JKV NBR

Others

3  

JKV NBR

Others

3690

3690

1 min
10



സ്കൂട്ടി ഒരു ഭാഗത്ത് നിർത്തി വലിയ ചുവടുകളോട് കൂടി എ. ടി .എമിനരികിലേക്ക് നടന്നെത്തി. പേഴ്സിൽ നിന്നും കാർഡെടുത്തു മെഷീനിലേക്കിട്ടു. പാസ്സ്‌വേർഡ്‌ അടിച്ചുകൊടുത്തു. " 3690 " പൈസ പിൻവലിച്ചു 5000 രൂപ..

പുറത്തിറങ്ങിയത് അതിയായ ആഹ്ലാദത്തോടെ.. രാഗി അപ്പോൾ തന്നെ കൂട്ടുകാരി ആതിരയോട് വിളിച്ചു പറഞ്ഞു..

എടോ.. ഇന്നൊരു എ ടി എം കളഞ്ഞു കിട്ടി.. അതിനു ഞാൻ എന്റെ പാസ്സ്‌വേർഡ് അടിച്ചുകൊടുത്തിട്ടും എനിക്ക് പണം പിൻവലിക്കാൻ പറ്റി..

ആഹാ അതെങ്ങനെ..

അതെങ്ങനെ എന്നറിയില്ല.. പക്ഷെ അതിനകത്തു ഇനിയും 5 ലക്ഷം ബാലൻസുണ്ട്.. എന്റെ അക്കൗണ്ടിലാണേൽ  50,000 രൂപയും..

എന്നാൽ ഒരു കാര്യം ചെയ്യാമോ ?

എന്ത്?

എന്റെ എ ടി എം കളഞ്ഞു പോയ സ്ഥിതിക്ക് എനിക്കിത് തരാമോ.. ഞാൻ ബാധ്യത കഴിഞ്ഞാൽ തിരിച്ചു തരാം.. വേണേൽ പകുതി നീയുമെടുത്തോ.

ആ കരാർ ഉറപ്പിച്ച ശേഷം എ ടി എം കാർഡ് അവൾക്ക് കൈമാറി. അത് വാങ്ങി നോക്കിയപ്പോൾ അതിൽ തന്റെ പേര്.. ഒരു തരിപ്പിൽ നിന്ന് പെട്ടെന്ന് രാഗിക്ക് ഫോൺ ചെയ്തു പെട്ടെന്ന് വരാൻ പറഞ്ഞു..

സത്യം പറയെടോ.. തനിക്ക് എന്റെ പാസ്സ്‌വേർഡ്‌ എങ്ങനെ അറിയാം..

എനിക്കെങ്ങനെയറിയാനാ..?

പിന്നെ പണം പിൻവലിച്ചതെങ്ങനെ..

അതെന്റെ പാസ്‌വേർഡ്‌ കൊണ്ടാണെടി..

അപ്പോൾ പാസ്‌വേർഡ്‌ എന്താ ?

അത് നിന്റെ അടിച്ചാലും വരും.

വന്നില്ല അതുകൊണ്ടാ ചോദിച്ചത്.

ശരി 3690.

അതെന്റെ..നിന്റേത് പറ

ഇതെന്റെ പാസ്സ്‌വേർഡ്‌ ആണ്.

അതെങ്ങനെ..?

എന്റെ ഡി .ഒ .ബി വച്ച് ഞാനുണ്ടാക്കിയത്.

ജൂൺ 3 1960..

അല്ല നിനക്കെങ്ങനെ ഈ പാസ്സ്വേർഡ് കിട്ടി.. എന്റെ ഫോൺ നമ്പറിന്റെ ലാസ്റ് 4 അക്കം.

കൊള്ളാം..

എന്നിട്ടും നിനക്കിതിൽ എന്റെ പേര് കണ്ടിട്ട് മനസ്സിലായില്ല അല്ലെ..?

അത്.. ഞാൻ അതൊന്നും നോക്കിയില്ല.. നിന്റെ പേരിൽ നീ മാത്രമല്ലല്ലോ..

ഓ അതും ശരിയാണ്..



Rate this content
Log in