STORYMIRROR

Udayachandran C P

Others

3  

Udayachandran C P

Others

സ്തുതി പാടുക നാം!

സ്തുതി പാടുക നാം!

1 min
296

കളിയിലെ കാര്യമായ്,

കാര്യത്തിൽ കളിയായി,

പണ്ടൊരു നമ്പിയാർ ചൊല്ലിയതിങ്ങിനെ,

"ദീപസ്തംഭം മഹാശ്ചര്യം,

എനിക്കും കിട്ടണം പണം."


ഇന്ന് കാലങ്ങളിൽ,

നമ്പിയാരുമില്ല, നമ്പിയാരുമല്ല.

ഇല്ല പറ്റില്ല, ആരെയും നമ്പാനും.


ഇല്ല ചിത്തങ്ങളിൽ ഉണ്മയാം വെട്ടവും  

കാണ്മാനില്ല പ്രൗഢമാം നന്മ തൻ സ്തംഭവും.


എങ്കിലും ഭേഷെന്നു ചൊല്ലുന്നു പാഠകർ,

ദീപമില്ല മഹാശ്ചര്യം,

സ്തംഭമില്ല മഹാശ്ചര്യം,

എങ്കിലോ, കിട്ടണം ഗുണം,

പണമായാലങ്ങിനെ, വസ്തുവായിട്ടെങ്കിലങ്ങിനെ!

അതുമല്ലെങ്കിൽ തിരിച്ചെന്റെ 

തോളത്ത് തട്ടിക്കൊണ്ടങ്ങിനെ!


Rate this content
Log in