Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

#Summer Writing Fun

SEE WINNERS

Share with friends

വേനൽക്കാലമായി. നമുക്ക് സുപരിചിതമായ ഒരുപാടു ഘടകങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിലും, ഈ വേനൽക്കാലം അല്പ്പം വ്യത്യസ്തമാണ്. കോവിഡ് കാരണമുള്ള വെല്ലുവിളികൾ നാമിപ്പോഴും നേരിട്ടുകൊണ്ടിരിക്കുകയാണ്. നിങ്ങളുടെ എഴുത്തിനു പിന്തുണയുടെയും, പഠനങ്ങളുടെയും, വിശകലനങ്ങളുടെയും സങ്കേതമാകാൻ കഴിയുമെന്ന് മനസ്സിലാക്കുന്നത് വളരെ സഹായകരമാണ്. സാഹിത്യരചനയ്ക്കു നിങ്ങളുടെ സർഗ്ഗാത്മകതയുടെയും ആവിഷ്‌കാരത്തിന്റെയും വളർച്ചയുടെയും വിള നിലമാകാൻ സാധിക്കും.

സ്റ്റോറിമിറർ "ഡു വിത്ത് ലിറ്റു(Do With Lit)"മായി സഹകരിച്ച് "സമ്മർ റൈറ്റിംഗ് ഫൺ(Summer Writing Fun)" എന്ന സാഹിത്യരചനാ മത്സരം സംഘടിപ്പിക്കുന്നു, ഇത് നിങ്ങളുടെ സർഗാത്മകമായ രചനാ വൈഭവത്തെ പ്രകടിപ്പിക്കാനുള്ള സുവർണ്ണാവസരമാണ്.

രസകരമായ സാഹിത്യാനുഭവങ്ങൾക്കായി സജ്ജരാകൂ!!!

വിഷയം - വേനൽക്കാലം

നിയമങ്ങൾ:

  1. വേനൽക്കാലം എന്ന വിഷയത്തിൽ നിങ്ങൾക്ക് രചനകൾ സമർപ്പിക്കാം.
  2. രചനകളുടെ തരത്തിന്(Genre) നിയന്ത്രണങ്ങളൊന്നുമില്ല.
  3. എഡിറ്റോറിയൽ സ്കോറുകളുടെ അടിസ്ഥാനത്തിൽ വിജയികളെ തീരുമാനിക്കും.
  4. മത്സരാർത്ഥികൾ അവരുടെ സ്വന്തം രചനകൾ മാത്രം സമർപ്പിക്കണം. നിങ്ങൾക്ക് സമർപ്പിക്കാവുന്ന രചനകളുടെ എണ്ണത്തിന് പരിധിയില്ല.
  5. പദ പരിധിയില്ല. 
  6. ഇമെയിൽ വഴിയോ, ഹാർഡ് കോപ്പിയായോ മത്സര ലിങ്ക് ഉപയോഗിക്കാതെ സമർപ്പിക്കുന്ന രചനകൾ മത്സരത്തിന് യോഗ്യമായിരിക്കില്ല.
  7. മത്സരത്തിൽ പങ്കെടുക്കുവാൻ ഫീസ് ഇല്ല.
  8. മത്സരത്തിൽ പങ്കെടുക്കുന്നതിന് നിങ്ങൾക്ക് ലഭിക്കുന്ന സെർടിഫിക്കറ്റുകൾ നിങ്ങളുടെ പ്രൊഫൈലിലെ സെർടിഫിക്കറ്റുകൾ എന്ന ഭാഗത്തിന് കീഴിൽ ലഭ്യമാണ്.

വിഭാഗങ്ങൾ:

 കഥ

 കവിത


ഭാഷകൾ: ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, ഗുജറാത്തി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഒഡിയ, ബംഗ്ലാ.


സമ്മാനങ്ങൾ:

  1. എല്ലാ മത്സരാർത്ഥികൾക്കും മത്സര പങ്കാളിത്ത സർട്ടിഫിക്കറ്റ് ലഭിക്കും.
  2. ഓരോ വിഭാഗത്തിലെയും ഭാഷയിലെയും മികച്ച 2 വിജയികൾക്ക് 100 രൂപ വിലമതിക്കുന്ന സ്റ്റോറിമിറർ ഷോപ്പ് വൗച്ചർ ലഭിക്കും. കൂടാതെ, അവരുടെ രചന(കൾ) "ഡു വിത്ത് ലിറ്റ് (Do with Lit)" ഇൻസ്റ്റാഗ്രാം പേജിൽ ഫീച്ചർ ചെയ്യപ്പെടും.
  3. മത്സരത്തിലെ എല്ലാ വിജയികൾക്കും വിജയി സർട്ടിഫിക്കറ്റ് ലഭിക്കും.

രചനകൾ സമർപ്പിക്കാനുള്ള കാലയളവ്: 19 ഏപ്രിൽ 2021 മുതൽ 14 മെയ് 2021 വരെ

ഫലം: 2021 ജൂൺ 25

ബന്ധപ്പെടുക:

ഇമെയിൽ: neha@storymirror.com

ഫോൺ നമ്പർ: +91 9372458287