STORYMIRROR

Richu Mary James

Others

4  

Richu Mary James

Others

ജാലകം

ജാലകം

1 min
567

എൻ മനസ്സിൻ ജാലകം തുറന്നു കാട്ടീ ഞാനിന്നും….

അതിൽ അകന്നു നിന്നുയെൻ മനസ്സിൻ മൊഴികൾ....


ആരും കാണാതെ അതിൽ നിന്നും

രക്തത്തുള്ളികൾ ഒഴുകി എത്തുന്നത് എൻ കണ്ണിൽ തെളിഞ്ഞു …


ഒരു പുലരിയിൽ വിരിയും പൂക്കളുടെ തേൻ നുകർന്നു തേനീച്ചകൾ...

എൻ മനസ്സിൽ ഒരു കുളിർ മഴ പൊഴിഞ്ഞു….


ഒരു മഴ പോലെ എനിക്ക് തോന്നിയ പ്രണയം 

എന്നും നിന്നോടു മാത്രമായിരുന്നു …..


ഒരു സന്ധ്യതൻ അസ്തമയ സൂര്യൻ ഇരുളിൽ മാഞ്ഞു പോയി …..

ഇരുളിൽ പൊൻ തൂവൽ പൊഴിക്കും


പക്ഷിയെ പോൽ പറന്നു നടക്കുന്നു നമ്മളും….

എൻ മനസ്സിൽ ആദ്യമായി വിരിയുന്ന സ്വപ്നം നീയാണ്….


അതിൽ എൻ പ്രണയത്തിൻ മായാത്ത

വസന്തമായി നിലനിൽക്കും നിൻ മൊഴികളും …..


ഒരു ആയുസ്സിൻ്റെ ചില്ലയിൽ

പൂവിടുമെൻ മനസ്സിൻ മൊഴികൾ...…


ഒരു പൂവിൻ സുഗന്ധം പരത്തി

എൻ മനസ്സിൽ ഇന്നും നീ ഒരു സ്വപ്നമായി…



రచనకు రేటింగ్ ఇవ్వండి
లాగిన్