STORYMIRROR

Richu Mary James

Others

4  

Richu Mary James

Others

തൊട്ടാവാടിയുടെ ...ചിരി

തൊട്ടാവാടിയുടെ ...ചിരി

1 min
460

എന്നുമെൻ മനസ്സിൽ 

തുളുമ്പി നിൻ 

ചെറു പുഞ്ചിരി...


അവൾതൻ കണ്ണിൽ

കണ്ണീർ മണികൾ

എന്നെന്നും മണ്ണിൽ 

പൊഴിയവെ...


ഞാൻ നൽകി ചുടു 

ചുംബനത്തിൻ 

പാൽ കുടം...


കൊച്ചു വെള്ളി 

തളികയിൽ തൻ 

കോശങ്ങൾ 

വെള്ളം നുകരവെ...


എൻ ഹൃയത്തിൽ 

ആരോ മന്ത്രിച്ചു

ഒരു പെൺകിടാവിൻ 

നെഞ്ചിലെ താരാട്ട്...


അവളുടെ നെറുകയിലെൻ 

കൈ തലോടവെ മുഖം 

കുനിച്ചു ഒരു നവ 

വധുയെന്ന പോൽ...


കുഞ്ഞു 

തണ്ടിലെ മുള്ളുകൾ 

തൊട്ടു നോക്കി 

തമ്മിൽ പറഞ്ഞു 

ഈ പെണ്ണു തൊട്ടാവാടി...


കണ്ടു നിന്നവരോ 

മൊഴിഞ്ഞു ഇതു 

അഹന്തതൻ കൂർത്ത 

മുള്ളുകൾ ....



Rate this content
Log in