Hibon Chacko

Children Stories Comedy Children

2.4  

Hibon Chacko

Children Stories Comedy Children

തിരക്ക്

തിരക്ക്

1 min
387



   ഒരിടത്ത് ഒരു പിതാവും മാതാവും രണ്ടു കുട്ടികളും താമസിച്ചിരുന്നു. പിതാവ് വളരെ തിരക്കുള്ള മനുഷ്യനായിരുന്നു. എങ്കിലും മിക്കവാറും ദിവസങ്ങളിൽ തന്നോടൊപ്പം, ഇരട്ടക്കുട്ടികളായ തന്റെ മക്കളിൽ പെൺകുട്ടിയെ പിതാവ് കൂടെ കൂട്ടുമായിരുന്നു വീട്ടിൽ നിന്നും. ആൺകുട്ടിക്ക് താല്പര്യം മാതാവിനോടൊപ്പം ചിലവഴിക്കാനായിരുന്നു.

അങ്ങനെയിരിക്കെ, പിതാവ് പെൺകുട്ടിയെ കൂടെ കൂട്ടാതെ വീട്ടിൽ നിന്നും പോയ ഒരു ദിവസം -ആൺകുട്ടി ചോദിച്ചു പെൺകുട്ടിയോട്;

“ഇന്ന് പപ്പ നിന്നെ കൊണ്ടുപോയില്ലല്ലേ...”

പെൺകുട്ടി മറുപടി നൽകി;

“ഇന്ന് തിരക്കായതുകൊണ്ട് പപ്പ എന്നെ കൊണ്ടുപോയില്ല.”

ആൺകുട്ടി ചാടിക്കേറി പറഞ്ഞു;

“വെറുതെ നുണ പറയാതെ..”

പെൺകുട്ടിയുടെ നെറ്റി ചുളിഞ്ഞു;

“എന്ത്‌...?”

ആൺകുട്ടി തുടർന്നു;

“തിരക്കുള്ള ദിവസങ്ങളിലല്ലേ പപ്പ നിന്നെ കൊണ്ടുപോകാറ്...!”

പെൺകുട്ടി അത് ശരിവെച്ചു.

ആൺകുട്ടി പറഞ്ഞു;

“അപ്പോൾ പപ്പ ഇന്ന് നിന്നെ കൊണ്ടുപോകാത്തത് തിരക്കുള്ളതുകൊണ്ടല്ല, നിന്നെ നോക്കാൻ പപ്പക്ക് പറ്റാത്തോണ്ടാ.”

മുഖം ഒന്നുകൂടി കടുപ്പത്തിൽ ചുളിപ്പിച്ച് പെൺകുട്ടി പറഞ്ഞു മറുപടിയായി;

“ഓ പിന്നേ. പപ്പയ്ക്ക് എന്നെ നോക്കാൻ സമയം കിട്ടില്ല. അതുകൊണ്ടാ.”

രംഗം മുറുകുന്നത് കണ്ട് മാതാവ് ഓടിയെത്തി പറഞ്ഞു;

“വെറുതെ രണ്ടുംകൂടി വഴക്കിടാതെ...”

ഈ ‘വാണിംഗ്’ കേട്ടശേഷവും കുട്ടികൾ തങ്ങളുടെ ഭാവം വെടിഞ്ഞിട്ടില്ലായിരുന്നു.



Rate this content
Log in