറട്ടെ എന്ന പ്രാർത്ഥനയോടെ ഗൗരിക്ക് സമ്മാനിക്കുമ്പോൾ വൈഗ ഉറച്ച സ്വരത്തിൽ അവളോടായി പറഞ്ഞു.

 

"ഇന്ന് തൊട്ടു നീ ഇത് മാത്രമാണ് പഠിക്കുക, സമ്മതിച്ചോ?"

ഗൗരി സന്തോഷത്തോടെ വയലിൻ മേടിച്ചിട്ട്‌ സത്യം ചെയ്തു.

"ഗോഡ് പ്രോമിസ്!"

വൈഗ ചിരിച്ചുകൊണ്ട് കതകിൽ ചാരിനിന്ന ശാരദയെ നോക്കി. സഹോദരങ്ങളുടെ സ്നേഹം കണ്ട് നിറമനസ്സോടെ അവർ അവളെ നോക്കി ചിരിച്ചു.


Rate this content
Log in