STORYMIRROR

Krishnakishor E

Others

4  

Krishnakishor E

Others

രണ്ട് ഹൃദയങ്ങൾ

രണ്ട് ഹൃദയങ്ങൾ

1 min
380

കൂടെയുണ്ടെന്ന തൊന്നലിലോരംശമായി

കെട്ടുകഥകളുടെ കൂമ്പാരമൊന്നിങ്

തട്ട് തട്ടായി തരം തിരിചോരെന്നെ 

ഒറ്റയാനായി തിരിച്ചില്ലെയിന്നലെ.


കൊട്ടിഘോഷിച്ച കഥകളുടെ കൂടെയെൻ

നട്ടെല്ലില്ലാത്ത പേരിൻ്റെയുടമയെ

തച്ചിറക്കുന്ന നേരമിന്നെത്രനാൾ.


കണ്ണുകെട്ടി തിരിച്ചങ്ങുവിട്ടന്ന്

ദേശമേതാന്ന് ചൊല്ലിയോരമ്മയെ

കൂടെവിട്ടു ഇരുട്ടിൻ്റെ മറവിലായ്


നേരെ നോക്കുവിൻ ഞാനല്ല ഞങ്ങളെ

പിന്തിരിപ്പൻ വാക്കില്ലയിന്നലെപോലെ -

മുലകുടിച്ചമ്മാനമാടിടാൻ ഞങ്ങൾ ഒന്നല്ല 

രണ്ട് ഹൃദയങ്ങൾ.


Rate this content
Log in