സ്നേഹം നിർവചിക്കാനും, അളക്കാനും, മനസ്സിലാക്കാനും പ്രയാസമാണ്. മഹത്തായ എഴുത്തുകാർ എഴുതുന്നതും മികച്ച ഗായകർ പാടുന്നതും മഹാനായ തത്ത്വചിന്തകർ ചിന്തിക്കുന്നതും സ്നേഹത്തെ കുറിച്ചാണ്. സ്നേഹം ശക്തമായ ഒരു വികാരമാണ്, അതിന് തെറ്റായ നിർവചനം ഇല്ല, കാരണം അത് ഓരോ വ്യക്തിക്കും വ്യത്യസ്തമാണ്. സ്നേഹം എന്നത് കുടുംബം, സുഹൃത്തുക്കൾ, അല്ലെങ്കിൽ സ്നേഹിതർ എന്നിങ്ങനെ ആരോടും തോന്നാവുന്നതാണെങ്കിലും , അത് പല തരത്തിൽ അനുഭവിക്കാൻ കഴിയുന്ന, അതിശക്തമായ ഒരു വികാരമാണ്.
സ്‌റ്റോറിമിറർ നിങ്ങളെ പ്രണയ ഭാഷയുടെ ഭാഗമാകാൻ ക്ഷണിക്കുന്നു, പൂർണ്ണതയോടെയോ അല്ലാതെയോ പ്രണയത്തിന്റെ കഥയെക്കുറിച്ച് സംസാരിക്കുന്ന ഒരു എഴുത്ത് മത്സരം. നമുക്ക് സ്നേഹത്തെ കുറിച്ച് സംസാരിക്കാം!
വിഷയം - സ്നേഹം
നിയമങ്ങൾ:
1.പങ്കെടുക്കുന്നവർക്ക് സ്നേഹം എന്ന വിഷയത്തെ മാത്രം പ്രമേയമാക്കി കഥകളും കവിതകളും സമർപ്പിക്കാം.
2.എഡിറ്റോറിയൽ സ്‌കോറുകളുടെ അടിസ്ഥാനത്തിലായിരിക്കും വിജയികളെ തീരുമാനിക്കുക.
3.പങ്കെടുക്കുന്നവർ അവരുടെ യഥാർത്ഥ ഉള്ളടക്കം സമർപ്പിക്കണം. സമർപ്പിക്കേണ്ട ഉള്ളടക്കത്തിന്റെ എണ്ണത്തിന് പരിധിയില്ല.
4.നിങ്ങളുടെ ഉള്ളടക്കത്തിൽ #lovelanguage ഉപയോഗിക്കുക.
5.വാക്കിന് പരിധിയില്ല.
വിഭാഗങ്ങൾ:
കഥ
കവിത
സമ്മാനങ്ങൾ:
മികച്ച 3 കഥകൾക്കും കവിതകൾക്കും 250 രൂപ വിലയുള്ള എസ്എം വൗച്ചറുകൾ ലഭിക്കും.
വിജയികൾക്ക് പ്രശംസാപത്രങ്ങൾ ലഭിക്കും.
പങ്കെടുക്കുന്ന എല്ലാവർക്കും പങ്കാളിത്ത സർട്ടിഫിക്കറ്റ് ലഭിക്കും.
പ്രത്യേക പ്രതിഫലം:
ഈ മത്സരത്തിലേക്ക് നിങ്ങളുടെ അഞ്ചോ അതിലധികമോ സുഹൃത്തുക്കളെ കൊണ്ടുവന്ന് ഒരു ഫിസിക്കൽ ബുക്ക് സ്വന്തമാക്കൂ, സ്നേഹം പ്രചരിപ്പിക്കു. മത്സരം അവസാനിച്ചതിന് ശേഷം അവർ സമർപ്പിച്ച ഉള്ളടക്കത്തിന്റെ ലിങ്ക് നിങ്ങൾ പങ്കിടേണ്ടതുണ്ട്.
സമർപ്പണത്തിനുള്ള കാലയളവ് - ഫെബ്രുവരി 08, 2022 മുതൽ മാർച്ച് 07, 2022 വരെ
ഫലപ്രഖ്യാപനം: ഏപ്രിൽ 07, 2022
ബന്ധപ്പെടുക:
ഇമെയിൽ: neha@storymirror.com
ഫോൺ നമ്പർ: +91 9372458287