STORYMIRROR

Naseeha Noor

Drama

3  

Naseeha Noor

Drama

തുടക്കം

തുടക്കം

2 mins
267

തിരക്കിൽ നിന്നൊഴിഞ്ഞ് സ്വത്രന്ത്യനായി. ഒരു സായാഹ്നസന്ധ്യ. ചാരുകസേര മുമ്പോട്ട് വലിച്ച്, കിരണങ്ങളറ്റ, പൊട്ട് പോലെ ദൃശ്യമായ സൂര്യനെയും നോക്കി ഞാൻ കസേരയിൽ ഇരിപ്പുറപ്പിച്ചു. ഒരു ദീർഘമായ യാത്രയുടെ ക്ഷീണമാകാം ആ മങ്ങലിന് കാരണമെന്ന് ഞാനൂഹിച്ചു. കസേരപ്പിടിയിൽ വച്ചിരുന്ന കോഫീകപ്പ് ഞാനെടുത്തു. അതിൽ ചിരിക്കുന്ന രണ്ട് മുഖങ്ങൾ. ഒരുകാലത്ത് എന്റെ പ്രിയപ്പെട്ടവൾ എനിക്കായി സമ്മാനിച്ച കപ്പ്. ദീർഘകാലം അനാഥമായി പൊടി പിടിച്ച് കിടന്നിരുന്ന ആ കപ്പിനെ ഈയടുത്ത കാലത്താണ് ഉപയോഗിച്ചു തുടങ്ങിയത്. ഇന്ന് രാവിലെ കോഫി കുടിച്ച് കഴുകാൻ മറന്നതാണ്. ആ മറവിക്ക് ഞാൻ എന്നെ തന്നെ പഴിചാരി.


സായാഹ്നസന്ധ്യയിലെ അത്യഅപൂർവ്വമായ തണുത്ത കാറ്റ് എന്നെ തൊട്ട് തലോടികൊണ്ടിരുന്നു, തണുത്തുറഞ്ഞു പോയ ഒരുപാടോർമകളെ അവ തട്ടിയുണർത്തി. സ്നേഹത്തിന്റെയും കുറ്റബോധത്തിന്റെയും നഷ്ട്ടപ്പെടലിന്റെയും അരുവികൾ എന്നിൽ കുത്തിയൊഴുകാൻ തുടങ്ങി. അതിൽ ഞാൻ കിടന്ന് തീർത്തും വീർപ്പ് മുട്ടുകയായിരുന്നു. 


 കോളിംഗ് ബെൽ കേട്ട് ഞാൻ പൂമുഖത്തേക്ക് നടന്നു. വാതിൽ തുറന്നപ്പോൾ ആരെയും കണ്ടില്ല. അടയ്ക്കാൻ ഭവിച്ചപ്പോഴാണ് ചവിട്ടുപടിയോടടുത്ത് ഒരു കത്ത് കിടക്കുന്നത് ശ്രദ്ധയിൽ പെട്ടത്. വന്നത് പോസ്റ്റ്മാൻ. ഞാൻ ധൃതിയിൽ കവറെടുത്ത് തുറന്ന് നോക്കി. ആ കത്ത് ഇങ്ങനെ...


 പ്രിയപെട്ട രാഹുൽ,

      

 എന്നെ മറന്നില്ലെന്ന് വിശ്വസിക്കുന്നു. ഒരു സുഖാന്വേശണത്തിനൊന്നും ഞാൻ മുതിരുന്നില്ല. വളരെ പ്രധാനപ്പെട്ടൊരു കാര്യം അറിയിക്കാനാണ് ഞാനീ കത്ത് എയുതുന്നത്. ഞാൻ നിങ്ങളുടെ വീട്ടിലുള്ള സ്ഥാന പദവി ഒഴിയാൻ തന്നെ തീരുമാനിച്ചിരിക്കുന്നു. ഒരു വക്കീലുമായി എന്റെ പപ്പ സംസാരിച്ചിട്ടുണ്ട്. അടുത്ത ബുധനാഴ്ച്ച ഒമ്പത് മണിക്ക് വക്കീൽ ആപ്പീസിൽ ഒപ്പിടാൻ വരണം. ബാക്കിയുള്ള കാര്യങ്ങൽ വക്കീലുമായി നിങ്ങൾ സംസാരിച്ച് കൊള്ളുക. ബുധനാഴ്ച്ച എനിക്കൊരു പ്രധാനപ്പെട്ട പരിപാടിയുള്ളതിനാൽ അധികം വൈകിപ്പിക്കില്ലെന്ന് വിശ്വസിച്ചുകൊണ്ട് ഞാൻ നിർത്തുന്നു.


എന്ന്,

ലൂസി

ഒപ്പ്.


   ഹൃദയത്തിലെവിടയോ ഒരു വേദന അനുഭവപ്പെട്ടു. ആരോ കുത്തി മുറിവേൽപ്പിച്ചത് പോലെ. അതിനെ ഉണക്കാൻ മരുന്നുകളൊന്നും എന്റെയടുക്കലില്ല. ഉണ്ടായിരുന്നതൊന്ന് ഇതാ ഡേറ്റ് കഴിയാറായിരിക്കുന്നു. നഷ്ടപ്പെടുന്നത് പുനർന്നിർമിക്കാൻ ഇനി സാധ്യവുമല്ല. നിർമ്മിച്ചാൽ തന്നെയും ഈ ഹൃദയത്തിന് എത്രത്തോളം അതിന് ബലം നൽകാൻ കഴിയുമെന്നതിൽ നിശ്ചയമില്ല. ഉണ്ടെങ്കിൽ തന്നെ കുറച്ച് നാളിലേക്ക് മാത്രമായിരിക്കും... ഭാഗ്യം തുണക്കുമെങ്കിൽ ഒരുപക്ഷേ ദീർഘനാളിലേക്ക് വരേയും...


   നീറുന്ന വേദനയിൽ ജീവിച്ചു തീർക്കാനാണോ ദൈവമേ എന്റെ വിധി? ലൂസിയുടെ അച്ചൻ പറഞ്ഞത് പോലെ അവരുടെ ദൈവം വേറെയും എന്റെ ദൈവം വേറെയുമാണെങ്കിൽ ഞങ്ങളെ ഒരുമിപ്പിക്കാൻ മതങ്ങളില്ലാത്ത ഒരു ദൈവത്തെ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. ദൈവം എന്നത് ഏകത്വത്തിന്റെ ചിഹ്നമല്ലേ? ഈ ലോകത്ത് ഒരുപാട് ദൈവമുണ്ടായിരുന്നെങ്കിൽ ദൈവങ്ങൾ തമ്മിൽ മത്സരമുണ്ടാകുമായിരുന്നില്ലേ? ഒരു മതത്തിലുള്ള എല്ലാവരെയും ആ ദൈവം ഉയർച്ചയിലെത്തിക്കുമായിരുന്നില്ലേ? പിന്നെ യാചകനെന്നോ പണക്കാരനെന്നോ ഉള്ള വേർതിരിവ് ഉണ്ടാകുമായരുന്നില്ല. നിങ്ങൾ വിളിക്കുന്ന ഈശ്വരനും ഗണേഷനും കൃഷ്ണനും വിഷ്ണുവും ഒന്നു തന്നേയെന്ന് ഉറക്കെ വിളിച്ചുപറയുവാൻ എനിക്ക് തോന്നി.


  എന്റെ മുറിക്കുള്ളിലെ ഓർമകളെ പുതുക്കുന്ന വസ്തുക്കൾക്കായി ഞാൻ കണ്ണോടിച്ചു. ആ തിരച്ചിൽ വന്നു നിന്നത് ഒരു നീണ്ട ഫ്രേമിലേക്കാണ്. അതിലെ ചിരിക്കുന്ന രണ്ട് മുഖങ്ങളിലൊന്ന് അടക്കിപ്പിടിച്ച സങ്കടത്തോടെ ചിരിക്കുന്നതായി തോന്നി. ഒരുപക്ഷേ ഈ വിധി അന്നേ എഴുതിവച്ചിട്ടുണ്ടായിരിക്കുമോ? അറിയില്ല.


 ഒരു തേനീച്ച വലിയ പ്രതീക്ഷയോടെ നാളേയ്ക്കുള്ള തേനുമായി കൂടിലേക്ക് മടങ്ങുമ്പോൾ വഴിയേ വന്ന ഒരു വേട്ടക്കാരൻ അവയുടെ കൂടിനെ ഉന്നം വച്ച് അമ്പെയ്ത് ഉടച്ച് കളയുന്നു. ആ തേനീച്ചയ്ക്കാകട്ടെ താൻ സ്വരൂപിച്ച് കൂട്ടിയതിൽ നിന്ന് ഒന്ന് നുകരാൻ പോലും കഴിഞ്ഞിട്ടില്ല, അതിനു മുമ്പേ ജീവിതത്തിലെ നിഴലായി വന്ന വേട്ടക്കാരാൻ എല്ലാം തകർത്തു കളഞ്ഞു... നെയ്തുകൊണ്ടിരുന്ന ഒരുപാട് സ്വപ്നങ്ങളെ വേർപ്പെടുത്തിക്കൊണ്ട്...


  ഒരു കത്തിൽ തുടങ്ങിയ ബന്ധം ഒരു കത്തിൽ തന്നെ അവസാനിക്കാൻ പോകുന്നു. ഇനിയെങ്ങോട്ട് പോകണമെന്നറിയില്ല. ഒരുപാട് വഴികൾക്കു മുൻപിൽ വഴിതെറ്റിയ യാത്രക്കാരനെപ്പോലെ ഞാൻ വഴിയറിയാതെ നിൽക്കുന്നു. പൊടുന്നനെ ഒരു അജ്ഞാത മഞ്ഞ വെളിച്ചം ഇത്തിരിയകലെയുള്ള വഴിയിൽ നിന്നും വരുന്നത് ദൃഷ്ടിയിൽ പെട്ടു. ആ വെളിച്ചത്തിന്റെ സാന്നിധ്യത്തിൽ ഇലകളും വഴിയും മഞ്ഞ നിറമണിഞ്ഞിരിക്കുന്നു. അവ എന്നോട് എന്തോ മന്ത്രിക്കുന്നത് പോലെ. എനിക്കത് ഗ്രഹിക്കുവാൻ കഴിയുന്നുണ്ടായിരുന്നു.


 ഒടുവിൽ ഞാൻ തിരഞ്ഞെടുത്ത് കഴിഞ്ഞിരിക്കുന്നു. ഒടുക്കത്തെയല്ല പക്ഷെ തുടക്കത്തെ. ഇനിയുള്ളത് അടുത്ത ബുധനാഴ്ച വരേയുള്ള ദീർഘമായൊരു കാത്തിരിപ്പ്. അതൊരു തുടക്കമാവാൻ ഞാനാഗ്രഹിക്കുന്നു. അതെ, ഒരുപാട് വഴികളിലെ ആ വഴി ഞാൻ തിരഞ്ഞെടുത്തിരിക്കുന്നു. വിജനമായ ആ പാതയെ, ഒരു തടസ്സവുമില്ലാത്ത ആ പാതയെ...


Rate this content
Log in

More english story from Naseeha Noor

Similar english story from Drama