Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

#Haunted

SEE WINNERS

Share with friends

“മനുഷ്യരാശിയുടെ ഏറ്റവും പഴക്കമേറിയതും ശക്തവുമായ വികാരം ഭയമാണ്, ഏറ്റവും പഴയതും ശക്തവുമായ ഭയം അജ്ഞാതമായതിനോടുള്ള ഭയമാണ്.”

    - രചയിതാവ് എച്ച്.പി. ലവ്ക്രാഫ്റ്റ്

 

മിക്കവർക്കും ജീവിതത്തിന്റെ ചില ഘട്ടങ്ങളിൽ അവരെ വേട്ടയാടുന്ന അനുഭവങ്ങളുണ്ടായിട്ടുണ്ടാവാം, അല്ലെങ്കിൽ ചില അസ്വാഭാവിക സംഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടാവാം, അതുമല്ലെങ്കിൽ ചിലർക്ക് വെറുതെ ഭയപ്പെടുത്തുന്ന കഥകൾ കേൾക്കാൻ ഒരുപാടു ഇഷ്ടമായിരിക്കും, നമ്മുടെ നട്ടെല്ലിലേക്കു പോലും തണുപ്പിരച്ചു കേറ്റുന്ന മാതിരിയിൽ ഭയാനകമായവ.  

ഭയപ്പെടുത്തുന്ന ഒരു സോമ്പി,കത്തിയേന്തിയ ഒരു അപരിചിതൻ, സാത്താൻ ബാധിച്ച കുട്ടി, അല്ലെങ്കിൽ അദൃശ്യനായ ഒരു മനുഷ്യൻ; പ്രേതങ്ങളെയും പിശാചുക്കളെയും ആത്മാക്കളെയും കാണുന്നതിനേക്കാൾ കൂടുതൽ ഹൃദയമിടിപ്പ് കൂട്ടുന്ന മറ്റൊന്നില്ല. ഭീകരതയുടെ ഇരുണ്ട ലോകത്തെ കണ്ടെത്താൻ, അതിന്റെ ചെളിപുരണ്ട വേരുകളെ കുഴിച്ചെടുക്കാൻ നിങ്ങൾക്കാഗ്രഹമുണ്ടോ? എങ്കിൽ ഇതാ ഒരു സുവർണ്ണാവസരം.

സ്റ്റോറി മിറർ ഹൊറർ /ഭയാനകമായ കഥകളുടെ ഒരു എഴുത്തു മത്സരം "Haunted' അവതരിപ്പിക്കുന്നു, നിങ്ങളുടെ എഴുതാനുള്ള കഴിവുപയോഗിച്ചു ഭയവും, ആകാംഷയും, പ്രേതങ്ങളും ഒക്കെയുള്ള ഒരു കഥയെഴുതുക; വായനക്കാരുടെ യാഥാർഥ്യത്തിൽ ഭയചരിതമായ ഒരു വായനാനുഭവം സൃഷ്ടിക്കുക. 

വായനക്കാരെ പേടിപ്പിക്കാനും കോൾമയിർകൊള്ളിക്കാനും കഴിവുള്ള ഹൊറർ കഥകൾക്കായി ഞങ്ങൾ‌ കാത്തിരിക്കുന്നു!

നിങ്ങളുടെ ഹൊറർ കഥയിൽ ഉപയോഗിക്കേണ്ട വാക്കുകൾ:

ഭയാനകമായ കഥ, പ്രേത കഥകൾ, ഭയാനകം, അസ്വാഭാവിക സംഭവം, ഭയപ്പെടുത്തുന്ന കഥ, ഭയപ്പെടുത്തുന്ന മുഖം, ഭയാനകമായ മുഖം, ഭയപ്പെടുത്തുന്ന പ്രേതം, ഭയാനകമായ രംഗം, ഡ്രാക്കുളയുടെ ഭീതി, പ്രേതാത്മകം, ഒരു പ്രേത കുന്നിലെ വീട്, അസ്വാഭാവികം, വേട്ടയാടൽ.

നിങ്ങളുടെ കഥയിൽ മുകളിലത്തെ പട്ടികയിൽ നിന്നുള്ള എല്ലാ വാക്കുകളും ഉപയോഗിക്കാം; കുറഞ്ഞത് 5 വാക്കുകളെങ്കിലും നിർബന്ധമായും ഉപയോഗിക്കുക.


നിയമങ്ങൾ:

ഇതൊരു ഹൊറർ കഥയായിരിക്കണം

എഡിറ്റോറിയൽ സ്കോറുകളുടെ അടിസ്ഥാനത്തിൽ വിജയികളെ തീരുമാനിക്കും.

മത്സരാർത്ഥികൾ അവരുടെ സ്വന്തം രചനകൾ മാത്രം സമർപ്പിക്കണം. നിങ്ങൾക്ക് സമർപ്പിക്കാവുന്ന രചനകളുടെ എണ്ണത്തിന് പരിധിയില്ല.

പദങ്ങളുടെ എണ്ണത്തിന്

മുകളിൽ കൊടുത്തിരിക്കുന്ന പട്ടികയിൽ‌ നിന്നും കുറഞ്ഞത് 5 വാക്കുകളെങ്കിലും നിങ്ങളുടെ കഥയിൽ ഉപയോഗിച്ചിരിക്കണം


വിഭാഗം:

കഥ


ഭാഷകൾ:

ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, ഗുജറാത്തി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഒഡിയ, ബംഗ്ലാ എന്നീ ഏതു ഭാഷയിലും രചനകൾ സമർപ്പിക്കാം.

 

സമ്മാനങ്ങൾ:

മികച്ച ഏതാനം കഥകൾ സ്റ്റോറിമിറർ വഴി ഒരു ഇ-ബുക്കായി പ്രസിദ്ധീകരിക്കും.


രചനകൾ സമർപ്പിക്കാനുള്ള കാലയളവ്:

സെപ്റ്റംബർ 11, 2020 മുതൽ 2020 ഒക്ടോബർ 26 വരെ


ഫലം:

നവംബർ 2020


ബന്ധപ്പെടുക:

ഇമെയിൽ: neha@storymirror.com

ഫോൺ നമ്പർ: +91 9372458287