STORYMIRROR

Revathy Sreejith

Others Children

4.0  

Revathy Sreejith

Others Children

ഒരു കണ്ടുമുട്ടൽ

ഒരു കണ്ടുമുട്ടൽ

1 min
46



മകളെ ഡാൻസ്  ക്ലാസിനു വിട്ടിട്ട് ചെറിയൊരു ഷോപ്പിങ്ങിനായി സൂപ്പർമാർക്കറ്റിൽ കറങ്ങി നടക്കുമ്പോഴാണ് അവനെ കണ്ണിൽ പെട്ടത് …വെളുത്ത ശരീരത്തിൽ നീല തൊപ്പിയും വച്ച്  അങ്ങനെ സ്റ്റൈലിൽ ഇരിക്ക ആണ് ആശാൻ…

045 Reynolds പേന.. മനസ്സിൽ എവിടെയോ ഒരു നൊസ്റ്റു പൊട്ടി.പേനകൾ പല നിറത്തിലും രൂപത്തിലും നിരന്നു ഇരിപുണ്ടായിരുന്നേങ്കിലും കണ്ണ് ഉടക്കിയത് ഇവനിൽ മാത്രം..

കാലമിത്രആയെങ്കിലും അവന്റെ തലയെടുപ്പ് ഒട്ടും കുറഞ്ഞിട്ടില്ലാണ് തോന്നുന്നത്.അല്ലങ്കിൽ ബാംഗ്ലൂർ പോലൊരു നഗരത്തിൽ ഇത്രയേറെ തിരക്കുള്ള ഒരു സുപ്രമാർക്കറ്റിൽ അവന് ഇത് പോലെ ഇരിക്കാൻ പറ്റുമോ !!

മനസ്സിൽ പൊട്ടിയ നൊസ്റ്റു പിടി വിടുന്നില്ലെന്ന് കണ്ടപ്പോ പിന്നെ ഒന്നും ആലോചിച്ചില്ല ഒരെണ്ണം അങ്ങ് എടുത്തു ..അത് കണ്ട് കൂടെ ഉണ്ടാരുന്ന ഹസ്ബൻഡ്ന്ഉം നോസ്റ്റു പൊട്ടിയോ എന്തോ,പുള്ളിയും എടുത്തു ഒരു നീലയും ഒരു ചുവപ്പും…അല്ല

പിന്നെ …😊പേന ഉപയോഗിക്കാൻ തുടങ്ങിയ പ്രായത്തിൽ ആദ്യം കയ്യിൽ കിട്ടിയ കൂട്ടത്തിൽ ഉള്ളതോണ്ട് ആവാം ഇവനോട് ഇത്ര അടുപ്പം.. വീട്ടിൽ കൊണ്ട് വന്നു മോളെ കാണിച്ചപ്പോ അവൾക്ക് ഒരു പുച്ഛം പേനയോട് നൊസ്റ്റാൾജിയ പോലും…🤦‍♀️

പതിവുപോലെ ഇന്ന് എന്ത് എഴുതണം എന്ന് ആലോചിച്ചപ്പോൾ പ്രതേകിച്ചു ഓർമ്മകൾ ഒന്നും ഇല്ലങ്കിലും മനസ്സിനെ കുട്ടിക്കാലത്തെക്കേവിടയോ കൂട്ടികൊണ്ട് പോയ അവനെ കുറിച്ച് അവനെ വച്ച് തന്നെ  എഴുതാം എന്ന്  തോന്നി ..

തന്നെകുറിച്ച് എഴുതാൻ താൻ അല്ലാണ്ട് പിന്നെ ആരാ എന്ന ഗമയിൽ അവൻ കയ്യിൽ അങ്ങനെ ഞെളിഞ്ഞിരുന്നു…..


ഈ കണ്ടെൻറ്റിനെ റേറ്റ് ചെയ്യുക
ലോഗിൻ