കവിത
കവിത
1 min
294
എന്നുമെന്നും എൻ മനസ്സിൽ തുളുമ്പണം നീ
ഒരു വിരൽകൊണ്ടു തൊട്ടുണർത്തും വീണയായി...
എൻ വിരൽ തുമ്പിലെ അക്ഷര പൂവായി വിരിയണം നീയെന്നും...
ഒരു ചിത്രശലഭംപോൽ എൻ മുന്നിൽ പാറി പറക്കണം നീ എന്നും ....
ഒരു കൊച്ചു ചിത്രം വരക്കും എൻ മനസ്സിൽ നീയെന്നും കവിതയായി മാറുവാൻ...
വന്നു നിൽക്കും എൻ അരികിൽ നീ നാളെയുടെ പുത്തൻ മഴവില്ലിൻ വർണ്ണമായി....
