തിരമാലകൾ
തിരമാലകൾ
1 min
769
അലയടിച്ചു ഉയർന്നു പൊങ്ങും
തിരമാലകളേ, കടൽ തിരമാലകളേ,
എന്തു സന്ദേശം കൊണ്ടോടി വരുന്നൂ നിങ്ങൾ,
ഏതു സന്ദേശം കൊണ്ടോടി പ്പോണു നിങ്ങൾ,
അഥവാ, കടലിൻറെ പ്രകമ്പനമറിയിക്കയാണോ?
ഉൾഭീതിയോടെയാണെങ്കിലും, ഞാൻ
നിങ്ങളെ നോക്കി മതി മറന്നു നിന്നിടുന്നു.
ഏറെ വിവശയാകാതെ, പോയിടട്ടെ ഞാൻ.
തിരമാലകളേ, കടൽ തിരമാലകളേ,
നമുക്കു തമ്മിൽ നാളെ കണ്ടിടാം.
