Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Binu R

Others

4  

Binu R

Others

കവിത :അയ്യൻ. രചന:ബിനു. ആർ.

കവിത :അയ്യൻ. രചന:ബിനു. ആർ.

1 min
271


അയ്യനയ്യപ്പനേ സ്വാമിയേ

ശരണമയ്യപ്പാ.. 

സ്വന്തമാം പൊരുളറിയാൻ എന്നുള്ളിൽ 

ഞാൻ തിരയുന്നൂ, ... 

അഭിഷേകപ്രിയനേ... സ്വാമിയേ... ശരണമയ്യപ്പാ... ! 


പൊന്നുപതിനെട്ടാം പടികളിലുറങ്ങും

അറിവിൻ വേദപ്പൊരുളിനെ

കണികണ്ടുണർന്നൂ വിളിക്കുന്നൂ,

സ്വാമിയേ ശരണമയ്യപ്പാ..

മനസ്സിൽ നന്മകളുലയും

ശരണമന്ത്രം നാവിന്മേലുണരാൻ

പുലർവെട്ടത്തിൽ കുളിച്ചു തൊഴാൻ

കർപ്പൂരപ്രിയനേ... പ്രിയനേ

ശരണമേകണേ....

സ്വാമിയേ ശരണമയ്യപ്പാ..


വൃശ്ചികപ്പുലരിയിൽ മാലയിട്ടു

വ്രതംനോറ്റു ശരണമന്ത്രങ്ങളു-

രുക്കഴിക്കവേ, മണ്ഡലകാലം

കാത്തിരിക്കുന്നൂ ഭക്തരെ ,

അയ്യൻ മണികണ്ഠൻ ഭസ്മപ്രിയൻ....

പന്തളരാജൻ സ്വാമിയേ ശരണമയ്യപ്പാ... ! 


ഇരുമുടിക്കെട്ടിലുറങ്ങും പരിദേവനങ്ങൾ അയ്യനിൽ നെയ്യായി

ഉരുകിയിറങ്ങുമ്പോൾ ഭക്തരുടെ കണ്ഠത്തിൽനിന്നുയരുന്നൂ 

അയ്യനയ്യനേ... സ്വാമിയേ ശരണമേകണേ...

സ്വാമിയേ ശരണമയ്യപ്പാ... !  



Rate this content
Log in