Turn the Page, Turn the Life | A Writer’s Battle for Survival | Help Her Win
Turn the Page, Turn the Life | A Writer’s Battle for Survival | Help Her Win

StoryMirror Feed

Children Stories

2.5  

StoryMirror Feed

Children Stories

മാന്ത്രിക കണ്ണാടി

മാന്ത്രിക കണ്ണാടി

2 mins
17.3K


ഗ്രാനഡ എന്ന രാജ്യത്തെ രാജാവ് ചെറുപ്പക്കാരനായിരുന്നു. "അങ്ങ് ഒരു വിവാഹം കഴിക്കണം" , കൊട്ടാരം ക്ഷുരകൻ ഒരിക്കൽ രാജാവിനോട് പറഞ്ഞു. കൊട്ടാരത്തിന്റെ രാത്രി കാവൽക്കാരനും അതു തന്നെ ആവശ്യപ്പെട്ടു. "പ്രഭോ , അങ്ങേക്കു വേണ്ടി നല്ലൊരു യുവതിയെ കണ്ടു പിടിക്കാൻ ഭടന്മാരോട് കല്പിച്ചാലും..."


 രാജ്യത്തെ മുത്തശ്ശിമാരെ രാജാവിന് വലിയ ഇഷ്ടമാണ്. ഏറ്റവും പ്രായം കൂടിയ മുത്തശ്ശിയോട് രാജാവ് തിരക്കി. "എന്റെ വിവാഹക്കാര്യത്തെപ്പറ്റി മുത്തശ്ശി എന്ത് പറയുന്നു? " "നല്ല സ്വഭാവവും കാര്യപ്രാപ്തിയുമുള്ള യുവതിയെ വേണം അങ്ങ് ഭാര്യ ആക്കുവാൻ ," മുത്തശ്ശി അറിയിച്ചു . അതു ശരിയാണെന്നു രാജാവിന് മനസിലായി.


                         യുവതികളുടെ സ്വഭാവവും കാര്യപ്രാപ്തിയും മനസിലാക്കാൻ ഒരു വിദ്യ പ്രയോഗിക്കാം ... രാജാവ് തീരുമാനിച്ചു. അദ്ദേഹം അന്യരാജ്യത്തുനിന്നും രഹസ്യമായി ഒരു കണ്ണാടി വരുത്തി . അത് കൊട്ടാരത്തിനു മുന്നിൽ വയ്പ്പിച്ചു . എന്നിട്ടു ഭടന്മാരോടു പറഞ്ഞു. "ഇതൊരു മാന്ത്രിക കണ്ണാടിയാണ്. എന്തെങ്കിലും ചീത്ത സ്വഭാവമുള്ള യുവതികൾ ഈ കണ്ണാടിയിൽ നോക്കിയാൽ അതിൽ നിറയെ കറുത്ത പാടുകൾ വരും....നല്ല സ്വഭാവമുള്ള യുവതി നോക്കിയാൽ കണ്ണാടിക്കു ഒന്നും സംഭവിക്കില്ല. നമ്മുടെ രാഞ്ജിയാകാൻ താല്പര്യമുള്ള ഈ രാജ്യത്തെ യുവതികൾ ഓരോരുത്തരായി വന്നു ഈ കണ്ണാടിയിൽ നോക്കാൻ നാമിതാ കല്പിക്കുന്നു ! കല്പന രാജ്യം മുഴുവൻ വിളംബരം ചെയ്യൂ."


                          ഭടന്മാർ രാജകല്പന നാട്ടില്ലെല്ലായിടത്തും വിളംബരം ചെയ്തു. യുവതികൾ അതു കേട്ട് ആദ്യം സന്തോഷിച്ചു. എന്നാൽ തെറ്റു ചെയ്തിട്ടുള്ളവർ നോക്കിയാൽ കണ്ണാടിയിൽ കറുപ്പു പാടുകൾ വരുമെന്നറിഞ്ഞു അവർ പേടിച്ചു. "രാഞ്ജിയാകാൻ പോയി കുഴപ്പത്തിൽ ചെന്നു ചാടേണ്ട. അറിഞ്ഞോ അറിയാതെയോ ചെറിയ തെറ്റെങ്കിലും ചെയ്തിട്ടുണ്ടാകും." അവരാരും കൊട്ടാരത്തിലേക്കു പോയില്ല.

                   

                           യുവതികളെ കാത്തിരുന്നു രാജാവ് മടുത്തു. "നമ്മുടെ രാജ്യത്തപ്പോൾ തെറ്റു ചെയ്യാത്ത ഒരു യുവതി പോലുമില്ലേ? " അദ്ദേഹം ഭടന്മാരോട് തിരക്കി . ഭടന്മാർ അക്കാര്യം നാട്ടുകാരോടെല്ലാം ചോദിച്ചു. അതറിഞ്ഞ യുവാക്കൾ പ്രഖ്യാപിച്ചു . "എങ്കിൽ ഞങ്ങൾക്കും ഈ നാട്ടിൽ നിന്നിനി പെണ്ണു വേണ്ട !" രാജ്യത്തെ യുവതികൾക്കെല്ലാം അതുകേട്ട്  പരിഭ്രമമായി.


                           ഭടന്മാർ അടുത്തുള്ള ആട്ടിടയ ഗ്രാമത്തിലും ഈ വിളംബരം നടത്തി. അവിടെയുള്ള ഒരു യുവതി ഭടന്മാരോട് പറഞ്ഞു. "കൊട്ടാരത്തിലെ കണ്ണാടിയിൽ നോക്കാൻ എനിക്കാഗ്രഹമുണ്ട്." ഭടന്മാർ അവരെ കൊട്ടരത്തിലേക്കു കൂട്ടിക്കൊണ്ടു പോയി. കൊട്ടാരത്തിലെത്തിയ ആട്ടിടയ സ്ത്രീയെ കണ്ടു എല്ലാവരും ചിരിച്ചു.


                            "ഇവൾ നോക്കിയാൽ കണ്ണാടിയാകെ കറുത്തു പോകും ഹി ... ഹി..." അതൊന്നും കൂട്ടാക്കാതെ യുവതി നേരെ കണ്ണാടിയുടെ മുന്നിലെത്തി. അത്ഭുതം ! കണ്ണാടിയിൽ ഒരു കറുത്ത പാടു പോലും ഉണ്ടായില്ല !


അതു കണ്ട് രാജാവ് നേരിട്ട് അങ്ങോട്ട് വന്നു. രാജാവിനെ കണ്ട് വാങ്ങിയിട്ട് സ്ത്രീ പറയാൻ തുടങ്ങി. "ചെറിയൊരു തെറ്റെങ്കിലും ചെയ്യാത്തവർ ഈ ഭൂമിയിൽ കാണില്ല, പ്രഭോ. അത്തരം തെറ്റുകൾ ഞാനും ചെയ്തിട്ടുണ്ട്. അതു കൊണ്ട് കണ്ണാടിയിൽ പാടുകൾ വന്നാലും എനിക്ക് ഭയമില്ല . അങ്ങയെ വിവാഹം കഴിക്കണമെന്നു എനിക്ക് നിർബന്ധമില്ല ." യുവതി അത്രയും പറഞ്ഞിട്ട് രാജാവിനെ നോക്കി. രാജാവ് ചിരിച്ചു കൊണ്ട് അറിയിച്ചു. "ഞാൻ ഉദ്ദേശിച്ച സ്വഭാവഗുണവും കാര്യപ്രാപ്തിയും നിനക്ക് ഉണ്ട്. ഇങ്ങനെയൊരു യുവതിയെ കണ്ടെത്താനാണ് ഈ സാധാരണ കണ്ണാടി കൊണ്ട് വച്ച് മാന്ത്രിക കണ്ണാടിയെന്ന് ഞാൻ പറഞ്ഞത്. " രാജാവിന്റെ ബുദ്ധിയിൽ എല്ലാവർക്കും മതിപ്പു തോന്നി. വൈകാതെ അദ്ദേഹത്തിന്റെ വിവാഹം ആർഭാടമായി നടന്നു.


ഗുണപാഠം :: ബുദ്ധിയുള്ളവർക്ക് ഏതു പ്രതിസന്ധിയും നേരിടാൻ കഴിയും.

   



Rate this content
Log in