പ്രകാശം - കവിത
പ്രകാശം - കവിത
കവിക്ക് കവിത എന്തെന്നു അറിയുമായിരുന്നില്ല
അയാളുടെ കവിതയിൽ
നിങ്ങൾ തിരഞ്ഞ വൃത്തമോ അലങ്കാരമോ
ഇല്ല ..
പിന്നെ..
എന്താണ് ഉള്ളത് ?
അയാളുടെ ഹൃദയം
അയാളുടെ ജീവൻ ..
നിങ്ങളിൽ അയാൾ തിരഞ്ഞ
നന്മയുടെ പ്രകാശം
നിങ്ങൾക്ക് അത് മനസ്സിലായില്ലെങ്കിൽ
നിങ്ങൾ പറയും
അയാൾ "കവിയല്ല "
പിന്നെ കാവ്യസമ്മേളനങ്ങളിൽ പോകാൻ
അയാൾക്കു നല്ല വസ്ത്രമില്ല
ഒരു നല്ല പേന പോലും ഇല്ല
അപ്പോൾ നിങ്ങളുടെ കണ്ണിൽ
അയാൾ "കവിയല്ല"
അയാളുടെ ശ്വാസം നിലച്ച്
നനഞ്ഞ മണ്ണിൽ അയാൾ ഭസ്മമായി
അലിയുമ്പോൾ
അയാളുടെ വരികൾ നിങ്ങൾ
ചില്ലിട്ടു വെക്കും
അന്ന് നിങ്ങൾ പറയും
അയാൾ "മഹാനായ കവി "
ഇതൊന്നും ചെവികൊള്ളാതെ
അയാൾ എഴുതിയ വരികൾ
തെരുവിന്റെ "പ്രകാശമായി"
മാറിയിട്ടുണ്ടാകും ......
