Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

#52 Weeks Writing Challenge Edition 4

SEE WINNERS

Share with friends

ആമുഖം

എഴുത്തു പലപ്പോഴും നമ്മെ ഭയപെടുത്താറുണ്ട്. കലാപരമായ കൃത്യത കൈവരിക്കാൻ നോക്കുമ്പോൾ, വ്യാകരണ നിയമങ്ങൾ പാലിക്കാൻ ശ്രമിക്കുമ്പോൾ, മറ്റുള്ളവർ നമ്മുടെ രചനകളെ എങ്ങനെ വിലയിരുത്തും എന്നോർക്കുമ്പോൾ ഒക്കെ നാം ഭയപെടാറുണ്ട്. ഒരു കൊച്ചു ആശയത്തിൽ നിന്ന് തുടങ്ങി, ഒരു വാക്കിനെ മറ്റൊരു വാക്കുമായി കൂട്ടിയോജിപ്പിച്ചു, നമുക്ക് പ്രിയങ്കരമായ ഭാഷയിൽ ഒരു കഥയോ കവിതയോ എഴുതാൻ തുടങ്ങുമ്പോൾ, പലപ്പോഴും അതൊരു ശ്രമകരമായ പ്രവർത്തിയായാണ് തോന്നാറ്.  

52 വീക്ക് റൈറ്റിംഗ് ചലഞ്ച് - 2021 (പതിപ്പ് 4) ന്റെ ഭാഗമാകാൻ സ്റ്റോറിമിറർ നിങ്ങളെ എല്ലാവരെയും ക്ഷണിക്കുന്നു. ഈ മത്സരം നിങ്ങളുടെ സാഹിത്യ മികവിനെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുകയും, നിങ്ങളുടെ സൃഷ്ടിപരമായ സഹിഷ്ണുതയെ ശക്തിപ്പെടുത്തുകയും ചെയ്യും.

നിങ്ങളുടെ സ്വപ്നങ്ങളിലെ എഴുത്തുകാരൻ/എഴുത്തുകാരിയാവൂ!

നിയമങ്ങൾ:

1.മത്സരാർത്ഥികൾ 52 ആഴ്ചകളിലായി 52 കഥകളോ 52 കവിതകളോ തുടർച്ചയായി സമർപ്പിക്കേണ്ടതുണ്ട്, അതായത്, ഓരോ ആഴ്ചയും അതത് വിഭാഗത്തിൽ (കഥ/കവിത) 1 കൃതി വീതം സമർപ്പിക്കണം

2. ഉദാഹരണത്തിന്, നിങ്ങൾ രചനകൾ സമർപ്പിക്കാൻ തുടങ്ങുന്നത് 2021 ജനുവരി മാസം മൂന്നാം ആഴ്ച മുതലാണെങ്കിൽ, 2022 ജനുവരി മാസം മൂന്നാം ആഴ്ച വരെ നിങ്ങൾക്ക് രചനകൾ സമർപ്പിക്കാം.

3. മത്സരാർത്ഥികൾക്ക് വ്യത്യസ്ത വിഭാഗങ്ങളിൽ(കഥ/കവിത) രജിസ്റ്റർ ചെയ്യാം. എന്നാൽ, ഓരോ 52 രചനകളും കഥ/കവിത എന്ന ഏതെങ്കിലും ഒരു വിഭാഗത്തിൽ നിന്നായിരിക്കണം.

4. ഈ മത്സരത്തിന് രചനകൾ സമർപ്പിക്കാൻ തുടങ്ങിയാൽ ഒരു വിധ മുടക്കവും വരുത്തരുത്. തുടർച്ചയായി എല്ലാ ആഴ്ചയും രചനകൾ സമർപ്പിക്കാതെ, മുടക്കം വരുത്തുന്ന എഴുത്തുകാരെ അയോഗ്യരാക്കും.

5. ഈ എഴുത്തു കടമ്പയെ mini- write-a-thons ആയി തിരിച്ചിരിക്കുന്നു.

- 13 ആഴ്ച്ചകളുടെ write-a-thon

- 26 ആഴ്ച്ചകളുടെ write-a-thon

- 39 ആഴ്ച്ചകളുടെ write-a-thon

ഓരോ ലെവൽ ക്ലിയർ ചെയ്യുമ്പോൾ അതാതു ലെവലുകളുടെ ആനുകൂല്യങ്ങൾ ലഭ്യമാകുന്നതാണ്

6. രചനകൾക്ക് ലഭിക്കുന്ന എഡിറ്റോറിയൽ സ്കോറിന്റെയും, വായനക്കാരിൽ നിന്ന് ലഭിക്കുന്ന റീഡുകളുടെയും ലൈക്കുകളുടെയും അടിസ്ഥാനത്തിലാണ് വിജയികളെ തീരുമാനിക്കുക. ഇതായിരിക്കും എല്ലാ 52 രചനകൾക്കുമുള്ള ക്യുമുലേറ്റീവ് സ്കോർ.

7. സ്റ്റോറിമിററിന്റെ തീരുമാനം അന്തിമവും എല്ലാ മത്സരാർത്ഥികളും അത് മാനിക്കാൻ ബാധ്യസ്ഥരുമാണ്  

8. മത്സരത്തിൽ പങ്കെടുക്കുവാൻ ഫീസ് ഇല്ല.

സമ്മാനം

1. ഓരോ ഭാഷയിലെയും മികച്ച 2 വിജയികൾക്ക് (1 കഥ + 1 കവിത) ട്രോഫി ലഭിക്കും, കൂടാതെ അവ സ്റ്റോറിമിറർ ബ്ലോഗിൽ ഫീച്ചർ ചെയ്യപ്പെടും.

2. 13 ആഴ്ചകൾ പൂർത്തിയാകുമ്പോൾ: ഡിജിറ്റൽ സർട്ടിഫിക്കറ്റ് ലഭിക്കും (യാത്രയുടെ 1/4 ഭാഗം പിന്നിടുമ്പോൾ)

3. 26 ആഴ്ചകൾ പൂർത്തിയാകുമ്പോൾ, അതായത് യാത്രയുടെ 1/2 ഭാഗം പിന്നിടുമ്പോൾ : നിങ്ങൾക്ക് 100രൂപ വിലമതിക്കുന്ന ഒരു സ്റ്റോറിമിറർ ഷോപ്പ് വൗച്ചർ ലഭിക്കും.

4. 39 ആഴ്ചകൾ പൂർത്തിയാകുമ്പോൾ, അതായത് യാത്രയുടെ 3/4 ഭാഗം പിന്നിടുമ്പോൾ: നിങ്ങൾക്ക് 200രൂപ വിലമതിക്കുന്ന ഒരു സ്റ്റോറിമിറർ ഷോപ്പ് വൗച്ചർ ലഭിക്കും.

5. 52 ആഴ്ചകൾ പൂർത്തിയാകുമ്പോൾ: സ്റ്റോറിമിറർ നിങ്ങളുടെ ഇ-ബുക്ക് പ്രസിദ്ധീകരിക്കും + സർട്ടിഫിക്കറ്റ് ലഭിക്കും

ഭാഷകൾ:  

ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, ഗുജറാത്തി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഒഡിയ, ബംഗ്ലാ എന്നീ ഏതു ഭാഷയിലും നിങ്ങൾക്ക് രചനകൾ സമർപ്പിക്കാം.

ദയവായി ശ്രദ്ധിക്കുക: നിങ്ങൾ ഒന്നിലധികം ഭാഷകളിൽ രചനകൾ സമർപ്പിക്കുകയാണെങ്കിൽ, ഓരോ ഭാഷയിലും 52 രചനകൾ പ്രത്യേകം സമർപ്പിക്കേണ്ടതുണ്ട്.

യോഗ്യത:

രചനകൾ സമർപ്പിക്കാനുള്ള കാലയളവ് - 2021 ജനുവരി 1 മുതൽ 2022 ഏപ്രിൽ 15 വരെ

രജിസ്റ്റർ ചെയ്യാനുള്ള അവസാന തിയതി - 2021 ഏപ്രിൽ 30 വരെ

ഫലങ്ങൾ - ജൂൺ 2022



Trending content
35 262