Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

#Lockdown Life Lessons

SEE WINNERS

Share with friends

നിരവധി മാസങ്ങളായി നമ്മൾ ലോക്ക്ഡൗണിലാണ്; അതുകൊണ്ട് തന്നെ, നമ്മളിൽ പലരും ഇതുവരെ നമ്മളെക്കുറിച്ചു അറിയാതെയിരുന്ന പല വശങ്ങളും ഇതൊനൊടകം തിരിച്ചറിഞ്ഞിട്ടുണ്ടാവാം; അതിൽ അതിശയിക്കാനില്ല. ഈ കാലയളവ് നമ്മുടെ ജീവിതത്തെ കീഴ്മേൽ മറിച്ചു. ഇന്നിനെ ആസ്വദിക്കാനും, നമ്മുടെ കഴിവുകളെ വീണ്ടും കണ്ടെത്താനും, പ്രകൃതിയുമായി ഇഴുകിച്ചേരാനും, സഹവർത്തിത്വത്തിന്റെ പ്രാധാന്യം മനസിലാക്കാനും ഈ കാലഘട്ടം നമ്മെ പഠിപ്പിച്ചു.

അപ്രതീക്ഷിതമായി അനുഭവിച്ച നിരവധി ചോദ്യങ്ങളുമായി പൊരുത്തപ്പെടുന്നതിൽ നിങ്ങൾ ബുദ്ധിമുട്ടുന്നുണ്ടാവാം, ഉദാഹരണത്തിന്-

ഇതിന്റെയെല്ലാം തുടക്കത്തിലുണ്ടായിരുന്ന വ്യക്തി തന്നെയാണോ നിങ്ങളിപ്പോഴും? നിങ്ങൾ ആരാണെന്നതിനെക്കുറിച്ചും, ഇപ്പോൾ ലോകത്തെ എങ്ങനെ കാണുന്നു എന്നതിനെക്കുറിച്ചും എന്ത് മാറ്റമാണ് നിങ്ങളിൽ സംഭവിച്ചത്? ഈ ഒറ്റപ്പെടലിൽ നിങ്ങൾ എങ്ങനെയൊക്കെയാണ് കഷ്ടപെട്ടതു, മാറിയത്, വളർന്നത്?

ഒരു പുതിയ സിദ്ധി സ്വായത്തമാക്കാൻ, ഒരു കഴിവ് വളർത്തിയെടുക്കാൻ, ഒരു പുതിയ പാചകക്കുറിപ്പ് പരീക്ഷിക്കാൻ, അല്ലെങ്കിൽ ഈ ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ മാറാൻ ഈ സമയം നിങ്ങൾ എങ്ങനെയാണു ഉപയോഗപ്പെടുത്തിയത് എന്നിവ വിവരിക്കുന്ന പ്രചോദനാത്മകമായ കഥകൾ ഞങ്ങൾ തിരയുന്നു.

സ്റ്റോറി മിറർ ഒരു പുതിയ മത്സരവുമായെത്തുന്നു, "ലോക്ക്ഡൗൺ ജീവിത പാഠങ്ങൾ" - ഈ ലോക്ക്ഡൗൺ കാലഘട്ടത്തിൽ നിങ്ങൾക്കുണ്ടായ അനുഭവങ്ങൾ, ബുദ്ധിമുട്ടുകൾ, നിർണായക നിമിഷങ്ങൾ, നിങ്ങൾ നേരിട്ട വൈകാരിക നിമിഷങ്ങൾ, ഈ വെല്ലുവിളികളെ നിങ്ങൾ എങ്ങനെ പരാജയപ്പെടുത്തി എന്നിവ പങ്കുവെയ്ക്കാൻ കഴിയുന്ന ഒരു എഴുത്ത് മത്സരം.


നിയമങ്ങൾ:

രചനകളുടെ തരത്തിനു(Genre) നിയന്ത്രണങ്ങളൊന്നുമില്ല.

എഡിറ്റോറിയൽ സ്കോറുകളുടെയും വായനക്കാരുടെ ഇടപെടലുകളുടെയും അടിസ്ഥാനത്തിൽ വിജയികളെ തീരുമാനിക്കും.

പങ്കെടുക്കുന്നവർ അവരവരുടെ സ്വന്തം രചനകൾ മാത്രം സമർപ്പിക്കുക. നിങ്ങൾ സമർപ്പിക്കുന്ന രചനകളുടെ എണ്ണത്തിന് പരിധിയില്ല

വാക്കുകളുടെ എണ്ണത്തിന് പരിധിയില്ല


വിഭാഗങ്ങൾ:

· കഥകൾ

· കവിത

· ഓഡിയോ


ഭാഷകൾ:

ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, ഗുജറാത്തി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഒഡിയ, ബംഗ്ലാ എന്നീ ഏതു ഭാഷയിലും രചനകൾ സമർപ്പിക്കാം


സമ്മാനങ്ങൾ:

പങ്കെടുക്കുന്ന എല്ലാവർക്കും പങ്കാളിത്ത സർട്ടിഫിക്കറ്റ് ലഭിക്കും.

ഏറ്റവും പ്രചോദനാത്മകമായ കുറച്ചു കഥകൾ സ്റ്റോറി മിററിന്റെ സോഷ്യൽ മീഡിയ പേജുകളിൽ ഫീച്ചർ ചെയ്യും.


യോഗ്യത:

രചനകൾ സമർപ്പിക്കാനുള്ള കാലയളവ്: 2020 ജൂലൈ 21 മുതൽ 2020 ഓഗസ്റ്റ് 21 വരെ

ഫലം: സെപ്റ്റംബർ 2020



Trending content
30 622