പ്രകൃതി
പ്രകൃതി
1 min
277
പ്രകൃതി കനിഞ്ഞരുളിയ നന്മകൾ നമ്മുക്കിന്നും ഒരു അൽഭുതം തന്നെയായി മനസ്സിൽ ….
പ്രകൃതിയിൽ നിന്നും അറിവുകൾ എന്നിൽ ആന്തരിക ജ്ഞാനം പകർന്നു…
പ്രകൃതി സൗന്ദര്യം എൻ ഹൃദയത്തിൽ അലതല്ലി ഒരു മായാ പനിനീരൂപോൽ
പുതു വസന്തത്തിൻ നിറ സന്ധ്യ മയങ്ങും നേരം കായലിൽ ഒരു ചെറുതോണി അണഞ്ഞു…
ചെറുതോണിയിൽ ആദിത്യൻ മറുകരയിൽ അണയും നേരം എൻ നെഞ്ചിലെ മുറിപാടുകൾ എങ്ങോ മറഞ്ഞു…
പ്രകൃതിയിൽ പൂവിട്ടു എൻ കണ്ണീർതുള്ളികൾ …..
ആഞ്ഞടിച്ചു കടലും കാറ്റും അതിൽ നിൻ മരണമൊഴി ഞാൻ ആദ്യമായി കേട്ടു….
മനുഷ്യ തിന്മതൻ ക്രൂരമാം പീഡകൾ സഹിച്ചു എൻ പ്രകൃതി ഇന്നും ഒരു പവിത്ര മാണിക്യകല്ലു പോൽ …
