Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

#MyDadMyHero

SEE WINNERS

Share with friends

നിങ്ങൾ നിങ്ങളുടെ അച്ഛനെയും, അദ്ദേഹത്തിന്റെ സേവനങ്ങളെയും, അദ്ദേഹവുമായുള്ള നിങ്ങളുടെ സ്നേഹോഷ്മളമായ ബന്ധത്തെയും ആഘോഷിക്കുന്ന ദിവസമാണ് 'പിതൃ ദിനം(ഫാദേർസ് ഡേ)'. കുടുംബത്തിന്റെ നെടുംതൂണായ അച്ഛനെ നമ്മൾ ആദരിക്കുന്ന ദിവസമാണിത്.

അദ്ദേഹം നിങ്ങളുടെ ലോകമാണ്, ശക്‌തിയാണ്, സന്തോഷമാണ്. അദ്ദേഹം നിങ്ങളെ നിങ്ങളുടെ കരങ്ങൾ പിടിച്ചു നടത്തി, നിങ്ങളെ വളർത്തി വലുതാക്കി, നിങ്ങൾക്കാവശ്യമുള്ളതെല്ലാം നിസ്വാർത്ഥമായി നൽകി, നിങ്ങളുടെ ജീവിതത്തിലെ ഉയർച്ച താഴ്ചകളിലെല്ലാം നിങ്ങളോടൊപ്പം നിന്നു. അദ്ദേഹം നിങ്ങളുടെ സൂപ്പർഹീറോയാണ്. സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമാണ് അദ്ദേഹം. 

 നിങ്ങളുടെ കുടുംബത്തിന്റെ നട്ടെല്ലായ അച്ഛനോടുള്ള സ്നേഹം പ്രകടിപ്പിക്കാനും അദ്ദേഹത്തിന്റെ ജീവിതത്തെ ആഘോഷിക്കാനും സ്റ്റോറിമിറർ #എന്റെഅച്ഛൻഎന്റെഹീറോ (#MyDadMyHero) എന്ന പുതിയ സാഹിത്യരചനാ മത്സരം നിങ്ങൾക്കായി അവതരിപ്പിക്കുന്നു. 

വിഷയം-

നിങ്ങളുടെ അച്ഛനോടൊപ്പമുള്ള മനോഹരമായ നിമിഷങ്ങൾ ഞങ്ങളുമായി പങ്കുവെക്കുക. ഉദാഹരണത്തിന്, നിങ്ങൾക്ക് ഉപയോഗിക്കാവുന്ന ചില ആശയങ്ങൾ ഇതാ:

#അച്ഛനോടൊപ്പമുള്ളക്രിക്കറ്റ്

#അച്ഛനോടൊപ്പമുള്ളസൈക്കിൾപരിശീലനം

#അച്ഛനോടൊപ്പമുള്ളപാചകചലഞ്ച്

#അച്ഛനോടൊപ്പമുള്ളസന്തോഷകരമായനിമിഷങ്ങൾ 

  1. നിയമങ്ങൾ:'അച്ഛൻ' എന്ന വിഷയത്തിൽ നിങ്ങൾക്ക് രചനകൾ സമർപ്പിക്കാം.
  2. നിങ്ങളുടെ രചനകളിൽ #എന്റെഅച്ഛൻഎന്റെഹീറോ (#MyDadMyHero) എന്ന ഹാഷ്‌ടാഗ് ഉപയോഗിക്കുക.
  3. രചനകളുടെ തരത്തിന്(Genre) നിയന്ത്രണങ്ങളൊന്നുമില്ല.
  4. എഡിറ്റോറിയൽ സ്കോറുകളുടെ അടിസ്ഥാനത്തിൽ വിജയികളെ തീരുമാനിക്കും.
  5. മത്സരാർത്ഥികൾ അവരുടെ സ്വന്തം രചനകൾ മാത്രം സമർപ്പിക്കണം. നിങ്ങൾക്ക് സമർപ്പിക്കാവുന്ന രചനകളുടെ എണ്ണത്തിന് പരിധിയില്ല.
  6. പദ പരിധിയില്ല.
  7. ഇമെയിൽ വഴിയോ, ഹാർഡ് കോപ്പിയായോ മത്സര ലിങ്ക് ഉപയോഗിക്കാതെ സമർപ്പിക്കുന്ന രചനകൾ മത്സരത്തിന് യോഗ്യമായിരിക്കില്ല.
  8. മത്സരത്തിൽ പങ്കെടുക്കുവാൻ ഫീസ് ഇല്ല.
  9. മത്സരത്തിൽ പങ്കെടുക്കുന്നതിന് നിങ്ങൾക്ക് ലഭിക്കുന്ന സെർടിഫിക്കറ്റുകൾ നിങ്ങളുടെ പ്രൊഫൈലിലെ സെർടിഫിക്കറ്റുകൾ എന്ന ഭാഗത്തിന് കീഴിൽ ലഭ്യമാണ്.

വിഭാഗങ്ങൾ:

 കഥ

 കവിത

ഭാഷകൾ:

ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഒഡിയ & ബംഗ്ലാ.

സമ്മാനങ്ങൾ:

എല്ലാ മത്സരാർത്ഥികൾക്കും മത്സരപങ്കാളിത്ത സർട്ടിഫിക്കറ്റ് ലഭിക്കും.

എല്ലാ ഭാഷയിലെയും വിഭാഗത്തിലെയും മികച്ച 20 രചനകൾ ഒരു ഇ-പുസ്തകമായി പ്രസിദ്ധീകരിക്കും.

എല്ലാ വിജയികൾക്കും വിജയി സർട്ടിഫിക്കറ്റ് ലഭിക്കും.

രചനകൾ സമർപ്പിക്കുവാനുള്ള കാലയളവ്: 2021 ജൂൺ 06 മുതൽ 2021 ജൂൺ 30 വരെ

ഫലം: 2021 ജൂലൈ 28

ബന്ധപ്പെടുക:

ഇമെയിൽ: neha@storymirror.com

ഫോൺ നമ്പർ: +91 9372458287