നിന്റെ ഓർമ്മകൾ
നിന്റെ ഓർമ്മകൾ
ഇനിയെന്റെ കണ്ണുകൾക്ക് നിന്റെ കാഴ്ചയാണ്
ഇനിയെന്റെ കാതുകൾക്ക് നിന്റെ കേൾവിയും ...
നിന്റെ ചുണ്ടുകളുടെ ചുംബനങ്ങളിൽ എന്റെ ആത്മാവ് അടയിരിക്കുന്നുണ്ട് ...
വിരിയാൻ നേരത്ത് പറന്നുപൊങ്ങാതെ നീ സംരക്ഷിക്കും.
നിന്റെ ചൂടിൽ ഞാൻ വളരും...
നിറങ്ങൾ ചാലിക്കാൻ നിന്റെ കാഴ്ചയുണ്ടല്ലോ,
അതിലൂടെ ഞാൻ സ്വപ്നങ്ങളെ വരയ്ക്കാം...
ഭൂതകാലത്തിന്റെ കരിപിടിച്ച ഓർമകളെ ഇരുട്ടുകൊണ്ട് പൊതിഞ്ഞു ചിതയൊരുക്കാം...
ബലിയിടാൻ പോലും ഓർമ്മകൾ വരാതെ മറവിയിലേക്കു അവയെ നിമഞ്ജനം ചെയ്യാം... ഇനി മുന്നോട്ടുള്ള ജീവിത യാത്രയിൽ കൈ കോർത്ത് പരസ്പരം ഊന്നുവടികളാകാം... മരണത്തെയും തോൽപ്പിച്ച് നിറങ്ങൾ വിതറി ഈ യാത്ര മുന്നോട്ടു പോകട്ടെ ....