മുകളിലുള്ള ബാനറിലെ ചിത്രമാണ് ഇന്നത്തെ വിഷയം.
എപ്പോഴെങ്കിലും നിങ്ങൾക്ക് ഒരുപാടു എഴുതണമെന്നു ആഗ്രഹം തോന്നുകയും എന്നാൽ എഴുതാൻ നല്ല വിഷയങ്ങൾ കിട്ടാതിരിക്കുകയും ചെയ്തിട്ടുണ്ടോ? ഇനിയെന്തെഴുതണമെന്നോ എവിടെ തുടങ്ങണമെന്നോ അറിയാതെ നിങ്ങൾ വിഷമിച്ചിട്ടുണ്ടോ? നിരുത്സാഹപ്പെടേണ്ട, ഞങ്ങൾ നിങ്ങളെ സഹായിക്കാം!!
സ്റ്റോറിമിറർ "31 ദിവസങ്ങൾ: എഴുതാനുള്ള 31 ആശയങ്ങൾ(31 Days : 31 Writing Prompts)" എന്ന മത്സരത്തിന്റെ മൂന്നാം പതിപ്പുമായി നിങ്ങളിലേക്കെത്തുന്നു - ഓരോ ദിവസവും നിങ്ങളുടെ സർഗ്ഗാത്മകതയെയും, ചിന്തകളെയും, ഭാവനയെയും ഉണർത്തുന്ന ഒരു സവിശേഷ സാഹിത്യ രചനാ മത്സരമാണിത്.
മുകളിൽ കൊടുത്തിരിക്കുന്ന ബാനറിലെ ചിത്രത്തെ അടിസ്ഥാനമാക്കി നിങ്ങളൊരു കഥയോ കവിതയോ എഴുതേണ്ടതുണ്ട്. നിങ്ങൾക്കിഷ്ടമുള്ള രീതിയിൽ എഴുതാം - തമാശയോ, ത്രില്ലറോ, നാടകീയതയോ അങ്ങനെയെന്തുമാവാം. നിങ്ങളുടെ ഭാവനയെ സ്വതന്ത്രമാക്കൂ, ഇഷ്ടമുള്ളതെല്ലാം എഴുതൂ.
നിയമങ്ങൾ:
- സ്റ്റോറിമിറർ എല്ലാ രാത്രി 12 മണിക്കും ഒരു പുതിയ ചിത്രം, നിങ്ങളുടെ രചനയ്ക്കുള്ള വിഷയം, പ്രസിദ്ധീകരിക്കും.
- ബാനറിലെ ചിത്രമായിരിക്കും നിങ്ങൾക്ക് എഴുതാനുള്ള വിഷയം. മുകളിലുള്ള ബാനറിലെ ചിത്രത്തിനെ അടിസ്ഥാനമാക്കി നിങ്ങൾ കഥയോ കവിതയോ എഴുതേണ്ടതാണ്.
- ഓരോ വിഷയവും മത്സരത്തിന്റെ അവസാന ദിവസം (ജൂൺ 5) വരെ സജീവമായിരിക്കും. "ഓൾ പ്രോംപ്റ്റ്സ്(All Prompts)" എന്ന ടാബിന് കീഴിൽ നിങ്ങൾക്ക് പഴയ വിഷയങ്ങൾ/പ്രോംപ്റ്റുകൾ കാണാൻ കഴിയും.
- എല്ലാ മത്സരാർത്ഥികളും അവരുടെ സ്വന്തം കഥകൾ/കവിതകൾ മാത്രം സമർപ്പിക്കണം.
- നിങ്ങൾക്ക് സമർപ്പിക്കാവുന്ന കഥകളുടെയോ കവിതകളുടെയോ എണ്ണത്തിന് പരിധിയില്ല, ഓരോ വിഷയത്തിനും നിങ്ങൾക്ക് ഒന്നിൽ കൂടുതൽ കഥകളോ കവിതകളോ സമർപ്പിക്കാം. രചനകളുടെ തരത്തിനു(Genre) നിയന്ത്രണങ്ങളൊന്നുമില്ല.
- എല്ലാ മത്സരാർത്ഥികളും അവരുടെ സ്വന്തം രചനകൾ മാത്രം സമർപ്പിക്കണം. നിങ്ങൾക്ക് സമർപ്പിക്കാവുന്ന രചനകളുടെ എണ്ണത്തിന് പരിധിയില്ല.
- പദ പരിധിയില്ല.
- ഇമെയിൽ വഴിയോ, ഹാർഡ് കോപ്പിയായോ മത്സര ലിങ്ക് ഉപയോഗിക്കാതെ സമർപ്പിക്കുന്ന രചനകൾ മത്സരത്തിന് യോഗ്യമായിരിക്കില്ല.
- മത്സരത്തിൽ പങ്കെടുക്കുവാൻ ഫീസ് ഇല്ല.
- മത്സരത്തിൽ പങ്കെടുക്കുന്നതിന് നിങ്ങൾക്ക് ലഭിക്കുന്ന സെർടിഫിക്കറ്റുകൾ നിങ്ങളുടെ പ്രൊഫൈലിലെ സെർടിഫിക്കറ്റുകൾ എന്ന ഭാഗത്തിന് കീഴിൽ ലഭ്യമാണ്.
വിഭാഗങ്ങൾ:
കഥ
കവിത
ഭാഷകൾ: ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, ഗുജറാത്തി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഒഡിയ & ബംഗ്ലാ.
സമ്മാനങ്ങൾ:
- എല്ലാ മത്സരാർത്ഥികൾക്കും പങ്കാളിത്ത സർട്ടിഫിക്കറ്റ് ലഭിക്കും.
- തന്നിരിക്കുന്ന കാലയളവിനുള്ളിൽ 31 ആശയങ്ങളെയും അടിസ്ഥാനമാക്കി രചനകൾ സമർപ്പിക്കുന്ന എല്ലാ മത്സരാർത്ഥികൾക്കും തങ്ങളുടെ രചനകൾ ഒരു ഇ-പുസ്തകമായി പ്രസിദ്ധീകരിക്കാൻ അവസരം നൽകും.
- എല്ലാ മത്സരവിജയികൾക്കും വിജയി സർട്ടിഫിക്കറ്റ് ലഭിക്കും.
രചനകൾ സമർപ്പിക്കാനുള്ള കാലയളവ്: 1 മെയ് 2021 മുതൽ 5 ജൂൺ 2021 വരെ
ഫലം: 2021 ജൂലൈ 10
ബന്ധപ്പെടുക:
ഇമെയിൽ: neha@storymirror.com
ഫോൺ നമ്പർ: +91 9372458287