കുളത്തിലെ മീനുകൾ
കുളത്തിലെ മീനുകൾ
ഒരു കുളത്തിൽ മൂന്നു മത്സ്യങ്ങളുണ്ടായിരുന്നു.
അതിൽ, ഒരാൾ, ആപത്തുകൾ മുൻകൂട്ടി മനസ്സിലാക്കി രക്ഷപെടുമായിരുന്നു.
രണ്ടാമത്തെ മീൻ, ധൈര്യശാലിയായിരുന്നു. ഏതാപത്തിനെയും അവൻ ധൈര്യത്തോടെ നേരിടുമായിരുന്നു.
മൂന്നാമത്തെ മീൻ, കുഴിമടിയനായിരുന്നു. വരുന്നത് വരുന്നിടത്ത് വച്ചു കാണാം എന്നതായിരുന്നു അവന്റെ സ്വഭാവം.
അങ്ങനെയിരിക്കെ, ഒരു ദിവസം രണ്ടു മനുഷ്യർ ആ കുളക്കരയിലെത്തി.
"ഈ കുളത്തിൽ നല്ല മുഴുത്ത മത്സ്യങ്ങൾ ഉണ്ട്. നാളെ നമുക്ക് വലയിട്ട് അവയെ പിടിക്കാം."
ഈ സംഭാഷണം മത്സ്യങ്ങൾ കേട്ടു.
ഒന്നാമൻ അപ്പോൾ തന്നെ അടുത്തുള്ള പുഴയിലോട്ടു രക്ഷപെട്ടു.
പിറ്റേന്ന് വലയുമായി മീൻ പിടിക്കാൻ ആളെത്തി.
ഇത് കണ്ടു രണ്ടാമത്തെ മീൻ ചത്തതുപോലെ കിടന്നു.
ചത്ത മത്സ്യത്തെ ഒരു മനുഷ്യൻ എടുത്ത് ദൂരേക്കെറിഞ്ഞു. പെട്ടെന്ന് അവൻ അടുത്ത കുളത്തിലേക്ക് രക്ഷപെട്ടു.
മൂന്നാമനാകട്ടെ രക്ഷപെടാനൊരുപായവുമില്ലാതെ വലയിൽ കിടന്നു പിടഞ്ഞു കൊണ്ടേയിരുന്നു.
ഗുണപാഠം :: മടിയന്മാർക്കു രക്ഷപ്പെടാൻ കഴിയില്ല.