STORYMIRROR

Sreedevi P

Others

3  

Sreedevi P

Others

ചായ

ചായ

1 min
158

ഞാനും എൻ വലിയമ്മയും 

ഭഗവതിയെ തൊഴുതു മടങ്ങുമ്പോൾ,

വഴിയിൽ കണ്ടു വലിയമ്മ തൻ കൂട്ടുകാരിയെ.

വീട്ടിലൊന്നു കയറി പോകൂ നിങ്ങൾ, എന്നു ചൊല്ലി,

എന്നെ നോക്കി വെളുക്കെ ചിരിച്ച്, 

എൻറെ കയ്യും പിടിച്ച് നടന്നു മുന്നിലവർ.


ഞങ്ങൾ അവരുടെ വീട്ടു മുറ്റത്തെത്തിയപ്പോൾ,

ഞങ്ങൾക്കു ചുറ്റും കൂടി നിന്നു പശുക്കളാടുകൾ.

"മ്പേ….മേ….." എന്നവരോടവർ കിന്നാരം ചൊല്ലി,

അവരെ പതുക്കെ തലോടിയപ്പോൾ

സന്തോഷത്തോടെ ഓടിപ്പോയവർ.


അകത്തേയ്ക്കിരുത്തി ചുടു ചായ,

തന്നവർ ഞങ്ങൾ തൻ കയ്യിൽ.

തണുത്ത പ്രഭാതത്തിൽ ഇഞ്ചിയുടെ, 

ചെറുയെരിയുള്ള ചായ

ഊതി ഊതി കുടിച്ചപ്പോൾ,

ഞനുയുർന്നു പൊങ്ങി, 

എൻതലച്ചോറ് വികസിച്ചിടുന്നു.

തലയിലൊരായിരം പ്രഭാ പൂരം!

ഹായ്! എന്തൊരു സ്വാദ്, എന്തൊരു സുഗന്ധം.


പത്തു വയസ്സിൽകുടിച്ചാ ചായ തൻ രുചി,

ഇന്നുമെൻ നാവിൽ ഊറിയൂറി……വരുന്നു!

എന്തൊരു ചായ! കെങ്കേമൻ ചായ!



Rate this content
Log in