അമ്മ
അമ്മ
ആദ്യം കേട്ടതാ താരാട്ടു പാട്ടിൻ്റെ ഈണം….
എൻ മുഖം ആദ്യമായി കണ്ട മാത്രയിൽ....
അമ്മതൻ മിഴിയിതൾ കണ്ണീരിൽ ചലിച്ചു നിൻ നെറുകയിൽ പൊൻ കിരിടമായി ചാർത്തുവാൻ…..…..
ആരും കാണാതെ അമ്മതൻ മണിക്കുട്ടൻ കണ്ണീർ പൊഴിക്കുമ്പോൾ....
അമ്മതൻ നെഞ്ചോട് ചേർത്ത് ഒരു പുഞ്ചിരി
തൂകിനിൽക്കുന്ന കാലം ഇന്നും ഓർക്കുമ്പോൾ ….
അമ്മയെന്ന പദം നിഷേധിക്കാൻ ഈ ഭൂമിയിൽ
ഒരു പുൽകൊടിക്കും കഴിയുകയില്ല അതെൻ വാക്ക്…..
അമ്മ ചോറ് വിളമ്പി വെച്ച പാത്രത്തിൽ നെയ്യ് ഒഴിച്ചു
വാരിതരുന്നതെൻ മനസ്സിൽ ഇന്നും മായാത്ത ഓർമ്മയായി …
അമ്മ എന്നും ഒരു നിഴലായി കൂടെ ഉള്ള അവകാശം….
അമ്മക്കൊരുമ്മ എൻ മനസ്സിൽ ഇന്നും ഒരു പൂമോട്ടു പോൽ വിളങ്ങുന്നു ….
അമ്മ എന്നും ഒരു പൂവിൻ സുഗന്ധമായി എൻ മനസ്സിൽ ….
നിലാവിൻ സൗന്ദര്യമായി എൻ കണ്ണിൽ....