വേനൽ മരങ്ങളുടെ താഴ്‌വര
വേനൽ മരങ്ങളുടെ താഴ്‌വര
1 min
289
താഴ്‌വാരമെന്നിൽ തൂമഞ്ഞിനുള്ളം
തഴുകുന്ന രാവിൻ പനിനീർമഴ...
ഒരു കുഞ്ഞു പൂവിൻ മിഴിനീർ കണം
അലിയുന്നിതാ നിൻ മൃദുഗാനമായ്...
ഒരു പൂമരത്തിൻ കദനങ്ങളായി
മഴവില്ല് ചോരും കിനാതാഴ്‌വര...
നീലാകാശമെങ്ങോ ചായുന്നു ദൂരെ
ആർദ്രമാം സ്നേഹം തേടിയാവാം...
വേനൽ മരങ്ങൾ കാത്തിരിക്കുന്നു
ആശകൾ പൂക്കും പൂങ്കാവനത്തിൽ...
പൂത്തുനിൽക്കുന്നോരോർമകൾക്കുള്ളിൽ
വീണ്ടും തളിർക്കാൻ വസന്തമാകാൻ...
