Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Sangeetha S

Others

3  

Sangeetha S

Others

ഇന്നലെകൾ

ഇന്നലെകൾ

1 min
475


പാടട്ടെ ഞാനൊരു പാട്ടു മാത്രം

പാതയിൽ പാതിയായ് പകുത്തൊരീ

വേരുകൾ; നീയാം താളുകളിന്നടർന്നൊ-

ലിച്ചൊരീ പടിയിടുക്കിൽ


 നിഴലുകളകലെയായ് നിനവുമിരുളിലായ്

 നീങ്ങട്ടെ ഞാനുമതിലൊന്നായ്........ 

 കൂടുവിട്ടൊരീ യാത്രയിൽ വിരലുകളക-

 ലുന്നൊരീ രാവിൽ


നീയാം ഓർമ്മതൻ തടവിൽ

നിശ്ശബ്ദനായിന്നിതാ നുറുങ്ങുന്നൊരീ

ഹൃദയതന്തുവിൽ നിനക്കായെൻ്റെ

ആത്മസമർപ്പണം നൽകിടട്ടെ ഞാൻ.... 


  നിന്നിലെ സ്വരവും നിന്നിലെ ഗന്ധവും

  നിന്നിലേക്കായെൻ്റെ ദൂരവും 

  എവിടെയോ പോയ് മറഞ്ഞീടുന്ന-

  തറിയുന്നിതു ഞാൻ..... 


തിരികെ ഞാനൊരു പാട്ടു- 

നിനക്കായ് നൽകിടാം

നിന്നിലേക്കടുക്കുവാൻ 

കൊതിക്കുന്നൊരീ ജീവനകാവ്യം..... 



Rate this content
Log in