STORYMIRROR

Sangeetha SJ

Others

3  

Sangeetha SJ

Others

അന്ത്യ കൊള്ളിയാൻ

അന്ത്യ കൊള്ളിയാൻ

1 min
6


ഒരുവനൊരു നാളറിഞ്ഞു 

ഒരുമയടെയിണക്കിയ 

ജീവൽകണ്ണികൾ വേർപെ-

ട്ടവ നിലം പൊത്തുന്ന ദൃശ്യം!

നെഞ്ചിൻ കൂടിലൊരാന്ത-

ലും നീറ്റലും സഹനവും 

ചിന്തകളവനെ പെരുമ്പാമ്പു

ചീന്തിവരിഞ്ഞിറുക്കിയ പോലെ-

യുംകഴുകദൃഷ്ടിയവൻ മേൽ 

കുതിച്ചു പാഞ്ഞും    , നഖമുനകളാ-

ഴ്ത്തിയും തഥാ മരണചക്രവ്യൂഹ-

മൊരുക്കിയാ പാവത്തിനെ വീണ്ടു-

മിരുൾ വാതാവർത്തത്തിൽ വലിച്ചെടു-

ത്തിരയാക്കിയ മാത്രേ ഒരു നോക്കു കണ്ടവ-

നൊരു അഗ്നിചക്രവാതത്തിലമരുമൊരു

കാലാപഹാരിയാം കാലനെയുമത്ര-

കലാപകലുഷിതമാമീ രംഗമവനെ-

യകൃതാർത്ഥനാം മർത്ത്യനാക്കി നിത്യം

അകാലമൃത്യു വരിച്ച മരണദേവനൊടു -

വിലൊരു ഗീതം പാടി രംഗം ത്യജിച്ചു

''വിലപിക്കരുതേ മനുജരെ ഇന്നൊര-

ന്ത്യക്കൊള്ളിയാൻ വീശുമതിതീവ്രമാം 

തീക്കനൽ ജ്വാലയിലെന്നെ ഞാൻ 

സമർപ്പിച്ചതിജീവനമന്ത്രം പരസ്യമാം 

മമ ലോകത്തിനി ഐഹികമാം 

സമയക്രമം മാത്രംജാഗ്രതയിനി-

നിമിനേരത്തിങ്കൽ നിങ്ങളെൻ 

വസ്ത്രമണിഞ്ഞു വിധി തീർക്കും 

നിസ്തുലസേവനമേന്നേക്കുമായ് ഞാൻ

നിസ്വനായ് ഊതിക്കെടുത്തുന്നു

ഇനി പാരിൽ സ്വർഗ്ഗ നരകങ്ങൾ 

തനിമയോടറിഞ്ഞിടാംകാലാന്തരേ 

പ്രത്യാശ തൻ കിരണങ്ങൾ പരന്നേക്കാം 

നിത്യമാം സത്യലോകത്തിനിയവിഹിത-

പ്പെരുമകൾ ഗ്രഹണപ്പെട്ടേക്കാം 

ഒരുമയുടെ നാളുകളിനി പിറവിയെടുത്തേക്കാം!

                                                     ***

 

 

 

 


Rate this content
Log in