Turn the Page, Turn the Life | A Writer’s Battle for Survival | Help Her Win
Turn the Page, Turn the Life | A Writer’s Battle for Survival | Help Her Win

StoryMirror Feed

Children Stories

2  

StoryMirror Feed

Children Stories

പീറ്ററും ചെന്നായയും

പീറ്ററും ചെന്നായയും

3 mins
342


ഒരിക്കൽ ഒരിടത്ത് പീറ്റർ എന്നു പേരുള്ള ഒരു ആൺകുട്ടിയുണ്ടായിരുന്നു . അവൻ അവന്റെ മുത്തശ്ശനൊപ്പം ഒരു പച്ച പുൽത്തകിടിയുടെ അടുത്തായിരുന്നു താമസം. അടുത്തുള്ള കാട്ടിൽ എല്ലാ തരത്തിലുമുള്ള അപകടങ്ങളും ഉണ്ടായിരുന്നു.


 ഒരു ദിവസം മുത്തശ്ശൻ പീറ്ററിനു മുന്നറിയിപ്പ് നൽകി : "പീറ്റർ, നീ ഒരിക്കലും തന്നെ  ആ പുൽത്തകിടിയിൽ പോകരുത്. പട്ടിണി കിടക്കുന്ന ചെന്നായ കാട്ടിൽ നിന്നു പുറത്തു വരം. അതു നിന്നെ ഭക്ഷിക്കുകയും ചെയ്യും."


പീറ്ററിന്‌ ഭയമില്ലായിരുന്നു.ഒരു ദിവസം പ്രഭാതഭക്ഷണം കഴിഞ്ഞു പീറ്റർ തോട്ടത്തിന്റെ ഗേറ്റ് തുറന്നു പുൽത്തകിടിയിലെത്തി . ഒരു കുഞ്ഞിപക്ഷി ഒരു മരത്തിനു മുകളിൽ ഇരിപ്പുണ്ടായിരുന്നു.


"ഹലോ പീറ്റർ , നീ തനിച്ചിവിടെ എന്ത് ചെയ്യുകയാണ്?" ആ കുഞ്ഞിപക്ഷി ചിലച്ചുകൊണ്ട് പീറ്ററിനോട് ചോദിച്ചു.

പീറ്റർ പറഞ്ഞു: "എത്ര സുന്ദരമായ പ്രഭാതം! ഞാൻ ഒന്നു നടക്കാൻ പോവുകയാണ്."


            അപ്പോൾ തന്നെ ഒരു താറാവ് അവിടേക്കു നടന്നു വന്നു. അടുത്തുള്ള കുളത്തിൽ നീന്തിത്തുടിക്കാമെന്നു വിചാരിച്ച് അവളും തുറന്ന ഗേറ്റിൽ കൂടി


പീറ്ററിനെ അനുഗമിച്ചു. താറാവിനെ കണ്ട ഉടനെ കുഞ്ഞിപക്ഷി പുല്ലിലേക്കു പറന്നു വന്നു.

              കുഞ്ഞിപക്ഷി താറാവിനോട് അഹങ്കാരത്തോടെ ചോദിച്ചു : "നീ എന്താ ഇങ്ങനെ പിച്ചവച്ചു നടക്കുന്നത്. എന്നെപ്പോലെ പറക്കാൻ പാടില്ലേ? "

"അതിന് ആർക്കു പറക്കണം. എനിക്ക് നീന്താൻ സാധിക്കുമല്ലോ!", താറാവ് പറഞ്ഞു. എന്നിട്ടു അവളുടെ ചിറകുകൾ ഇളക്കികൊണ്ട് കുളത്തിലേക്ക് ചാടി .

എന്നിട്ടവൾ ചെറിയ പക്ഷിയോട് പറഞ്ഞു. "ഇങ്ങോട്ടു വരൂ , മനോഹരമായ വെള്ളം!"


കുഞ്ഞിപക്ഷി ചിലച്ചുകൊണ്ട് പറഞ്ഞു : "നീ തമാശ പറയുകയാണോ ? എനിക്ക് നീന്താൻ കഴിയില്ല." അപ്പോൾ താറാവ് കളിയാക്കി ചിരിച്ചു കൊണ്ട് ചോദിച്ചു : "എന്നു വച്ചാൽ നിനക്ക് നീന്താനുള്ള കഴിവില്ല എന്നാണോ?" കുഞ്ഞിപ്പക്ഷി വേദന തോന്നി , രോഷാകുലനായി താഴേയ്ക്കു വന്നു. താറാവ് ചുറ്റും നീന്തി നീന്തി നടന്നു.


                 പീറ്റർ നീണ്ട പുല്ലിൽ നിന്നു കൊണ്ട് രണ്ടു പക്ഷികളുടെയും വാദങ്ങൾ നിരീക്ഷിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് നീണ്ട പുല്ലുകൾ അനങ്ങുന്നത് പീറ്റർ കണ്ടു. ഒരു വലിയ വരയുള്ള പൂച്ച കുഞ്ഞിപക്ഷിയുടെ നേരെ പതുങ്ങി പതുങ്ങി വരുന്നു.

                  പൂച്ച സ്വയം പറഞ്ഞു : "ആ പക്ഷി വാദിക്കുന്ന തിരക്കിലാണ്, അവൻ ഒരിക്കലും എന്നെ കാണുകയില്ല." എന്നിട്ട് അവൻ അവന്റെ പതുപതുത്ത പാദങ്ങൾ കൊണ്ട് പക്ഷിയുടെ നേരെ നിരങ്ങി നീങ്ങി .

                   "ശ്രദ്ധിക്കൂ!" പീറ്റർ മുന്നറിയിപ്പ് നൽകി . പെട്ടെന്ന് പക്ഷി മരത്തിനു മുകളിലേക്ക് പറന്നു പോയി. കുളത്തിന്റെ നടുവിൽ നിന്ന് താറാവ് ദേഷ്യത്തോടെ ശബ്ദമുണ്ടാക്കി. പൂച്ച നിരാശയോടെ പുറകിലോട്ടു പോയി.

അവൻ പുല്ലിൽ ഇരുന്നു . എന്നിട്ടു മുഖമുരസി. "ഞാൻ ശ്രദ്ധിച്ചിരുന്നെങ്കിൽ ," അവൻ ചിന്തിച്ചു. "അടുത്ത പ്രാവശ്യം എനിക്ക് ആ പക്ഷിയെ കിട്ടും."

                     

                    അപ്പോഴേക്കും മുത്തശ്ശൻ വീടിനു വെളിയിലേക്കു വന്നു. പീറ്റർ പുൽത്തകിടിയിൽ നിൽക്കുന്നതു കണ്ട് അദ്ദേഹത്തിന് കോപം വന്നു.

"ഏതെങ്കിലും ചെന്നായ കാടിനു വെളിയിൽ വന്നായിരുന്നെങ്കിൽ നീ എന്തു ചെയ്യുമായിരുന്നു?" മുത്തശ്ശൻ ചോദിച്ചു.

                     പീറ്റർ മറുപടി ഒന്നും പറഞ്ഞില്ല. മുത്തശ്ശനെ ധിക്കരിച്ചതിൽ അവനു വിഷമമായി. പക്ഷെ , അതിൽ എന്ത് കുഴപ്പമാണെന്നു അവനു മനസിലായില്ല. മുത്തശ്ശൻ പീറ്ററിന്റെ പുറകെ നടന്നു. എന്നിട്ടു ഗേറ്റ് പൂട്ടിയിട്ടു.

                     പീറ്റർ പുൽത്തകിടിയിൽ നിന്നും പോന്ന ഉടനെ തന്നെ വിശന്നു വലഞ്ഞ ഒരു ചെന്നായ കാട്ടിൽ നിന്ന് വന്നു .


മിന്നൽവേഗത്തിൽ , പക്ഷി മരത്തിന്റെ ഏറ്റവും മുകളിലേക്ക് പറന്നു പോയി.

                     പൂച്ച മരത്തിൽ അള്ളിപ്പിടിച്ചു കയറി.

 താറാവ് പേടിച്ചു വിറച്ച് കുളത്തിനു വെളിയിലേക്കു ചാടി. ചെന്നായ താറാവിനെ കണ്ടതും അവളുടെ പുറകെ ഓടി. അവൾ അവളെക്കൊണ്ട് സാധിക്കുന്ന വേഗത്തിൽ ഓടി , പക്ഷെ ചെന്നായ അതിവേഗത്തിൽ ഓടി, 

അവളെ പെട്ടെന്നു പിടിച്ചു. ഒറ്റ വിഴുങ്ങലിന് അവളെ അകത്താക്കി.

                        പൂച്ചയും കുഞ്ഞിപ്പക്ഷിയും മരത്തിന്റെ ഏറ്റവും മുകളിലത്തെ ചില്ലയിൽ ഒരുമിച്ചിരുന്നു.ചെന്നായ മരത്തിനു ചുറ്റും ആർത്തിയോടെ അവരെ നോക്കി നടന്നു.

                        ഗേറ്റിനു പുറകിൽ നിന്ന് ഇത് കണ്ടുകൊണ്ടിരുന്ന പീറ്ററിന്‌ ഒരു നല്ല ബുദ്ധി തോന്നി. പൂച്ചയെയും പക്ഷിയെയും എങ്ങനെ  രക്ഷിക്കാമെന്നു അവനു മനസിലായി. ആദ്യം തന്നെ പീറ്റർ ഒരു നീളമുള്ള കയർ കണ്ടു പിടിച്ചു. പിന്നെ അവൻ തോട്ടത്തിന്റെ മതിലിൽ കയറി. അവൻ സുരക്ഷിതമായി മുകളിൽ ഇരുന്നതിനു ശേഷം കയറിൽ ഒരു കുരുക്കിട്ടു. പീറ്റർ പക്ഷിയെ വിളിച്ചു പറഞ്ഞു : "താഴേക്കു പറന്നു വന്ന്‌ ചെന്നായയുടെ തലയ്ക്കു ചുറ്റും പറക്കൂ. പക്ഷെ നീ ഒരിക്കലും പിടി കൊടു ക്കരുത്!" അതുകേട്ട് കുഞ്ഞിപ്പക്ഷി അവളുടെ ചിറകുകൾ തൊട്ടു തൊട്ടില്ല എന്നുള്ള രീതിയിൽ ചെന്നായയ്‌ക്കു ചുറ്റും പറന്നു. മടുപ്പു തോന്നിയെങ്കിലും ചെന്നായ കോപത്തോടെ പക്ഷിയെ  പിടിക്കാൻ നോക്കി.

                       പീറ്റർ പെട്ടെന്ന് തന്നെ കയറിൽ കുരുക്കുണ്ടാക്കികഴിഞ്ഞു. അവൻ ശ്രദ്ധിച്ച് കയർ താഴോട്ടിറക്കി.ചെന്നായയുടെ വാലിൽ പിടിച്ചു. എന്നിട്ടു സർവ്വശക്തിയുമെടുത്ത് കയർ ആഞ്ഞു വലിച്ചു. ചെന്നായ അതിൽ നിന്നും രക്ഷപെടാനായി ശക്തിയോടെ ചാടി. പക്ഷെ ബുദ്ധിമാനായ പീറ്റർ കയറിന്റെ മറ്റേ അറ്റം മരത്തിൽ കെട്ടി. ചെന്നായ ചാടുന്നതിനനുസരിച്ചു കയർ മുറുകിക്കൊണ്ടിരുന്നു. ചെന്നായയ്‌ക്കു രക്ഷപെടാൻ സാധിച്ചില്ല.

                          അപ്പോൾത്തന്നെ കുറെ വേട്ടക്കാർ ചെന്നായയുടെ കൽപ്പാടുകൾ പിന്തുടർന്ന് കാട്ടിൽ നിന്ന് വരുന്നുണ്ടായിരുന്നു.അവർ അവരുടെ തോക്കുകൾ ഉയർത്തി വെടി വയ്ക്കാൻ തുടങ്ങി . "വെടി വയ്ക്കരുത്!" പീറ്റർ ആക്രോശിച്ചു. "പക്ഷിയും ഞാനും കൂടിയാണ് ചെന്നായയെ പിടിച്ചത്.അവനെ ഞങ്ങൾ മൃഗശാലയിൽ കൊടുത്തോളാം."

                         വേട്ടക്കാർ മതിലിൽ ഇരിക്കുന്ന പീറ്ററിനെയും അവന്റെ കയറിന്റെ അറ്റത്തു കിടക്കുന്ന ചെന്നായെയും നോക്കി. അവർ ആശ്ചര്യപ്പെട്ടു പോയി.

                         ആ വൈകുന്നേരം പീറ്റർ മൃഗശാലയിലേക്കു ഒരു വിജയ ഘോഷയാത്ര നടത്തി.  പീറ്ററിന്‌ പിന്നാലെ വേട്ടക്കാർ ചെന്നായെയും 


പിടിച്ചു കൊണ്ട് വന്നു. മുത്തശ്ശൻ അതിനു പിന്നിൽ പൂച്ചയോടോപ്പവും കുഞ്ഞിപ്പക്ഷി പറന്നും അനുഗമിച്ചു.

                          ചെന്നായയുടെ ഉള്ളിലിരുന്ന കരയുന്ന താറാവിനോടെന്നപോലെ പീറ്റർ പറഞ്ഞു :"വിഷമിക്കേണ്ട , മൃഗശാല സൂക്ഷിപ്പുകാർ നിന്നെ പുറത്തെടുക്കുമെന്ന് എനിക്കുറപ്പുണ്ട്."

                          അവർ അത് ചെയ്യുകയും ചെയ്തു.

ഗുണപാഠം :: ബുദ്ധിപരമായി പ്രവർത്തിച്ചാൽ ഏതു ആപത്തിൽ നിന്നും രക്ഷപെടാം .


Rate this content
Log in