Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

#Thankyou Teacher

SEE WINNERS

Share with friends

അധ്യാപകർ മെഴുകുതിരി പോലെയാണ് - മറ്റുള്ളവരുടെ വഴി പ്രകാശപൂരിതമാക്കാൻ അവർ സ്വയം എരിഞ്ഞടങ്ങുന്നു.


അറിവ്, പഠനം, വിവരങ്ങൾ എന്നിവയുടെ മികച്ചൊരു ഉറവിടമാണ് അധ്യാപകർ. എല്ലാവർക്കും ഒരു അടിത്തറ സൃഷ്ടിക്കുന്നത് വഴി അവർ നമ്മളെ, നമ്മുടെ ജീവിതത്തിലുടനീളം, സഹായിക്കുന്നു. എല്ലാവരുടെയും ജീവിതത്തെ നയിക്കുന്ന വെളിച്ചമാണ് അവർ; നമ്മുടെ ചക്രവാളങ്ങളെ വികസിപ്പിച്ചു ഈ ലോകത്തെ നമ്മൾ എങ്ങനെ കാണുന്നു, നമ്മുടെ ചിന്തകൾ എങ്ങനെ രൂപപ്പെടുന്നു, നമ്മുടെ വ്യക്തിത്വം എങ്ങനെ രൂപപ്പെടുന്നു എന്നീ മേഖലകളെ അവർ സ്വാധീനിക്കുന്നു. 

മുൻ പ്രസിഡന്റ് ഡോ. സർവേപള്ളി രാധാകൃഷ്ണന്റെ ജന്മവാർഷികത്തെ അനുസ്മരിച്ചു ദേശീയ അധ്യാപക ദിനമായി ആഘോഷിക്കുന്ന സെപ്റ്റംബർ 5 ഇൽ, അധ്യാപകരോടുള്ള നന്ദി പ്രകടിപ്പിക്കുന്നതിനും നിങ്ങളുടെ ജീവിതത്തിലെ അവരുടെ വിലയേറിയ സംഭാവനകളെ തിരിച്ചറിയുന്നതിനുമായി സ്റ്റോറി മിറർ #ThankyouTeacher എന്ന പുതിയ മത്സരവുമായെത്തുന്നു.


നിയമങ്ങൾ:

  1. മത്സരാർത്ഥികൾക്ക് തന്നിരിക്കുന്ന വിഷയത്തിലുള്ള കഥകൾ / കവിതകൾ / മൈക്രോ ഫിക്ഷൻ / ഉദ്ധരണികൾ എന്നിവ സമർപ്പിക്കാവുന്നതാണ്
  2. രചനകൾക്ക് ലഭിക്കുന്ന എഡിറ്റോറിയൽ സ്‌കോറുകളുടെയും വായനക്കാരുടെ ഇടപെടലുകളുടെയും അടിസ്ഥാനത്തിൽ വിജയികളെ തീരുമാനിക്കും.
  3. മത്സരാർത്ഥികൾ അവരുടെ സ്വന്തം രചനകൾ മാത്രം സമർപ്പിക്കണം. സമർപ്പിക്കേണ്ട രചനകളുടെ എണ്ണത്തിന് പരിധിയില്ല.
  4. നിങ്ങളുടെ രചനയിൽ "#ThankyouTeacher" എന്ന് എഴുതുക
  5. പദങ്ങളുടെ എണ്ണത്തിന് പരിധിയില്ല.
  6. നിങ്ങളുടെ രചനയിലും ടാഗിലും "അധ്യാപക ദിനം," "നന്ദി ടീച്ചർ" എന്നിവ ഉപയോഗിക്കുക.


വിഭാഗങ്ങൾ:


കഥ

കവിത

ഉദ്ധരണികൾ

കൃതജ്ഞതാ കുറിപ്പുകൾ (ദയവു ചെയ്തു "ഉദ്ധരണികൾ" എന്ന വിഭാഗത്തിൽ സമർപ്പിക്കുക)


സമ്മാനങ്ങൾ:

  1. ഓരോ ഭാഷയിലെയും മികച്ച 3 കഥകൾ / കവിതകൾ / മൈക്രോ ഫിക്ഷൻ എന്നിവയ്ക്ക് യഥാക്രമം സ്റ്റോറി മിറർ ഷോപ്പിന്റെ സ്വർണം, വെള്ളി, വെങ്കലം അംഗത്വം ലഭിക്കും
  2. വിജയികൾക്ക് അഭിനന്ദന സർട്ടിഫിക്കറ്റുകൾ ലഭിക്കും
  3. എല്ലാ മത്സരാർത്ഥികൾക്കും storymirror.com ഇൽ നിന്ന് പുസ്തകങ്ങൾ വാങ്ങുന്നതിന് 100 രൂപയുടെ കൂപ്പൺ ലഭിക്കും


രചനകൾ സമർപ്പിക്കാനുള്ള കാലയളവ്: 2020 സെപ്റ്റംബർ 1 മുതൽ 2020 സെപ്റ്റംബർ 30 വരെ

ഫല പ്രഖ്യാപനം: ഒക്ടോബർ 2020


ബന്ധപ്പെടുക:

ഇമെയിൽ: neha@storymirror.com

ഫോൺ നമ്പർ: +91 9372458287