STORYMIRROR

Neethu Thankam Thomas

Others

4  

Neethu Thankam Thomas

Others

ആരാണ് അമ്മ?

ആരാണ് അമ്മ?

1 min
420

ആരാണ് അമ്മയെന്ന് ചോദ്യം?

ഉത്തരങ്ങൾ ഓരായിരം 

സഹനം എന്നും ക്ഷമയെന്നും 

പറഞ്ഞവർ ഏറെ, ദൈവം എന്ന് 

പറഞ്ഞവരേറെ?


അമ്മ എനിക്കെന്തായിരുന്നു?

കാലം പറഞ്ഞു തന്നു എനിക്ക് 

പറഞ്ഞാൽ തീരാത്ത കടലായിരുന്നു.

കടലിൽ എണ്ണിയാൽ തീരാത്ര 

സ്നേഹത്തിൻ പവിഴം ഒളിഞ്ഞിരിപ്പു.


മകളിൽ നിന്നും ഞാനൊരമ്മ 

ആയനേരം അത്രെ, അമ്മ എന്ന 

നാമത്തിൻ മൂല്യം ഏറിയത്.



പേറ്റുനോവറിഞ്ഞപ്പോൾ ഞാനാ 

മാതൃത്വത്തിൻ മുൻപിൽ 

മനസാൽ കുമ്പിട്ടതോർക്കുന്നു.



എന്റെ കുഞ്ഞിനെ നെഞ്ചോടു ചേർത്ത

നേരം, ഞാനറിഞ്ഞു എന്റെ അമ്മ 

നെഞ്ചിലടക്കിയ വാത്സല്യ പാലാഴി.


Rate this content
Log in