അൽഭുത വിളക്ക്
അൽഭുത വിളക്ക്
1 min
144
അങ്ങകലെ കണ്ടൊരു
മിന്നും വിളക്ക്
എടുത്തു നോക്കി
മിന്നും വിളക്ക്...
ഒന്നു തലോടി
അൽഭുത വിളക്ക്
എൻ കൈ വിരൽ
തൊട്ട മാത്രയിൽ
അതാ ഒരു കുട്ടി
ഭൂതം വെളിയിൽ...
കണ്ടുഞ്ഞെട്ടി
ഞാൻ ഓടി
അപ്പോൾ വന്നു
എൻ ചാരെ
എൻ കണ്ണീര് തുടച്ചു
ഒരു കാവൽ മാലാഖയെ
പോൽ....
എൻ ആഗ്രഹത്തിന്
ചിറകു മുളച്ചു അൽഭുത
വിളക്കിൻ അൽഭുതം കണ്ട
മാത്രയിൽ....
