Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

#30 Days Diary Writing Challenge

SEE WINNERS

Share with friends

കൊറോണ വൈറസ് എന്ന പകർച്ചവ്യാധി ലോകമാകെ വ്യാപിച്ചതിൽ പിന്നെ നമ്മുടെ സാധാരണ ജീവിതം ആകെ സ്തംഭിച്ചിരിക്കുകയാണ്. സ്കൂൾ, കോളേജ്, ഓഫീസ് എന്നിവിടങ്ങളിൽ പോകുക, സുഹൃത്തുക്കളുമായി യാത്രകൾക്ക് പോവുക, പുതിയ ആളുകളെ പരിചയപ്പെടുക, സ്പോർട്സ് കളിക്കുക, മാളുകളിൽ പോകുക, നല്ല ഭക്ഷണശാലകളിൽ പോയി കൊതിയൂറുന്ന വിഭവങ്ങൾ കഴിക്കുക മുതലായ നമ്മുടെ പഴയ ജീവിതത്തിലെ സ്ഥിരം പരിപാടികൾ എല്ലാം ഇപ്പോൾ അപ്രത്യക്ഷമായിരിക്കുന്നു. നമ്മളിൽ ചിലർ ഈ പുതിയ രീതികളോട് എപ്പോഴേ ഇഴുകിച്ചേർന്നു കഴിഞ്ഞു, എന്നാൽ മറ്റു ചിലർ ഈ മാറ്റങ്ങളോട് പൊരുത്തപ്പെടാൻ ഇപ്പോഴും പാടുപെടുകയാണ്. ഈ കാര്യത്തിൽ എല്ലാ മനുഷ്യർക്കും അവരുടേതായ വ്യത്യസ്ത അനുഭവങ്ങളുണ്ട്.

ഈ കാലഘട്ടത്തിലെ നിങ്ങളുടെ ദൈനംദിന അനുഭവങ്ങൾ കഥയുടെയോ കവിതയുടെയോ രൂപത്തിൽ ഡയറി കുറിപ്പുകളായി എഴുതി പ്രസിദ്ധീകരിക്കാവുന്ന ഒരു മത്സരം സ്റ്റോറിമിറർ നിങ്ങൾക്കായി ആരംഭിക്കുന്നു: 30 ഡേയ്സ് ഡയറി റൈറ്റിംഗ് ചലഞ്ച്. 

നിയമങ്ങൾ:

  1. നിങ്ങളുടെ ദൈനംദിന അനുഭവങ്ങൾ കഥ, കവിത അല്ലെങ്കിൽ ഓഡിയോ രൂപത്തിൽ പങ്കിടണം.
  2. എല്ലാ മത്സരാർത്ഥികൾക്കും വ്യത്യസ്ത വിഭാഗങ്ങളിൽ(കഥ/കവിത/ ഓഡിയോ) രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയുന്ന ഓരോ വിഭാഗത്തിന് കീഴിലും 30 കൃതികളുടെ ഓരോ സെറ്റ് വീതം സമർപ്പിക്കേണ്ടതുണ്ട്.
  3. എല്ലാ 30 ദിവസവും നിങ്ങൾ സമർപ്പിക്കുന്ന രചനകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ വിജയികളെ തീരുമാനിക്കും. ഉദാഹരണത്തിന്, നിങ്ങൾ എല്ലാ 30 രചനകളും 5 ദിവസമോ 10 ദിവസമോ കൊണ്ട് ഒരുമിച്ചാണ് സമർപ്പിക്കുന്നതെങ്കിൽ, നിങ്ങളെ വിജയിയായി പരിഗണിക്കില്ല. വിജയിയാകാൻ 30 ദിവസങ്ങളിലായി 30 രചനകൾ സമർപ്പിക്കേണ്ടതുണ്ട്.
  4. മത്സരത്തിന് സമർപ്പിക്കുന്ന രചനകൾ കഥയോ കവിതയോ ആയിരിക്കണം. ലേഖനങ്ങളും ഉപന്യാസങ്ങളും സ്വീകരിക്കുന്നതല്ല.
  5. മത്സരാർത്ഥികൾ അവരുടെ സ്വന്തം രചനകൾ മാത്രം സമർപ്പിക്കണം. നിങ്ങൾക്ക് സമർപ്പിക്കാവുന്ന രചനകളുടെ എണ്ണത്തിന് പരിധിയില്ല.
  6. പദ പരിധിയില്ല.
  7. ഇമെയിൽ വഴിയോ, ഹാർഡ് കോപ്പിയായോ മത്സര ലിങ്ക് ഉപയോഗിക്കാതെ സമർപ്പിക്കുന്ന രചനകൾ മത്സരത്തിന് യോഗ്യമായിരിക്കില്ല.
  8. മത്സരത്തിൽ പങ്കെടുക്കുവാൻ ഫീസ് ഇല്ല.
  9. മത്സരത്തിൽ പങ്കെടുക്കുന്നതിന് നിങ്ങൾക്ക് ലഭിക്കുന്ന സെർടിഫിക്കറ്റുകൾ നിങ്ങളുടെ പ്രൊഫൈലിലെ സെർടിഫിക്കറ്റുകൾ എന്ന ഭാഗത്തിന് കീഴിൽ ലഭ്യമാണ്.

 വിഭാഗങ്ങൾ:

കഥ

കവിത

ഓഡിയോ

ഭാഷകൾ: ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, ഗുജറാത്തി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഒഡിയ & ബംഗ്ലാ.

സമ്മാനങ്ങൾ:

എല്ലാ മത്സരാർത്ഥികൾക്കും മത്സരപങ്കാളിത്ത സർട്ടിഫിക്കറ്റ് ലഭിക്കും.

എല്ലാ 30 ദിവസവും എഴുതുന്ന എല്ലാ മത്സരർത്ഥികൾക്കും അവരുടെ കൃതികൾ ഒരു ഇ-പുസ്തകമായി പ്രസിദ്ധീകരിക്കാനുള്ള അവസരം ലഭിക്കും.

എല്ലാ വിജയികൾക്കും വിജയി സർട്ടിഫിക്കറ്റ് ലഭിക്കും.

കൃതികൾ സമർപ്പിക്കാനുള്ള കാലയളവ്: 1 ജൂൺ 2021 മുതൽ 30 ജൂൺ 2021 വരെ

ഫലം: 2021 ജൂലൈ 30

ബന്ധപ്പെടുക:

ഇമെയിൽ: neha@storymirror.com

ഫോൺ നമ്പർ: +91 9372458287